Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയുടെ കഥ മോഷ്ടിച്ചു: ജ്യോതികയ്ക്കും, സൂര്യയ്ക്കുമെതിരെ പോലീസ് കേസ്

26 AUGUST 2022 01:29 PM IST
മലയാളി വാര്‍ത്ത

നിരൂപക പ്രശംസ നേടിയ സൂര്യയുടെ ജയ് ഭീം വീണ്ടും നിയമക്കുരുക്കിൽ. ചിത്രത്തിന്റെ കഥ മോഷ്ടിച്ചെന്നാരോപിച്ച് ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ, നിർമ്മാതാക്കളായ ജ്യോതിക, സൂര്യ എന്നിവർക്കെതിരെ ചെന്നൈ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇരുവർക്കുമെതിരെ കേസ് എടുത്തു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് സൂര്യ കേന്ദ്രകഥാപാത്രത്തിലെത്തിയ ജയ് ഭീം. ജയ് ഭീം നിർമ്മാതാക്കൾ തന്റെ കഥ ഉപയോഗിച്ചെന്നും എന്നാൽ തനിക്ക് വാഗ്ദാനം ചെയ്തതുപോലെ റോയൽറ്റിയൊന്നും നൽകിയില്ലെന്നും, പരാതിക്കാരൻ പറയുന്നു. 50 ലക്ഷം രൂപ നൽകാമെന്നാണ് കുളഞ്ജിയപ്പയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പറഞ്ഞ പണം നൽകിയില്ല.

വണ്ണിയർ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നേരത്തെ സിനിമ വിവാദത്തിൽ അകപ്പെട്ടിരുന്നു. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ജയ് ഭീം, സൂര്യ, ജ്യോതിക, സംവിധായകൻ ടി ജെ ജ്ഞാനവേൽ എന്നിവർക്കെതിരായ എഫ്‌ഐആർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

ജയ് ഭീമിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വണ്ണിയാർ സംഘം വക്കീൽ നോട്ടീസ് നൽകിയിരുന്നു. സിനിമയിലെ ചില പ്രത്യേക രംഗങ്ങൾ നീക്കം ചെയ്യാനും 5 കോടി രൂപ നഷ്ടപരിഹാരം നൽകാനുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

കുളഞ്ജിയപ്പയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ പുരോഗമിക്കുന്നത്. 1993 ൽ കമ്മാരപുരം പൊലീസ് സ്റ്റേഷനിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളായിരുന്നുവെന്നും 2019 ൽ സംവിധായകൻ ജ്ഞാനവേൽ വീട്ടിലെത്തിയപ്പോൾ ഇക്കാര്യങ്ങളെല്ലാം വിവരിച്ചിരുന്നുവെന്നും കുളഞ്ജിയപ്പ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends