Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

അജിത്ത് നായകനായ തുനിവ് സിനിമയുടെ റിലീസ് ദിനത്തില്‍ ആരാധകർ നടത്തിയ ആഘോഷത്തിനിടെ ലോറിയിൽ നിന്ന് വീണ് 19കാരന് ദാരുണാന്ത്യം: തീയേറ്ററിന് മുന്നില്‍ വിജയ്, അജിത്ത് ആരാധകർ ഏറ്റുമുട്ടി...

11 JANUARY 2023 03:12 PM IST
മലയാളി വാര്‍ത്ത

തുനിവ് സിനിമയുടെ റിലീസ് ദിനത്തില്‍ നടന്ന ആഘോഷത്തിനിടയില്‍ അജിത്ത് ആരാധകന്‍ മരണപ്പെട്ടു. ചെന്നൈയിലെ രോഹിണി തീയറ്ററിലെ ആഘോഷത്തിനിടെ ലോറിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. രാവിലെ നടന്ന ഷോയ്ക്ക് ശേഷം ചെന്നൈയിലെ രോഹിണി തിയേറ്ററിന് മുന്നില്‍ വലിയ ആഘോഷത്തിലായിരുന്ന അജിത്ത് ആരാധകര്‍. തുനിവിന്റെ ആദ്യ ഷോ കാണാനായി ആരാധകർ ലോറിയ്ക്ക് മുകളിൽ നിന്ന് ഡാൻസും പാട്ടുമായി യാത്ര ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയ്ക്കായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.

മറ്റ് ആരാധകരോടൊപ്പം ലോറിയ്ക്ക് മുകളിൽ നിന്ന് നൃത്തം ചെയ്യുകയായിരുന്ന ഭാരത് കുമാറാണ് (19) മരിച്ചത്. ചെന്നൈ ചിന്താദ്രിപേട്ട് സ്വദേശിയാണ്. നൃത്തം ചെയ്യുന്നതിനിടെ ലോറിയിൽ നിന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാരതിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പൂനമല്ലി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക് അജിത്ത് ആരാധകര്‍ ചാടി കയറി നൃത്തം തുടങ്ങി. ഈ സമയം നിയന്ത്രണം വിട്ട് നിലത്തേക്ക് വീണാണ് ഭരത് കുമാറിന് അത്യാഹിതം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും ഒരുമിച്ചെത്തുന്നതിനാൽ തമിഴ്‌നാട് മുഴുവൻ ഇന്നലെ മുതൽ ആഘോഷത്തിലായിരുന്നു.

അതിനാൽ തന്നെ സർക്കാർ നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വലിയ കട്ടൗട്ടുകൾ ഉപയോഗിക്കരുത്, പാലഭിഷേകം നടത്തരുത് തുടങ്ങിയ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രങ്ങളുടെ റിലീസിന്റെ ഭാഗമായി നിരത്തുകളിൽ അനേകായിരം ചെറുപ്പക്കാരായിരുന്നു തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെടുന്നുണ്ടായിരുന്നു.

അതേ സമയം രോഹിണി തീയേറ്ററിന് മുന്നില്‍ അതിരാവിലെ വിജയ് അജിത്ത് ആരാധകര്‍ ഏറ്റുമുട്ടിയെന്നും വിവരമുണ്ട്. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. അജിത്തിന്‍റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം. എഎന്‍ഐ ട്വീറ്റ് ചെയ്ത ഒരു വീഡിയോയില്‍ സിനിമ തീയറ്ററിന് പുറത്തുള്ള ഫ്ലെക്സ് ഹോർഡിംഗുകൾ കീറുകയും, ചിലതിന് മുകളില്‍ ആളുകള്‍ കയറി അവഇളക്കാന്‍ ശ്രമിക്കുന്നതും കാണാം. പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും ഓടിച്ചതും, സംഭവം ശാന്തമാക്കിയത് എന്നുമാണ് റിപ്പോര്‍ട്ട്.

തമിഴ്നാടിന്‍റെ പലഭാഗത്തും സമാനമായ സംഭവങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 9 വർഷത്തിന് ശേഷമാണ് അജിത്തിന്‍റെയും വിജയിയുടെയും ചിത്രം ഒന്നിച്ച് റിലീസ് ആകുന്നത്. അതേ സമയം അജിത്തിന്‍റെ തുനിവിനും, വിജയ് നായകനാകുന്ന വാരിസിനും വലിയ വരവേല്‍പ്പാണ് തീയറ്ററുകളില്‍ ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത് എന്നാണ് വിവരം.

 

ഫാന്‍സ് പ്രിമീയര്‍ ഷോകള്‍ കഴിഞ്ഞതോടെ വലിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബാങ്ക് മോഷണം പ്രമേയകമാക്കിയ അജിത് കുമാർ ചിത്രം തുനിവിനും ഗംഭീര പ്രതികരണം. അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തിൽ മഞ്ജു വാരിയർ അഭിനയിക്കുന്നു എന്നതാണ് തുനിവിനെ മലയാളികൾക്കു പ്രിയപ്പെട്ടതാക്കുന്നത്. മാത്രമല്ല ആക്‌ഷൻ രംഗങ്ങളില്‍ അതിഗംഭീര പ്രകടനമാണ് മഞ്ജുവിന്റേതെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.

വാരിസ്’ ചിത്രത്തിന്റെ റിലീസ് വിജയ് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. എന്നാല്‍ ക്ലീഷേ കഥ തന്നെ എന്നാണ് സിനിമയെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. കോപ്‌റേറ്റ് മുതലാളി ആയ അച്ഛന്റെ ബിസിനസില്‍ താല്‍പര്യം ഇല്ലാത്ത മകന്‍ പിന്നീട് അത് ഏറ്റെടുക്കുന്നതും അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് വാരിസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 minutes ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (14 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (45 minutes ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (48 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (1 hour ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (7 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (7 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

Malayali Vartha Recommends