കണ്ണീരോടെ വിജയ്... അപകടത്തില്‍ മരിച്ച ആരാധകരുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വിജയ് എത്തി
ഇളയദളപതി വിജയ്യോട് ആരാധകര്‍ക്കുള്ള ഇഷ്ടം പലര്‍ക്കും അറിയാം. വിജയ്ക്ക് വേണ്ടി ജീവന് വരെ കൊടുക്കുന്നവരാണ് വിജയിയുടെ ആരാധകര്‍. വിജയിയെ വേദനിപ്പിച്ച സംഭവമാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ടായത്. ഇളയദളപതിയുടെ പുതിയ ചിത്രം പുലി സിനിമ കണ്ടു കഴിഞ്ഞ് മടങ്ങവേ വിജയിയുടെ രണ്ട് ആരാധകര്‍ റോഡപകടത്തില്‍ മരണപ്പെട്ടിരുന്നു.
സിനിമ കഴിഞ്ഞ് ബൈക്കില്‍ പോകവേ ട്രക്ക് ഇടിച്ചാണ് ഇരുവരും മരിച്ചത്. ഈ സംഭവം വിജയിയുടെ ശ്രദ്ധയില്‍പ്പെട്ടു. തന്റെ ആരാധകരുടെ വേര്‍പാടിലുണ്ടായ സങ്കടത്തില്‍ അദ്ദേഹം അവരുടെ വസതികളിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. വികാരനിര്ഭരായ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്.
രണ്ട് ആരാധകരുടെയും വീടുകളിലെത്തി അവരുടെ മാതാപിതാക്കളോട് വിജയ് സംസാരിക്കുകയുണ്ടായി. ഒരു മകനെപ്പോലെ എന്ത് ആവശ്യമുണ്ടെങ്കിലും മടികൂടാതെ പറയണമെന്നും മരണമടഞ്ഞ സുഹൃത്തുക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ പണവും നല്കിയ ശേഷമാണ് വിജയ് അവിടെ നിന്നും ഇറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha