Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മധുവിധു സന്തോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി സംഭവിച്ചത്! തെന്നിന്ത്യൻ സൂപ്പർതാരം നയന്‍താര ആശുപത്രിയില്‍; ചര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വിവരം

11 AUGUST 2022 01:36 PM IST
മലയാളി വാര്‍ത്ത

മധുവിധു സന്തോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി സംഭവിച്ചത്! തെന്നിന്ത്യൻ സൂപ്പർതാരം നയന്‍താര ആശുപത്രിയില്‍. ചര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവര്‍ ആശുപത്രിയിലുണ്ടായിരുന്നത്. ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ദ്ദി തുടങ്ങിയതത്രെ. ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ തന്നെയാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്.

ആശുപത്രിയിലെത്തിയ ശേഷം അല്‍പ്പ നേരം നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി. പിന്നീട് വീട്ടിലേക്ക് മടങ്ങി. നയന്‍താരയ്ക്ക് സ്‌കിന്‍ ഇന്‍ഫക്ഷനുണ്ടായിരുന്നുവെന്നും അതിനുള്ള ചികില്‍സ നല്‍കിയെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം നടന്നത്. ചെന്നൈക്കടുത്ത മഹാബലിപുരത്ത് നടന്ന വിവാഹ ചടങ്ങുകള്‍ പ്രൗഢ ഗംഭീരമായി തന്നെ നടന്നിരുന്നു. വിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്‌ളിക്‌സ് വൈകാതെ സംപ്രേഷണം ചെയ്യും. നയന്‍താര: ബിയോണ്ട് ദി ഫെയറിടൈല്‍ എന്ന പേരിലുള്ള ഡോക്യുമെന്ററിയായിട്ടാണ് വിവാഹ വീഡിയോ പുറത്തിറങ്ങുന്നത്. ഇതിന്റെ ടീസര്‍ കഴഞ്ഞ ദിവസം റിലീസ് ചെയ്തു. നയന്‍താരയുടെയും വിഘ്‌നേഷിന്റെ പ്രണയം വിവരിക്കുന്നത് കൂടിയാകും ഡോക്യുമെന്ററി.

വിവാഹ ചടങ്ങിലേക്ക് തിരഞ്ഞെടുത്തവര്‍ക്ക് മാത്രമായിരുന്നു ക്ഷണം. തനിക്കൊപ്പം അഭിനയിച്ച നടന്‍മാരെയും ഒരുമിച്ച് പ്രവര്‍ത്തിച്ച സംവിധായകര്‍, നിര്‍മാതാക്കള്‍ എന്നിവരെയും മാത്രമാണ് നയന്‍താര ക്ഷണിച്ചിരുന്നത്. കുടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രത്തില്‍ അഭിനയിക്കുകയാണിപ്പോള്‍ നയന്‍താര. അടുത്ത വര്‍ഷമാണ് ചിത്രം പുറത്തിറങ്ങുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends