Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

നടന്‍ പ്രഭു ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ...? ആരാധകരെ പരിഭ്രാന്തരാക്കിയ വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്....

24 FEBRUARY 2023 11:10 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് തമിഴ് നടൻ പ്രഭുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്ത് വന്നത്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് പ്രഭു. നടന്‍ ശിവാജി ഗണേശന്റെ മകന്‍ എന്നതിലുപരി സൂപ്പര്‍താരമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍. നടന്‍ പ്രഭു ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയിലാണെന്നാണ് പ്രചരിച്ച വാര്‍ത്തകളില്‍ പറയുന്നത്. നടന് എന്ത് സംഭവിച്ചെന്നോ എന്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു.

ഇതോടെ ആരാധകരും ആശങ്കപ്പെട്ടു. നിലവില്‍ താരത്തിന്റെ ആരോഗ്യവസ്ഥയെ കുറിച്ചുള്ള പുതിയ വാർത്തകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസമാണ് നടന്‍ പ്രഭുവിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടെന്ന തരത്തില്‍ വാര്‍ത്ത വരുന്നത്. പിന്നാലെ പ്രഭു ആശുപത്രിയിലാണെന്നും അഭ്യൂഹം പ്രചരിച്ചു. കേട്ടതൊക്കെ സത്യമായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവുന്നത്. മാത്രമല്ല നടനെ ചികിത്സിക്കുന്ന ഡോക്ടര്‍ ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്.

കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പ്രഭുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുതിയ വിവരങ്ങള്‍. മാത്രമല്ല താരത്തിന്റെ ശരീരത്തില്‍ നിന്നും വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. ലേസര്‍ ട്രീറ്റ്‌മെന്റാണ് താരത്തിന് നടത്തിയതെന്നാണ് അറിയുന്നത്. പ്രഭുവിനെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെയാണ്... 'അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്. രണ്ട് ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യും. പ്രഭു സുഖമായിരിക്കുകയാണ്.

 

അദ്ദേഹത്തെ കുറിച്ച് ഒന്നിനും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ്', ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എത്രയും വേഗം നടന്‍ ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്നുള്ള ആശംസകളാണ് വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ വന്നത്. മാത്രമല്ല വൈകാതെ നടന്‍ സിനിമയിലേക്കും തിരിച്ച് വരവ് നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ദളപതി വിജയ് നായകനായി അഭിനയിച്ച വാരിസ് എന്ന ചിത്രത്തിലാണ് പ്രഭു അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു.

ഡോ. ആനന്ദ് പത്മനാഭവന്‍ എന്ന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിച്ചത്. ഇനി മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗമാണ് പ്രഭുവിന്റേതായി വരാനുള്ളത്. പൊന്നിയന്‍ സെല്‍വനില്‍ പെരിയ വെള്ളാര്‍ ഭൂതി വിക്രമേസരി എന്ന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിച്ചത്. സിനിമയുടെ രണ്ടാം ഭാഗത്തിലും ഇതേ കഥാപാത്രമുണ്ട്. അതിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയാക്കിയതാണ്. 2023 ഏപ്രിലോട് കൂടി പൊന്നിയന്‍ സെല്‍വന്‍ 2 വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടന്‍ ശിവാജി ഗണേശന്റെ മകന്‍ എന്ന ലേബലിലാണ് പ്രഭു വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1982 മുതലിങ്ങോട്ട് നായകനായി തിളങ്ങി നില്‍ക്കുകയായിരുന്നു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായ താരം പിന്നീട് അച്ഛന്‍ റോളുകൡലേക്കും മാറിയിരുന്നു. ഇപ്പോഴും അഭിനയത്തില്‍ സജീവ സാന്നിധ്യമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി അസുഖം വരുന്നത്.

ചികിത്സയിലിരിക്കെ താരം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങി. പ്രഭുവിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്നുള്ള ആരോപണം വരെ ഉയര്‍ന്ന് വന്ന സാഹചര്യമായിരുന്നു. അടുത്തിടെ നടത്തിയ പരിശോധനയില്‍ കിഡ്‌നിയില്‍ കല്ല് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ചെന്നൈ കോടമ്പാക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പ്രഭുവിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കിഡ്‌നിയില്‍ കല്ല് കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ കല്ല് നീക്കം ചെയ്തു. പ്രഭുവിന്റെ ആരോഗ്യനിലയില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്നും രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തന്നെ വിശദീകരണം നല്‍കിയതോട് കൂടിയാണ് ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം ആശങ്കകള്‍ക്ക് വിരാമമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (53 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (1 hour ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (2 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (2 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (2 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (2 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (5 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends