Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

നാടെങ്ങും വിശാലിൻ്റെ പടയോട്ടം: ഇന്ന് മുതൽ ' ലാത്തി ' ചാർജ്ജ് !!!

22 DECEMBER 2022 04:41 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ വിശാലിന് ഏറെ പ്രതീക്ഷയാണ് തൻ്റെ പുതിയ സിനിമയായ ' ലാത്തി 'യിൽ. അതു കൊണ്ട് തന്നെ ഇതുവരെ ഇല്ലാത്ത രീതിയിൽ സിനിമയുടെ പ്രമോഷന് വേണ്ടി തമിഴ്നാട്ടിലും, തെലുങ്കാനയിലും, ആന്ധ്രയിലും, കർണാടകയിലും യുവാക്കളെ ആകർഷിക്കുവാൻ വേണ്ടി ഊണും ഉറക്കവുമില്ലാതെ അവിടങ്ങളിലെ കോളേജുകൾ തോറും സന്ദർശനം നടത്തി പടയോട്ടം തുടരുകയാണ് വിശാൽ. ആരാധകരിലും വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച്.

കഴിഞ്ഞ ദിവസം പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജാണ് ' ലാത്തി ' യുടെ ട്രെയിലർ ചെന്നൈയിൽ നടന്ന പൊതു ചടങ്ങിൽ വെച്ച് റീലീസ് ചെയ്തിരുന്നു. ' ലാത്തി ' ക്ക് വേണ്ടി പുലിമുരുകൻ ' ഫെയിം സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ വിശാലിൻ്റെ അതി സാഹസികമായ സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോർത്തിണക്കിയ ട്രെയിലർ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആരാധകരിൽ ആവേശമായി ആളി പടർന്നു. യു ട്യൂബിൽ നാല്പതു ലക്ഷത്തോളം കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ് ട്രെയിലർ.പൊലീസ് കമ്മീഷണറായും, എസ് പി യായും, ഇൻസ്പെക്ടറായും ബിഗ് സ്ക്രീനിൽ തകർത്താടി പ്രേക്ഷകരെ ആവേശം കൊള്ളിച്ച വിശാൽ ലാത്തിയിൽ ഒരു സാധാരണ കോൺസ്റ്റബിളായിട്ടാണ് എത്തുന്നത്.

എങ്കിലും കഥാപാത്രത്തിൻ്റെ വീറിനും വാശിക്കും തെല്ലും കുറവില്ല എന്ന് ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. ബാലസുബ്രമണ്യൻ്റെയും, ' ബാഹുബലി ' ഫെയിം ബാലകൃഷ്ണ തോട്ടയുടെയും ക്യാമറകൾ രംഗങ്ങളെ ബ്രഹ്മാണ്ഡമാക്കുന്നു. മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് നവാഗത സംവിധായകൻ ഏ.വിനോദ് കുമാർ ലാത്തി അണിയിച്ചൊരുക്കിയിരിക്കുന്നത്.

സിനിമയെ കുറിച്ച് വിശാൽ...

" ഞാൻ മുമ്പ് പല പടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലും അതു പോലെ ഒരു യുഷ്വൽ ക്യാരക്ടർ ആയിരുന്നുവെങ്കിൽ ഞാൻ നോ പറയുമായിരുന്നു. ഇതൊരു സാദാ കോൺസ്റ്റബിൾ കഥാപാത്രമാണ്. മേലുദ്യോഗസ്ഥരുടെ ആജ്ഞ അനുസരിക്കുക എന്നതാണ് കോൺസ്റ്റബിളിൻ്റെ ജോലി. സംവിധായകൻ വിനോദ് കുമാർ എന്നോട് ലാത്തിയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അതിൽ എന്തോ പുതുമ ഉണ്ടെന്ന് തോന്നി.

ഏഴു വയസുകാരൻ്റെ അച്ഛനായി അഭിനയിക്കണം എന്ന് മടിച്ച് മടിച്ചാണ് എന്നോട് പറഞ്ഞത്. സാരമില്ല എന്ന് പറഞ്ഞ് കഥകേട്ടൂ. ചിത്രത്തിൽ എൻ്റെ മകനായി അഭിനയിച്ച ആ ബാലൻ സെക്കൻ്റ് ഹീറോയെ പോലെയാണ്. ഹൈ ലൈറ്റായ അവസാനത്തെ നാല്പത്തി അഞ്ചു മിനിറ്റ് രംഗങ്ങൾ ഒരേ സ്ഥലത്ത് ഷൂട്ട് ചെയ്യണം . ആ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. ആദ്യം സാധാരണ രീതിയിലാണ് കേട്ടു തുടങ്ങിയത്. പക്ഷെ പിന്നീട് ഓരോ മുഹൂർത്തവും വിവരിക്കുന്തോറും കേട്ടു കേട്ട് എൻ്റെ ബോഡി ലാംഗ്വേജ് തന്നെ മാറി തുടങ്ങി.

സാധാരണയായി ഒരു സിനിമയ്ക്ക് ഒരു ക്ലൈമാക്സേ ഉണ്ടാവൂ. എന്നാൽ ഈ സിനിമയിൽ നാല് ക്ലൈമാക്സ് ഉണ്ടായിരിക്കും.ഒരു രംഗത്തിൽ ഇനി നായകന് ഇതിനപ്പുറം ഒന്നും ചെയ്യാനില്ല എന്ന് നിനച്ചിരിക്കുന്ന നിമിഷത്തിലായിരിക്കും തിരക്കഥ ' യൂ ടേൺ ' എടുക്കുക. വിനോദ് പറഞ്ഞതിനേക്കാൾ മൂന്നു മടങ്ങ് സിനിമ നന്നയി വന്നിട്ടുണ്ട്. ഇത് ഞാൻ അഭിനയിച്ച സിനിമയായത് കൊണ്ട് പറയുകയല്ല. പീറ്റർ ഹെയിനും, യുവൻ ഷങ്കർ രാജയുമാണ് ' ലാത്തി ' യുടെ രണ്ട് നെടും തൂണുകൾ. ഈ സിനിമ ഇത്രയും നന്നായി വന്നതിൽ അവരുടെ പങ്ക് വളരെ വലുതാണ്. "

നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ ലാത്തി നിർമ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ നാലു ഭാഷകളിലാണ് ചിത്രം എത്തുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴ പിന്നിയ പോലീസ് സ്റ്റോറിയാണ് ' ലാത്തി 'ക്ക് അവലംബം. തെന്നിന്ത്യൻ താരം സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായിക. മലയാളി നടൻ പി. എൻ. സണ്ണിയാണ് ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. ചിത്രത്തിലെ പാട്ടുകളും ആരാധക ശ്രദ്ധയാകർഷിച്ചു. ജനപ്രിയ ചിത്രമായിരുന്ന കാർത്തിയുടെ ' കൈദി ' യിലൂടെ ശ്രദ്ധേയനായ പൊൻ. പാർത്ഥിപൻ സംഭാഷണ രചയിതാവും സംവിധായകനൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയുമാണ് . ക്രിസ്തുമസ് - നവവത്സര ചിത്രമായി ഇന്ന് മുതലാണ് ' ലാത്തി ' തിയറ്ററുകളിൽ എത്തിയത്. ത്രീ ഫോർ ഫിലിംസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (2 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (2 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (2 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (2 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (3 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (3 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (3 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (5 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (5 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (5 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (5 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (5 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (5 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (5 hours ago)

Malayali Vartha Recommends