Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....

സ്നേഹയും പ്രസന്നയും വിവാഹ മോചനത്തിലേക്ക്, നീങ്ങുന്നു...? താരങ്ങളുടെ വൈറലായ, ഫോട്ടോ പുറത്ത്!!!

15 NOVEMBER 2022 04:23 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമയിലെ ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. കഴിഞ്ഞ പത്ത് വർഷമായി സന്തുഷ്ട ദാമ്പത്യം നയിക്കുകയായിരുന്നു ഇരുവരും. ഇരുവരും തങ്ങളുടെ മനോഹരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇവരുടെ കെമിസ്ട്രി ആരെയും അസൂയപ്പെടുത്തുന്ന ഒന്നാണെന്ന് ആരാധകർ പറയാറുണ്ട്. എന്നാൽ താര ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ ആണെന്നും വിവാഹമോചനത്തിലേക്ക് എത്തി നിൽക്കുകയാണ് എന്നുമുള്ള റിപ്പോർട്ടുകൾ കുറച്ച് ദിവസമായി വന്നിരുന്നു. താര ദമ്പതികളുടെ വിവാഹമോചന വാർത്തകൾ ആരാധകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു.

കുറച്ച് ദിവസങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും പ്രചരിച്ച വാർത്തകളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ സ്‌നേഹ തന്നെ പ്രസന്നയുമായുള്ള വിവാഹമോചന വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് താരം വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളിയത്. ‘ട്വിനിംഗ്… ഹാപ്പി വീക്കെൻഡ്’ എന്നായിരുന്നു പുതിയ ഫോട്ടോയുടെ ക്യാപ്ഷൻ.. അച്ചബേഡുവിലാണ് പ്രസന്നയും സ്‌നേഹയും ബിഗ് സ്‌ക്രീനിൽ ആദ്യമായി ജോഡികളായി എത്തുന്നത്.

പീന്നിട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായി അങ്ങനെ ഒരു നിലപക്ഷി എന്ന മലയാള ചിത്രത്തിലൂടെയാണ് സ്നേഹ അഭിനയരംഗത്തേക്ക് എത്തിയത്.ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ക്രിസ്റ്റഫറർ ആണ് സ്‌നേഹ ഒടുവിൽ അഭിനയിച്ച മലയാള സിനിമ. ചിത്രം റിലീസിനൊരുങ്ങുകയാണ്. സ്‌നേഹ ഇപ്പോൾ വെങ്കട്ട് പ്രഭുവിനൊപ്പം 'ഷോട്ട് ബൂട്ട് ത്രീ' എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ്. പ്രസന്നയുടെ ഫിംഗർ ടിപ്പ്', 'ഇര' എന്നീ വെബ് സീരീസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശാൽ അഭിനയിച്ച് സംവിധാനം ചെയ്യുന്ന 'തുപ്പരിവാളൻ 2' എന്ന ചിത്രത്തിലാണ് പ്രസന്ന ഇപ്പോൾ അഭിനയിക്കുന്നത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്ബതികള്‍ക്ക് ഉള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകള്‍ക്കൊപ്പമുള്ള ചിത്രം സ്നേഹയും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. മകള്‍ക്ക് ആദ്യാന്ത എന്നാണ് സ്നേഹയും പ്രസന്നയും പേരു നല്‍കിയത്.

 

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേയ്ക്ക് തിരികെ എത്തുകയായിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലും രണ്ടാം വരവില്‍ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരോഗമിക്കുന്നു.  (4 minutes ago)

കോൺഗ്രസിൽ കലഹം;  (30 minutes ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (49 minutes ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (1 hour ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (1 hour ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (1 hour ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (2 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (2 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (2 hours ago)

പിഴ നൽകി നടി നവ്യ നായർ  (2 hours ago)

74-ാം പിറന്നാൾ......  (2 hours ago)

ഡിജിപി നൽകിയ മുന്നറിയിപ്പ് അച്ചട്ടായി  (3 hours ago)

പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു  (10 hours ago)

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജാമ്യം തേടി ഷര്‍ജില്‍ ഇമാം സുപ്രീംകോടതിയില്‍  (10 hours ago)

പൊലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍  (10 hours ago)

Malayali Vartha Recommends