Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശിവാജി ഗണേശന്റെ 271 കോടി സ്വത്തിന്റെ പേരില്‍ മക്കള്‍ തമ്മില്‍ തര്‍ക്കം... നടന്‍ പ്രഭുവും സഹോദരനും അനധികൃതമായി അച്ഛന്റെ സ്വത്ത് തട്ടിയെടുത്തു എന്നാണ് പെണ്‍മക്കള്‍ മദ്രാസ് കോടതിയില്‍ നല്‍കിയ ഹര്‍ജി..കൂടാതെ അമ്മയുടെ സ്വത്തിന്റെയും പത്ത് കോടിയോളം വിലമതിക്കുന്ന ആയിരം പവന്‍ സ്വര്‍ണം, വെള്ളി, വജ്രം തുടങ്ങിയ ആഭരണങ്ങളുടെയും വിഹിതം തരാതെ വഞ്ചിച്ചതായും സഹോദരിമാർ

10 JULY 2022 10:38 AM IST
മലയാളി വാര്‍ത്ത

 

അന്തരിച്ച പ്രശസ്ത നടന്‍ ശിവാജി ഗണേശന്റെ മക്കളുടെ സ്വത്ത് തര്‍ക്കം കോടതിയില്‍.അനേകം ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ശിവാജി ഗണേശന്‍ 2001 ജൂലൈ 21നാണ് അന്തരിച്ചത്. അച്ഛന്റെ കോടിക്കണക്കിന് മേല്‍ വരുന്ന സ്വത്തിന് അവകാശം ഉണ്ടെന്ന് ചൂണ്ടി കാണിച്ചുകൊണ്ട് പെണ്‍മക്കള്‍ കോടതയില്‍ എത്തിയിരിക്കുകയാണ്. നിര്‍മാതാവ് രാംകുമാര്‍ ഗണേഷന്‍, നടന്‍ പ്രഭു ഗണേഷന്‍, രാജ്വി, ശാന്തി ഇവര്‍ നാല് മക്കളാണ് ശിവാജി ഗണേശനുള്ളത്. അച്ഛന്റെ പാതയിലൂടെ ആണ്‍മക്കള്‍ ഇരുവരും സിനിമ രംഗത്ത് തിളങ്ങി നില്‍ക്കുന്നവരാണ്.

 

 

 

 

പ്രഭു ഗണേശന്‍ ഇപ്പോഴും സിനിമയില്‍ സജീവമായി തുടരുകയാണ്.അഭിനയ ജീവിതത്തില്‍ തിളങ്ങി നിന്ന കാലത്ത് ചെന്നൈയില്‍ പലയിടത്തും ശിവാജി ഗണേശന്‍ സ്വത്തുക്കള്‍ വാങ്ങിയിരുന്നു. നിലവില്‍ 271 കോടി രൂപയോളം മൂല്യമുള്ള സ്വത്തുക്കള്‍ ശിവാജി ഗണേശന് ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അച്ഛന്‍ ആരുടെ പേരിലും ഒരു വില്‍പ്പത്രവും തയ്യാറാക്കിയിട്ടില്ല എന്നും സഹോദരന്മാര്‍ ഇരുവരും ചേര്‍ന്നാണ് വില്‍പ്പത്രം ഉണ്ടാക്കിയതെന്നുമാണ് രാജ്വിയും ശാന്തിയും പറയുന്നത്.

 

 

 

 

 


എന്നാല്‍, അച്ഛന്റെ സ്വത്തില്‍ ഞങ്ങള്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടി കാണിച്ചാണ് രാജ്വിയും ശാന്തിയും ഇപ്പോള്‍ രംഗത്ത് വന്നത്. രാംകുമാറും പ്രഭുവും അനധികൃതമായി അച്ഛന്റെ സ്വത്ത് തട്ടിയെടുത്തു എന്നാണ് പെണ്‍മക്കള്‍ മദ്രാസ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഇത് കൂടാതെ പിതാവിന്റെ പല സ്വത്തുക്കളും തങ്ങളറിയാതെ വിറ്റെന്നും സഹോദരന്മാര്‍ വ്യാജ വില്‍പ്പത്രം തയ്യാറാക്കി കബളിപ്പിച്ചതായും ഇവര്‍ പറയുന്നു.

 

 

 

 

ശിവാജിയുടെ ഗോപാലപുരത്തുണ്ടായിരുന്ന വീട് രാംകുമാറും പ്രഭുവും അഞ്ച് കോടിയ്ക്ക് വിറ്റതായും റോയപ്പേട്ടയിലുണ്ടായിരുന്ന നാല് വീടുകളില്‍ നിന്ന് ലഭിക്കുന്ന വാടകയില്‍ ഒരു വിഹിതം പോലും നല്‍കുന്നില്ല എന്നും പരാതിയില്‍ പറയുന്നു. കൂടാതെ അമ്മയുടെ സ്വത്തിന്റെയും പത്ത് കോടിയോളം വിലമതിക്കുന്ന ആയിരം പവന്‍ സ്വര്‍ണം, വെള്ളി, വജ്രം തുടങ്ങിയ ആഭരണങ്ങളുടെയും വിഹിതം തരാതെ വഞ്ചിച്ചതായും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends