Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളത്തില്‍ നസ്രിയയുടെ അഭിനയം ഏറെ ഇഷ്ടമാണെന്ന് വിക്രം

20 OCTOBER 2015 10:31 AM IST
മലയാളി വാര്‍ത്ത.

തമിഴകത്തിന്റെ പ്രിയ നടന്‍ വിക്രം തമിഴിയില്‍ മാത്രമല്ല മലയാളത്തിന്റെ പ്രിയ നടന്‍ കൂടിയാണ്. ഒരുപാട് കഷ്ടപ്പാടുകളില്‍ നിന്നുമാണ് വിക്രം സിനിമ മേഖലയില്‍ എത്തിച്ചേര്‍ന്നത്. തോല്‍വികള്‍ ഏറ്റുവാങ്ങി ഇപ്പോള്‍ വിജയം മാത്രം മുന്നില്‍ കണ്ടുള്ള വിക്രമിന്റെ സിനിമ യാത്ര തുടരുകയാണ്.

ഒരു ദേശീയ പുരസ്‌കാരവും മികച്ച നടനുള്ള രണ്ട് സംസ്ഥാന അവാര്‍ഡുകളും ആറും ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടിയ വിക്രമിന് ഇപ്പോള്‍ കൈനിറയെ സിനിമകളാണ്. വ്യ്ത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ചു ഈ മഹാനടന്‍. പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിക്രം പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് മനസ് തുറന്ന്.
10 എന്‍ട്രതുക്കുള്ളൈയില്‍ എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിക്കുന്നത്. സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കുന്നയാളാണു സംവിധായകന്‍ വിജയ് മില്‍ട്ടന്‍. കമേഴ്‌സ്യല്‍ ചിത്രത്തിനുള്ള പതിവു ഫോര്‍മാറ്റില്‍ നിന്നു മാറിപോകുന്ന ചിത്രമാണ്. വേറൊരു തരത്തില്‍ ഈ ചിത്രം ട്രെന്‍ഡ് സെറ്ററായിരിക്കും. ആദ്യമായിട്ടാകും ഇങ്ങനെ ഒരു സിനിമ. വ്യത്യസതമായ തരത്തിലുള്ള ഒരു കൊമേഴ്‌സ്യല്‍ സിനിമയായാണിതെന്നാണ് വിക്രം പറയുന്നത്. 10 എന്‍ട്രതുക്കുള്ളൈ ഒരു ലവ് സ്‌റ്റോറിയാണ്. പ്രണയമില്ലെങ്കില്‍ ഈ സിനിമയില്ല.
സാമന്തയുമായി നല്ല ഒരു കെമസ്ട്രി ഇല്ലാതെ ഈ സിനിമ വിജയിക്കില്ല. അത് നല്ല പോലെ ഉണ്ടെന്നാണു എന്റെ വിശ്വാസം. ഇനി തീരുമാനിക്കണ്ടത് പ്രക്ഷേകരാണെന്നും വിക്രം പറഞ്ഞു. കേരളത്തെ കുറിച്ചും വിക്രമിന് പറയാനുണ്ട്. കരിമീന്‍ പൊള്ളിച്ചതാണ് ആദ്യം എനിക്ക് ഓര്‍മ്മ വരുന്നത്. കരീമിന്‍ അത്രയ്ക്ക് ഇഷ്ടമാണ്. കഴിഞ്ഞയിടെ കോഴിക്കോടും കൊച്ചിയിലും ഞാന്‍ വന്നിരുന്നു \' മുന്‍ റിലീസായ \'ഐ\' ഏറ്റവും കൂടുതല്‍ പണം വാരിയതു കേരളത്തില്‍ നിന്നാണെന്ന സന്തോഷവും വിക്രത്തിനുണ്ട്.
മലയാള ചിത്രങ്ങളില്‍ ഏറെ ആസ്വദിച്ചത് ഓം ശാന്തി ഓശാനയാണെന്നും വിക്രം പറയുന്നു. നസ്രിയയുടെ അഭിനയം ഏറെ ആകര്‍ഷിച്ചുവെന്നും വിക്രം പറയുന്നു. ദുബായില്‍ ഷോപ്പിങ്ങിനിടെ നസ്രിയയെ കണ്ടു. ഏറെ ലൈഫുണ്ട് അവരുടെ അഭിനയത്തില്‍. കേരളത്തില്‍ നല്ല സിനിമയെ സ്‌നേഹിക്കുന്നവരാണ് കൂടുതലുള്ളതെന്നും വിക്രം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (43 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (1 hour ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (1 hour ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (1 hour ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (3 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (3 hours ago)

Malayali Vartha Recommends