Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഇന്ത്യന്‍ 2' ല്‍ നടന്‍ നെടുമുടി വേണുവിന് പകരം നന്ദു പൊതുവാള്‍; പൂർത്തിയാകാത്ത രംഗങ്ങൾക്ക് ഇനി വേഷമിടാൻ നന്ദു പൊതുവാള്‍ എത്തുമെന്ന് ട്വീറ്റ് ചെയ്ത പ്രശസ്ത ട്രേഡ് അനലിസ്റ്റ് ശ്രീധരന്‍ പിള്ള

09 AUGUST 2022 02:17 PM IST
മലയാളി വാര്‍ത്ത

കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'ഇന്ത്യന്‍ 2' ല്‍ നന്ദു പൊതുവാള്‍ വേഷമിടുന്നതായി റിപ്പോർട്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് പകരമാണ് നന്ദു പൊതുവാൾ ചിത്രത്തിൽ എത്തുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് ശ്രീധരന്‍ പിള്ളയാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. നെടുമുടി വേണുവുമായുള്ള രൂപസാദൃശ്യമാണ് അതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതിനോടകം തന്നെ നെടുമുടി വേണുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ നന്ദു പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കുറിക്കുകയും ചെയ്തു.

എസ് ശങ്കര്‍ സംവിധാനം ചെയ്ത 1996 ല്‍ റിലീസ് ചെയ്ത ഇന്ത്യനില്‍ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെയാണ് നെടുമുടി ചിത്രത്തിൽ അവതരിപ്പിച്ചത്. നടന്‍ നാസറായിരുന്നു നെടുമുടി വേണുവിന് ശബ്ദം നല്‍കിയിരുന്നത്. ഇന്ത്യന്‍ 2വിലും കൃഷ്ണ സ്വാമി എന്ന കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു അപ്രതീക്ഷിത വിയോഗം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്തരിച്ച നടന്‍ വിവേകിന്റെ പകരക്കാരനായി കാര്‍ത്തിക് ആണ് എത്തുന്നതെന്നും വാര്‍ത്തകൾ പുറത്ത് വന്നിരുന്നു.

സെപ്റ്റംബര്‍ 13 മുതല്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം എന്നത്. സുകന്യ, കാജല്‍ അഗര്‍വാള്‍ സിദ്ധാര്‍ഥ്, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ഗുരുസോമസുന്ദരം, ബോബി സിന്‍ഹ, ഡല്‍ഹി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

അതേസമയം ഇന്ത്യന്‍ ആദ്യഭാഗം ഗംഭീര വിജയം നേടുകയും ദേശീയ പുരസ്‌കാരത്തിലടക്കം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. കമല്‍ ഹാസന് പുറമേ സുകന്യ, മനീഷ കൊയ്‌രാള, ഊര്‍മിള മഡ്‌നോദ്കര്‍, കസ്തൂരി, ഗൗണ്ടമണി, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങള്‍ എന്നത്. 1996ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കൂടിയായിരുന്നു ഇന്ത്യന്‍ എന്ന ചിത്രം. കൂടാതെ ചിത്രത്തിലെ അഭിനയത്തിലൂടെ കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, സംസ്ഥാന പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. കൂടാതെ മികച്ച കലാസംവിധാനത്തിന് തൊട്ട തരണി, സ്‌പെഷ്യല്‍ എഫക്ടിസിന് എസ്.ടി വെങ്കി എന്നിവരും പുരസ്‌കാരം നേടിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (2 hours ago)

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (2 hours ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (2 hours ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (3 hours ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (3 hours ago)

132-ാം സ്ഥാപക ദിനത്തിൽ 22 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്  (3 hours ago)

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (4 hours ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (4 hours ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (4 hours ago)

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....  (4 hours ago)

.മലയാളിയായ നിയമവിദ്യാർത്ഥി കൊൽക്കത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു...  (5 hours ago)

കോഴിക്കോട് പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (5 hours ago)

ആഗ്രഹസാഫല്യങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നയിക്കുന്ന  (5 hours ago)

Malayali Vartha Recommends