Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂര്യയുടെ കുട്ടികളെ ക്യാമറയിൽ പകർത്താൻ പാപ്പരാസികൾ: മക്കളെ വെറുതേ വിടൂ.. എന്ന് താരം

11 AUGUST 2022 12:00 PM IST
മലയാളി വാര്‍ത്ത

നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രമായ ജയ് ഭീമിൽ അഭിനയിച്ച നടൻ സൂര്യ, അടുത്തിടെ ഭാര്യയും നടിയുമായ ജ്യോതികയ്ക്കും മക്കൾക്കുമൊപ്പം മുംബൈയിൽ എത്തിയിരുന്നു. കുടുംബത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ ഈ വീഡിയോ സോഷ്യൽ വൈറലായിരുന്നു. താരകുടുംബത്തെ വളഞ്ഞ് പാപ്പരാസികൾ ചിത്രം പകർത്തുന്നതിനിടയിൽ മക്കളെ വെറുതെ വിടൂ എന്ന് സൂര്യ പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

യഥാർത്ഥത്തിൽ, ഭാര്യ ജ്യോതികയുടെ കുടുംബത്തെ കാണാനാണ് സൂര്യ മുംബൈയിലെത്തിയത്. ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണെങ്കിലും. ഇപ്പോൾ അതിന്റെ വീഡിയോ ഫാൻസ് പേജിലാണ് ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. സൂര്യയും ജ്യോതികയും ഒരുമിച്ചാണെന്ന് വ്യക്തമായി കാണാം. പാപ്പരാസികൾക്ക് മുന്നിൽ അവർ കൃത്യമായി പോസ് ചെയ്യുന്നുമുണ്ട്. കാറുകൾ പാർക്ക് ചെയ്യുന്നിടത്താണ് ഇതെല്ലാം നടക്കുന്നത്.

ഇരുവരും കാറിനടുത്തേക്ക് നടക്കുമ്പോൾ സൂര്യ തന്റെ രണ്ട് മക്കളെയും വിളിച്ചു. മക്കൾ കാറിന് അടുത്തേയ്ക്ക് എത്തുമ്പോൾ ഫോട്ടോ പകർത്താൻ ശ്രമിക്കുന്ന പാപ്പരാസികളോട് സൂര്യ ദേഷ്യപ്പെടുന്നുണ്ട്. തന്റെയും ജ്യോതികയുടെയും ചിത്രം എടുത്തുകൊള്ളൂവെന്നും കുട്ടികളെ ഒഴിവാക്കണമെന്നും സൂര്യ മാധ്യമപ്രവർത്തകരോട് അഭ്യർഥിച്ചു. താരത്തിന്റെ ഈ വീഡിയോയെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ.

കമൽഹാസന്റെ 'വിക്രം' എന്ന ചിത്രത്തിലാണ് സൂര്യ അവസാനമായി ഒരു അതിഥി വേഷത്തിൽ അഭിനയിച്ചത്. അതിൽ റോളക്സ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇതുകൂടാതെ, ആർ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്‌റ്റിലും അദ്ദേഹം അഭിനയിച്ചു. ഇപ്പോഴിതാ ഹിന്ദി സിനിമകളിൽ നിർമ്മാതാവായി പ്രവേശിക്കാൻ ഒരുങ്ങുകയാണ് സൂര്യ. 2ഡി എന്റർടൈൻമെന്റ് പ്രൊഡക്ഷൻ കമ്പനി ദേശീയ അവാർഡ് നേടിയ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്കാണ് നിർമ്മിക്കുന്നത്. അക്ഷയ് കുമാറും ഭൂമി പെഡ്‌നേക്കറുമാണ് ഇതിൽ അഭിനയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (10 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends