Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....

ഇളയ ദളപതിയും ഭാര്യയും വേർപിരിഞ്ഞോ...? ജീവിതം മറ്റൊരു നടിക്കൊപ്പം- വിക്കിപീഡിയയിൽ വിരോധികളുടെ വിളയാട്ടം

04 JANUARY 2023 02:51 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവുമധികം ആരാധകരുളള നടനാണ് ഇളയ ദളപതി വിജയ്. ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച നിരവധി ചിത്രങ്ങളിൽ വിജയ് നായകനായിട്ടുണ്ട്. വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുന്നുള്ളു എങ്കിലും വിജയിയെ കുറിച്ചുള്ള നിസാരമായ കാര്യങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ വിജയിയുടെ കുടുംബ ജീവിതത്തെ സംബന്ധിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്‌. വിജയിയും സംഗീതയും വേര്‍പിരിഞ്ഞെന്നും നടൻ മറ്റൊരു നടിയുടെ കൂടെ പുതിയ ജീവിതം ആരംഭിച്ചുവെന്നുമാണ് പ്രചരിക്കുന്ന വാർത്തകൾ.

ഇത് വിജയ് ഫാൻസിനെ ചൊടിപ്പിച്ചിട്ടുണ്ട്. തെളിവ് സഹിതം ചില റിപ്പോര്‍ട്ടുകളും ഇതിനൊപ്പം പ്രചരിക്കുന്നതോടെ ആരാധകരും ആശങ്കയിലായി. നടന്റെ ആരാധികയായിരുന്ന സംഗീത സോമലിംഗത്തെ വിവാഹം കഴിച്ചിട്ട് 23 വര്‍ഷമായി. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം. പ്രണയ സിനിമകളില്‍ നായകനായി അഭിനയിച്ചിരുന്ന വിജയിയുടെ കടുത്ത ആരാധികയായിരുന്നു സംഗീത സോമലിംഗം.

ശ്രീലങ്കന്‍ സ്വദേശിനിയായ സംഗീതയെ വിജയിയുടെ സിനിമാ ചിത്രീകരണം കാണാനെത്തിയതായിരുന്നു. അന്ന് ലൊക്കേഷനില്‍ വച്ചാണ് വിജയ് സംഗീതയെ ആദ്യമായി കാണുന്നതും. വളരെ പെട്ടെന്ന് ഇരുവര്‍ക്കുമിടയില്‍ സൗഹൃദം ഉടലെടുക്കുകയായിരുന്നു. അങ്ങനെ 1999 ഓഗസ്റ്റ് ഇരുപത്തിയഞ്ചിനാണ് താരവിവാഹം നടക്കുന്നത്.

തൊട്ടടുത്ത വര്‍ഷം ഒരു മകനും വര്‍ഷങ്ങളുടെ ഇടവേളയില്‍ ഒരു മകള്‍ക്കും ജന്മം കൊടുത്തു. അങ്ങനെ സന്തുഷ്ടമായ ദമ്പതിമാരായി വിജയും സംഗീതയും ഒരുമിച്ച് ജീവിച്ചു. ഭര്‍ത്താവിനോടും കുടുംബത്തോടും അത്രയും അടുപ്പവും സ്‌നേഹവുമുള്ള കുടുംബിനിയായി സംഗീത മാറുകയും ചെയ്തു. ഇപ്പോഴും അതിനൊരു മാറ്റവുമില്ലാതെ തുടരുകയാണ്. ഇതിനിടയിലാണ് താരങ്ങള്‍ ഡിവോഴ്‌സായെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

 

വിജയ് ഭാര്യയായ സംഗീതയെ ഒഴിവാക്കി പ്രമുഖ നടിയുടെ കൂടെ ജീവിക്കുകയാണെന്നും അദ്ദേഹത്തിന് രണ്ടല്ല, മൂന്ന് കുട്ടികളുണ്ടെന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഏറ്റവും വലിയ അഭ്യൂഹം. സംഗീതയില്‍ ജനിച്ച ദിവ്യ സാഷയും ജേസണ്‍ സഞ്ജയ് എന്നിങ്ങനെ രണ്ട് മക്കളാണ് നടനുള്ളത്. എന്നാല്‍ ഇതല്ലാതെ മൂന്നാമതും ഒരു കുട്ടിയുണ്ടെന്നാണ് വിക്കിപീഡിയ പ്രൊഫൈലില്‍ കൊടുത്തിരിക്കുന്നത്. ഒപ്പം നടൻ്റെ പാർട്നർ യുവനടി കീർത്തി സുരേഷാണെന്നും സൂപിച്ചിരിക്കുന്നു. ഇതിന് പുറമേ നടന്റെ വിവാഹമോചനത്തെ കുറിച്ചും പറയുന്നുണ്ട്.

വിജയിയുടെ വിക്കിപീഡിയയിലുള്ള പ്രൊഫൈലില്‍ 1999 ല്‍ വിവാഹിതരായ താരങ്ങള്‍ 2022 ല്‍ ഡിവോഴ്‌സ് ആയെന്ന തരത്തില്‍ റെക്കോര്‍ഡ് തിരുത്തി കാണിച്ചിരിക്കുകയാണ്. അങ്ങനെ നടന്റെ വ്യക്തി ജീവിതത്തെ ചുറ്റിപ്പറ്റി വളരെ മോശമായ പ്രചരണങ്ങള്‍ക്ക് ആരോ ശ്രമിച്ചതിന്റെ ഭാഗമാണ് ഇതൊക്കെ എന്ന് വ്യക്തമാണ്.

ആര്‍ക്കും എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് വിക്കിപീഡിയയിലെ വിവരങ്ങള്‍. അതിനാല്‍ പുതിയതായി കൂട്ടിച്ചേര്‍ക്കുകയും ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്നും ഇതില്‍ വിശദീകരിച്ച് കൊണ്ട് ആരാധകര്‍ പറയുന്നു. അപൂര്‍വ്വമായിട്ടേ പൊതുവേദികളില്‍ താരപത്‌നി പ്രത്യക്ഷപ്പെടാറുള്ളു. ബാക്കി ജീവിതം ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് സംഗീത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരോഗമിക്കുന്നു.  (5 minutes ago)

കോൺഗ്രസിൽ കലഹം;  (31 minutes ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (50 minutes ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (1 hour ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (1 hour ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (1 hour ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (2 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (2 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (2 hours ago)

പിഴ നൽകി നടി നവ്യ നായർ  (2 hours ago)

74-ാം പിറന്നാൾ......  (2 hours ago)

ഡിജിപി നൽകിയ മുന്നറിയിപ്പ് അച്ചട്ടായി  (3 hours ago)

പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു  (10 hours ago)

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജാമ്യം തേടി ഷര്‍ജില്‍ ഇമാം സുപ്രീംകോടതിയില്‍  (10 hours ago)

പൊലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍  (10 hours ago)

Malayali Vartha Recommends