Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യന്തിരന്റെ രണ്ടാം ഭാഗത്തില്‍ രജനീകാന്തിന്റെ വില്ലനാകാന്‍ ആര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍

17 OCTOBER 2015 10:34 AM IST
മലയാളി വാര്‍ത്ത.

ശങ്കറിന്റെ ബ്രഹ്മാണ്ഡ ഹിറ്റ് യന്തിരന്റെ രണ്ടാം ഭാഗത്തില്‍ ദളപതിയോടു കോര്‍ക്കാന്‍ ചില്ലറക്കാരനല്ല വരുന്നത്, ടെര്‍മിനേറ്ററാണ്. അതു കൊണ്ടുതന്നെ തീപാറുമെന്നുറപ്പായി. തകര്‍ക്കാനാവാത്ത ആന്‍ഡ്രോയ്ഡ് റോബട്ടിന്റെ വീറുകൊണ്ട് ടെര്‍മിനേറ്റര്‍ സിനിമാപരമ്പരയില്‍ ജയിച്ചുനിന്നതുപോലെ ഇവിടെ നടക്കുമെന്നു കരുതേണ്ട, കാരണം സ്‌റ്റെല്‍മന്നന്‍ രജനിക്കു തോല്‍ക്കാനാവില്ലല്ലോ!

റോബട് 2 എന്നു പേരിട്ടിരിക്കുന്ന യന്തിരന്റെ രണ്ടാം ഭാഗത്തിലാണു വില്ലന്‍ റോബട് ആയി ഷ്വാസ്‌നെഗര്‍ അഭിനയിക്കുന്നത്. ആദ്യഘട്ട ഷൂട്ടിങ്ങിനായി ജനുവരി ആദ്യം ഷ്വാസ്‌നെഗര്‍ ഇന്ത്യയിലെത്തും. 25 ദിവസമാണ് അദ്ദേഹം മാറ്റിവച്ചിരിക്കുന്നത്. ഷ്വാസ്‌നെഗറുടെ ആദ്യ ഇന്ത്യന്‍ ചിത്രവുമാകും റോബട് 2.ശങ്കറിന്റെ വിക്രം-ചിത്രം \'ഐ\'യുടെ ഓഡിയോ റിലീസിനു ഷ്വാസ്‌നെഗര്‍ എത്തിയിരുന്നു. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ അന്ന് അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതനുസരിച്ചാണു യന്തിരനിലേക്കു വിളിച്ചതെന്നു ശങ്കര്‍ പറഞ്ഞു. രണ്ടാം യന്തിരന്റെ കഥയും അദ്ദേഹത്തിനിഷ്ടപ്പെട്ടു.

ഷ്വാസ്‌നെഗറുടെ സാന്നിദ്ധ്യം മാത്രമായിരിക്കില്ല ചിത്രത്തിന്റെ പ്രത്യേകത എന്നാണു കേള്‍ക്കുന്നത്. ആമിര്‍ ഖാനെയും ദീപിക പദുക്കോണിനെയുമൊക്കെ കൊണ്ടുവരാനും ശ്രമം നടക്കുകയാണ്. മൂന്നു നായികമാരില്‍ ഒരാളെ ഏതായാലും ഉറപ്പിച്ചുകഴിഞ്ഞു. ഐ നായിക ആമി ജാക്‌സന്‍ തന്നെ. ബാഹുബലി വരുന്നതു വരെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു യന്തിരന്‍. സ്‌പെഷല്‍ ഇഫക്ടിനും പ്രൊഡക്ഷന്‍ ഡിസൈനിനുമുള്ള ദേശീയ അവാര്‍ഡ് നേടിയ യന്തിരന്റെ രണ്ടാം ഭാഗവും റോബട്ടുകള്‍ നിറഞ്ഞാടുന്ന സയന്‍സ് ഫിക്ഷന്‍ സാഹസിക ചിത്രമാകുമെന്നുറപ്പ്. എന്നാല്‍ ശങ്കര്‍ മറ്റൊന്നു കൂടി പറയുന്നു, ഈ ത്രികോണ പ്രണയകഥയ്ക്കു പ്രചോദനം രാമായണമാണത്രേ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (44 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (1 hour ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (1 hour ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (1 hour ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (3 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (3 hours ago)

Malayali Vartha Recommends