Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ

അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ തലമുടി ഒക്കെ മൊട്ടയടിച്ച ഒരു മനുഷ്യൻ ചെറിയൊരു ചിരിയോടെ നിൽക്കുന്ന... നൈറ്റ് ഡ്യൂട്ടി കഴിഞ്ഞതിന്റെ ഉറക്കപിച്ചാണോ അതോ സ്വപ്നമാണോ ഒന്നും അങ്ങ് മനസ്സിലാകുന്നില്ല; കിളി ശെരിക്കും പാറി, കണ്മുൻപിൽ. സാക്ഷാൽ ഉലകനായകൻ !!!!!! കമൽഹാസൻ.... വൈറലായി കുറിപ്പ്

16 APRIL 2022 12:23 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ സ്വന്തം ഉലകനായകനാണ് കമൽ ഹാസൻ. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്ന കമൽ അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ കമൽഹാസനെ നേരിൽക്കണ്ടത്തിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ലഗീത് ജോൺ എന്ന യുവാവ്.

കമൽഹാസൻ നായകനായ ‘ഉത്തമവില്ല’ന്റെ ക്ലൈമാക്സ് ഷൂട്ട് ബാംഗ്ലൂർ ഫോർട്ടിസ് ഹോസ്പിറ്റലില്‍‌ നടന്നപ്പോൾ കമൽഹാസനെ നേരിൽ കണ്ട അനുഭവമാണ് ലഗീത് ജോൺ പങ്കുവച്ചിരിക്കുന്നത്. ഒരു സിനിമാ ഗ്രൂപ്പിൽ ലഗീത് പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്.

ലഗീതിന്റെ കുറിപ്പ് ഇങ്ങനെ–

2014 മാർച്ചാണോ ഏപ്രിലാണോ എന്ന് കൃത്യമായി ഓർക്കുന്നില്ല....

ബാംഗ്ലൂർ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയാക് സർജിക്കൽ ICU - നൈറ്റ് ഡ്യൂട്ടിയിലെ പണിയൊക്കെ തീർത്ത് മോർണിംഗ് സ്റ്റാഫിന് ഹാൻഡ് ഓവർ കൊടുക്കാനുള്ള അവസാന വട്ട പണികളിൽ ആണ് എല്ലാവരും, ന്യൂറോ,കാർഡിയാക്,പീഡിയാട്രിക് ICU കളും ഓപ്പറേഷൻ തീയേറ്ററുകളും ഒരേ ഫ്ലോറിൽ ആണ്.

പെട്ടെന്ന് ICU ന്റെ വാതിൽ തുറന്ന് പേഷ്യന്റ് ഗൗൺ ഒക്കെ ധരിച്ച ഒരു മനുഷ്യൻ അകത്തേക്ക് വന്നു ഓപ്പറേഷൻ തീയേറ്ററിലേക്കുള്ള വഴി ആണ് അദ്ദേഹത്തിന് അറിയേണ്ടത് തൊട്ടടുത്ത കോറിഡോറിലൂടെ ആണ് OT യിലേക്ക് സാധാരണ പോകുന്നത് അത് പറഞ്ഞു കൊടുക്കാനായി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ തലമുടി ഒക്കെ മൊട്ടയടിച്ച ഒരു മനുഷ്യൻ ചെറിയൊരു ചിരിയോടെ നിൽക്കുന്നു - നൈറ്റ് ഡ്യൂട്ടി കഴിഞ്ഞതിന്റെ ഉറക്കപിച്ചാണോ അതോ സ്വപ്നമാണോ ഒന്നും അങ്ങ് മനസ്സിലാകുന്നില്ല കിളി ശെരിക്കും പാറി. കണ്മുൻപിൽ.

 

സാക്ഷാൽ ഉലകനായകൻ !!!!!! കമൽഹാസൻ. അദ്ദേഹം കടന്ന് പോയിട്ടും അമ്പരപ്പ് വിട്ട് മാറാതെ അവിടെ എല്ലാവരും നിന്നു. ആൻഡ്രിയ ജെറമിയായും കമൽഹാസനും ഒരുമിച്ചുള്ള ഓപ്പറേഷൻ തീയേറ്റർ രംഗങ്ങൾ ആയിരുന്നു അന്ന് ചിത്രീകരിച്ചത് . ഉച്ച ആയപ്പൊളേക്കും കെ.ബാലചന്ദർ,ജയറാം,നാസ്സർ,ഉർവശ്ശി,പാർവതി തിരുവോത്ത്‌ തുടങ്ങിയ താരങ്ങളും എത്തി.

 

 

2015 ഇൽ പുറത്തിറങ്ങിയ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത "ഉത്തമവില്ലൻ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളായിരുന്നു ഇവിടെ ചിത്രീകരിച്ചത് ഓർമ്മയിലെ ഒരു നല്ല ദിവസം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണി ട്രാപ്പ് കേസില്‍ രണ്ട് യുവതികള്‍ അടക്കം 3 പേര്‍ അറസ്റ്റില്‍  (16 minutes ago)

പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം  (26 minutes ago)

കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും വൈകുന്നു  (1 hour ago)

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ജില്ലാ കോടതിയിലും ബോംബ് ഭീഷണി  (1 hour ago)

ബൈജു എഴുപുന്നയുടെ കൂടോത്രം ഒക്ടോബര്‍ ഇരുപത്തിനാലിന് മമ്മൂട്ടി കമ്പനിയും മോഹന്‍ലാലും ചേര്‍ന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു  (2 hours ago)

ആവേശം പകര്‍ന്ന് മമൂട്ടിയുടെ ജന്‍മദിനത്തില്‍ സാമ്രാജ്യം ടീസര്‍ എത്തി  (3 hours ago)

ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (4 hours ago)

ആഗോള അയ്യപ്പ സംഗമ ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി  (4 hours ago)

ഡബ്ല്യു.എസ്.ഒ. സര്‍ട്ടിഫിക്കേഷനുള്ള രാജ്യത്തെ ആദ്യ സ്‌ട്രോക്ക് യൂണിറ്റുകളാകാന്‍ കേരളം  (4 hours ago)

മലയാളത്തിന്റെ മഹാനടന് പ്രാര്‍ഥനാപൂര്‍വം ജന്മദിനാശംസകള്‍ നേര്‍ന്ന് കാതോലിക്കാബാവ  (4 hours ago)

ബിഗ് ബോസില്‍ നിന്ന് ഞാന്‍ ഇറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി രേണു സുധി  (5 hours ago)

ഇസ്രയേലില്‍ റാമോണ്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (5 hours ago)

വീട്ടിലെ പ്രസവത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം  (6 hours ago)

വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നീക്കത്തെ പിന്തുണച്ച് ശശി തരൂര്‍  (6 hours ago)

സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ സംഘര്‍ഷത്തില്‍ നേപ്പാളില്‍ മരണം 9 ആയി  (6 hours ago)

Malayali Vartha Recommends