Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ സൂര്യ അതിഥിയായി എത്തുന്നു

21 OCTOBER 2015 12:50 PM IST
മലയാളി വാര്‍ത്ത.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ തമിഴ് സൂപ്പര്‍ താരം സൂര്യയും. അതിഥി വേഷത്തില്‍ സൂര്യ ചിത്രത്തിലെത്തുന്നുവെന്നാണ് ചലച്ചിത്രലോകത്ത് നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രധാന ആക്ഷന്‍ സീനുകളില്‍ സൂര്യയും എത്തുന്നുണ്ടെന്നാണ് വിവരങ്ങള്‍.
രണ്ടാം ഭാഗത്തില്‍ സൂര്യ എത്തുന്ന ഗെറ്റപ്പിന്റെ ചിത്രങ്ങളും, സംവിധായകന്‍ രാജമൗലി, പ്രഭാസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സിങ്കം മൂന്ന്, ഹൈക്കു, 24 എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിന് ശേഷം സൂര്യ രാജമൗലി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജമൗലി ചിത്രത്തില്‍ അഭിനയിക്കാന്‍ സൂര്യ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിലൂടെ താരത്തിന്റെ ആ ആഗ്രഹം സാധിച്ചുകൊടുക്കുകയാണ് രാജമൗലി.

ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്നി പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഹൈദരബാദിലെ രാംമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്. 60 ശതമാനം ഷൂട്ടിംഗ് മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. 40 ശതമാനം ചിത്രീകരണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. യുദ്ധരംഗങ്ങളും അതിപ്രാധാന്യമുള്ള മറ്റുചില രംഗങ്ങളും മാത്രമാണ് ഇനിയും പൂര്‍ത്തിയാവാനുള്ളത്. പ്രഭാസിനു പുറമേ, റാണാ ദഗുപതിയും തമന്നയും അനുഷ്‌ക ഷെട്ടിയും രണ്ടാംപതിപ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതാണ് രണ്ടാംഭാഗത്തിന്റെ പ്രധാന സസ്‌പെന്‍സ്. കൂടാതെ അനുഷ്‌കയുടെ കഥാപാത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലുമാണ് പ്രേക്ഷകര്‍. അടുത്ത വര്‍ഷം പകുതിയോടെ രണ്ടാം ഭാഗം തീയേറ്ററുകളിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (26 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (35 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (39 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (58 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (3 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

Malayali Vartha Recommends