Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരുവരുടെയും ജാതി തടസമായി; പക്ഷെ സ്നേഹയാണ് ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ, അവളെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ഉറപ്പിച്ചു- നടൻ പ്രസന്ന

11 AUGUST 2022 02:01 PM IST
മലയാളി വാര്‍ത്ത

താൻ ഒരു സിനിമാ നടിയെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്ന് നടൻ പ്രസന്ന. വീട്ടുകാര്‍ കണ്ടുപിടിക്കുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാമെന്ന് കരുതിയിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ട് ക്രഷ് ഒക്കെ ഉണ്ടായിരുന്നെങ്കിലും വിവാഹക്കാര്യം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാം എന്ന് കരുതി. പക്ഷെ ഒരു വർഷത്തോളം നീണ്ട സൗഹൃദത്തിന് ശേഷമാണ് സ്നേഹയുമായുള്ള ബന്ധത്തിന്റെ ആഴം മനസിലായതെന്ന് താരം പറയുന്നു.

ഒടുവിൽ ഇരുവരും അത് പ്രകടിപ്പിക്കാനും, പ്രണയത്തിലായെന്നും താരം പറയുന്നു. അധികം വൈകാതെ വീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ തന്നെ വിവാഹം കഴിക്കാന്‍ രണ്ടാളും തീരുമാനിച്ചു. 2012 മാര്‍ച്ചില്‍ വിവാഹം നടക്കുമെന്നാണ് അന്ന് താരങ്ങള്‍ വെളിപ്പെടുത്തിയത്. പക്ഷേ 2012 മേയ് മാസത്തിലാണ് ഇരുവരുടെയും വിവാഹം. ഇപ്പോള്‍ പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം സന്തോഷത്തോടെ കൊണ്ട് പോവുകയാണ്. ഒപ്പം രണ്ട് മക്കള്‍ കൂടി വന്നതോടെ സന്തുഷ്ട കുടുംബമായി.

തുടക്കത്തില്‍ സ്‌നേഹയും പ്രസന്നയും തമ്മില്‍ അത്ര അടുപ്പത്തിലാവാതെ പോയതിനും കാരണമുണ്ട്. സ്നേഹ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ നായകനായി പ്രസന്നയെ തീരുമാനിച്ചു. പെട്ടെന്ന് ആ തീരുമാനം മാറ്റി മറ്റൊരു നടനെയാക്കി. എന്നാലത് സ്‌നേഹയുടെ നിര്‍ദ്ദേശപ്രകാരമുള്ള മാറ്റമായിരുന്നെന്നാണ് അറിഞ്ഞത്. ഇതോടെ അവരോട് ദേഷ്യം തോന്നി. സത്യത്തില്‍ സ്‌നേഹ പോലും അറിയാത്ത കാര്യമായിരുന്നു അത്.

 

ജീവിതത്തില്‍ അഭിനയിക്കാത്ത നടിയാണ് സ്‌നേഹയെന്ന് പ്രസന്ന പറഞ്ഞത്. അവള്‍ക്ക് സാധാരണക്കാരിയാകാനാണ് താല്‍പര്യമെന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങള്‍ സൗഹൃദത്തിലായി. ഞാനൊരു സിനിമാ നടിയെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. വീട്ടുകാര്‍ കണ്ടുപിടിക്കുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാമെന്ന് കരുതിയിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ട് ക്രഷ് ഒക്കെ ഉണ്ടായിരുന്നെങ്കിലും വിവാഹക്കാര്യം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാം എന്ന് കരുതി.

എന്നാല്‍ സ്നേഹയാണ് ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ അവളെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ഉറപ്പിച്ചതായി പ്രസന്ന പറഞ്ഞു. എന്നാല്‍ തന്റെ വീട്ടില്‍ അച്ഛനെ സമ്മതിപ്പിക്കാന്‍ ആറ് മാസമെടുത്തതായി പ്രസന്ന വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാളുടെയും ജാതിയാണ് തടസ്സമായത്. ഞങ്ങള്‍ ബ്രാഹ്മാണന്മാരും സ്നേഹ നായിഡുവും ആയിരുന്നെന്ന് നടന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends