Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

രജീഷ് മിഥിലയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ യാനൈ മുഖത്താൻ, ഫസ്റ്റ് ലുക്ക് എത്തി !

25 FEBRUARY 2023 04:59 PM IST
മലയാളി വാര്‍ത്ത

മലയാളത്തിൽ 'വാരിക്കുഴിയിലെ കൊലപാതകം ', ' ഇന്നു മുതൽ ', ' ലാൽ ബഹദൂർ ശാസ്ത്രി ' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രജീഷ് മിഥില സംവിധാനം ചെയ്ത പ്രഥമ തമിഴ് സിനിമയായ " യാനൈ മുഖത്താൻ" ഉടൻ റീലീസ് ചെയ്യും. ഇതിൻ്റെ മുന്നോടിയായി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടു.വലിയ സ്വീകരണമാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.യോഗി ബാബുവാണ് ഫാൻ്റസി - ഹ്യൂമർ ചിത്രമായ യാനൈ മുഖത്താനിലെ നായകൻ. തമിഴിൽ " യാനൈ മുഖത്താൻ " എന്നാൽ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്.

സിനിമയെ കുറിച്ച് ആരായവെ രജീഷ് ഇങ്ങനെ വിശദീകരിച്ചു....

" എൻ്റെ സുഹൃത്തായ നടൻ രമേഷ് തിലകിനോട് ഞാൻ യാനൈ മുഖത്താൻ്റെ കഥ പറയുകയുണ്ടായി. കഥ കേട്ടപ്പോൾ രമേഷ് തിലക് യോഗി ബാബുവാണ് ഇതിന് അനുയോജ്യനായ നടൻ എന്ന് പറഞ്ഞ് യോഗി ബാബുവിനെയും പരിചയപ്പെടുത്തി തന്നു. അങ്ങനെ യാണ് ഈ പ്രോജക്ടിൻ്റെ തുടക്കം. ഫാൻ്റസി ചിത്രമായ ഇതിൽ തീവ്ര ഗണപതി ഭക്തനായ ഓട്ടോ ഡ്രൈവറായിട്ടാണ് രമേഷ് തിലക് അഭിനയിക്കുന്നത്. ഗണപതിയെ എവിടെ കണ്ടാലും കൈ കൂപ്പി തൊഴുത് കാണിക്ക വഞ്ചിയിൽ കാശ് ഇട്ടിട്ടെ പോകു.

അതേ സമയം ആളൊരു ലോക തരികിടയുമാണ്. ആ രമേശ് തിലകിൻ്റെയടുത്ത് വിനായകം എന്ന് പേരു വെളിപ്പെടുത്തി കൊണ്ട് യോഗി ബാബു പരിചയപ്പെടുന്നു. ഒരു ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കി തരണം എന്ന് പറഞ്ഞ് കേണപേക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ ദൈവം തന്നെ നേരിൽ വരും എന്ന് ആരും പ്രതീക്ഷിക്കുകയില്ല.

 

അങ്ങനെ വന്നാൽ തന്നെ താനാണ് ദൈവം എന്ന് അയാൾക്ക് തെളിയിക്കാൻ പോരാടേണ്ടി വരും. രമേഷ് തിലകിൻ്റെ ജീവിതത്തിൽ യോഗി ബാബുവിൻ്റെ കടന്ന് വരവോടെ എന്തൊക്കെ വിനോദവും വിപരീതവുമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. അതു കൊണ്ട് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന വഴിത്തിരിവുകൾ എന്തൊക്കെയാണ് എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.

രാജസ്ഥാൻ മുതൽ ചെന്നൈ വരെ ചിത്രീകരണം നടത്തിയിട്ടുണ്ട്. കഥ കേട്ട മാത്രയിൽ തന്നെ അത് ഇഷ്ടപ്പെട്ട യോഗി ബാബു തിരക്കിനിടയിലും ഡേറ്റ് നൽകി അഭിനയിക്കാൻ തയ്യാറായി എന്നു മാത്രമല്ലാ അദ്ദേഹം തന്നെ ഉർവശി, കരുണാകരൻ എന്നിവരെ വിളിച്ച് ഇതിൽ അഭിനയിക്കണം എന്ന് ആവശ്യപ്പെട്ടു. അതു കൊണ്ട് എനിക്ക് മറ്റു പ്രാധാന കഥാപാത്രങ്ങൾക്ക് വേണ്ടി അഭിനേതാക്കളെ കണ്ടെത്തേണ്ട പണിയും കുറഞ്ഞു.



നാട്ടിൽ നടക്കുന്ന അതിക്രമങ്ങൾ, മനുഷ്യർ ചെയ്യുന്ന കുറ്റ കൃത്യങ്ങൾ എന്നിവയെ നല്ല രീതിയിൽ ഫാൻ്റസി കഥയായി പറയാൻ കഴിയും. കുട്ടികളുടെ മനസ്സിൽ വരെ അത് വേരോടണം. വൈകാരികമായ മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു രംഗത്തിൽ അഭിനയിക്കുമ്പോൾ ഒരാൾ മാത്രം ഡോമിനേറ്റ് ചെയ്യാൻ ശ്രമിച്ചാൽ അയാൾ മാത്രമേ റീച്ച് ആവുകയുള്ളൂ. മറ്റൊരാളിലേക്ക് ശ്രദ്ധ തിരിയില്ല.

അങ്ങനെ അല്ലാതെ എല്ലാവരെയും ഫോളോ ചെയ്ത് യോഗി ബാബു അഭിനയിച്ച ശൈലി അഭിനന്ദനീയമാണ്. നല്ല സിനിമാ ബോധം ഇപ്പോൾ പ്രേക്ഷകർക്കുണ്ട്. ആ പ്രേക്ഷകരെ വിശ്വസിച്ചാണ് ഞാൻ യാനൈ മുഖത്താൻ ഒരുക്കിയിരിക്കുന്നത്. തീർച്ചയായും അവർക്ക് ഇഷ്ടപ്പെടും എന്നാണ് എൻ്റെ വിശ്വാസം." രജീഷ് മിഥില പറഞ്ഞു.ഗ്രേറ്റ് ഇന്ത്യൻ സിനിമാസിൻ്റെ ബാനറിൽ രജീഷ് മിഥിലയും ലിജോ ജയിംസും ചേർന്നാണ് ' യാനൈ മുഖത്താൻ' നിർമ്മിക്കുന്നത്. കാർത്തിക് നായർ ഛായഗ്രഹണവും ഭരത് ശങ്കർ സംഗീത സംവിധാനവും നിർവഹിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (34 minutes ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (46 minutes ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (52 minutes ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (1 hour ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (1 hour ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (2 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (2 hours ago)

നടുക്കത്തിൽ രാജ്യം  (2 hours ago)

സ്വർണവില കുതിക്കുന്നു.  (2 hours ago)

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (3 hours ago)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു  (3 hours ago)

ബാരാമതിയിൽ വിമാനം തകർന്നു വീണു...  (3 hours ago)

ബിസിനസ്സിൽ വൻ പുരോഗതി, ധനലാഭം! ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത!  (3 hours ago)

ഉഡുപ്പിയിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends