Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി സാമന്തയ്ക്ക് ഗുരുതര ത്വക്ക് രോഗം: ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം പൊതുവേദികളിൽ നിന്ന് വിട്ട് നിന്ന താരം, ചികിത്സയ്ക്കായി അമേരിക്കയിലെത്തി...

21 SEPTEMBER 2022 04:30 PM IST
മലയാളി വാര്‍ത്ത

സിനിമകളിൽ നിന്ന് നീണ്ട ഇടവേള എടുക്കാൻ ഒരുങ്ങി നടി സാമന്ത. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് താരം സിനിമയിൽ നിന്നും ഇടവേള എടുക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. സാമന്ത ഇപ്പോൾ അമേരിക്കയിലാണ്. മുമ്പുണ്ടായിരുന്ന ചർമ്മ രോ​ഗം വീണ്ടും വന്നതിനാൽ അതിനുള്ള ചികിത്സയ്ക്കായി സാമന്ത അമേരിക്കയ്ക്ക് പോയിയെന്നാണ് റിപ്പോർട്ടുകൾ വന്നത്. സൂര്യരശ്മികൾ ഏൽക്കുന്നത് മൂലമുള്ള അലർജിയാണ് സമാന്തയെ അലട്ടുന്നതെന്നാണ് റിപ്പോർ‌ട്ടുകൾ വന്നത്. ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിൽ നിന്ന് വിട്ട് നിൽക്കുകയാണ്.

ഷൂട്ടിങ് തുടങ്ങിയ പല സിനിമകളും നീട്ടിവെക്കുകയും പുതിയ സിനിമകളുടെ റിലീസ് മാറ്റുകയും ചെയ്തിട്ടുണ്ട്. ചികിത്സ കഴിഞ്ഞ് എപ്പോഴാണ് തിരിച്ചെത്തുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സമാന്തയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. മുമ്പ് ഇതേ ചർമ്മ ​രോ​ഗം വന്നപ്പോൾ താരത്തിന് വിഷാ​ദം അടക്കം പിടിപെട്ടിരുന്നു.

സാമന്തയുടെ അസുഖം സംബന്ധിച്ച് നിരവധി വാർത്തകൾ പുറ‌ത്തുവന്നതോടെ താരത്തിന്റെ മാനേജർ സത്യാവസ്ഥ വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ്. മാനേജർ മഹേന്ദ്ര ഒരു മാധ്യമത്തിന് സാമന്തയുടെ അസുഖം സംബന്ധിച്ച് വിശദീകരണം നൽകിയത്. കേൾക്കുന്ന വാർത്തകളിൽ ഒട്ടും സത്യമില്ലെന്നും സാമന്ത സുഖമായി ഇരിക്കുന്നുവെന്നുമാണ് മാനേജർ പറഞ്ഞത്. പക്ഷെ സാമന്ത എന്തിനാണ് യുഎസ്സിലേക്ക് പോയത് എന്നതിന്റെ കാരണം മാനേജർ വെളിപ്പെടുത്തിയിട്ടില്ല.

ആക്ഷൻ ത്രില്ലർ ചിത്രം യശോദയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഓ​ഗസ്റ്റിൽ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇത് നീട്ടിവെക്കുകയായിരുന്നു. ചിത്രത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വീഡിയോയ്ക്കെല്ലാം മികച്ച സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭി‌ച്ചിരുന്നു. പ്രമോഷൻ പരിപാടികളിൽ നടിക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് യശോദയുടെ റിലീസ് നീട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്. ശാകുന്തളമാണ് സമാന്തയുടെ മറ്റൊരു പ്രോജക്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (7 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (16 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (38 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (43 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

Malayali Vartha Recommends