Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമ കണ്ടിരിക്കെ ചിത്രത്തിലെ നായിക ദാ...കൺമുന്നിൽ, സായ് പല്ലവി അപ്രതീക്ഷിതമായി തീയറ്ററിൽ എത്തിയതിൽ സിനിമാപ്രേമികളുടെ ആഹ്ലാദം, ചിത്രത്തെക്കുറിച്ച് സംസാരിച്ചും ഒപ്പം നിന്ന് സെല്‍ഫിയെടുത്തും താരം

18 JULY 2022 01:24 PM IST
മലയാളി വാര്‍ത്ത

സായ് പല്ലവി ടൈറ്റില്‍ കഥാപാത്രമായി തീയറ്ററുകളിലെത്തിയ ഗൗതം രാമചന്ദ്രൻ ചിത്രം ഗാര്‍ഗി ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ സായ് പല്ലവി നേരിട്ടെത്തി പ്രേക്ഷകരെ കാണുകയാണ് .

ചെന്നൈയിലും ഹൈദരാബാദിലുമുള്ള തീയറ്ററുകളിലാണ് സായ് പല്ലവി എത്തിയത്. ഇതിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നുണ്ട്.ചെന്നൈയില്‍ എസ്‍.പി.ഐ എസ്കേപ്പ്, പി.വി.ആര്‍ ഗ്രാന്‍ഡ് ഗലാഡ, വേളച്ചേരിയിലുള്ള ലൂക്സ്, പിവിആര്‍ എന്നീ തീയറ്ററുകളില്‍ സായ് പല്ലവി എത്തിയതിന്‍റെ വീഡിയോ നിര്‍മ്മാതാക്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിട്ടുണ്ട്.

ചിത്രം കണ്ടിരിക്കെ ചിത്രത്തിലെ നായിക അപ്രതീക്ഷിതമായി മുന്നിലെത്തുമ്പോഴുള്ള സിനിമാപ്രേമികളുടെ ആഹ്ലാദം വീഡിയോയില്‍ കാണാം. ആരാധകരോട് ചിത്രത്തെക്കുറിച്ച് സംസാരിച്ചും ഒപ്പം നിന്ന് സെല്‍ഫിയെടുത്തുമാണ് സായ് പല്ലവി മടങ്ങിയത്.

സായ് പല്ലവിക്കൊപ്പം ഐശ്വര്യ ലക്ഷ്‍മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആര്‍ എസ് ശിവജി, കലൈമാമണി ശരവണന്‍, ജയപ്രകാശ്, പ്രതാപ്, സുധ, ലിവിങ്സ്റ്റണ്‍, കവിതാലയ കൃഷ്ണന്‍, കലേഷ് രമാനന്ദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്, ഗൌതം രാമചന്ദ്രന്‍ എന്നിര്‍ക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും നിര്‍മ്മാണ പങ്കാളിയാണ്. സംവിധായകനൊപ്പം ഹരിഹരന്‍ രാജുവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends