Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരസ്ക്കാര പെരുമഴയിൽ വിജയ് സേതു പതിയുടെ ' മാമനിതൻ'

03 MARCH 2023 04:16 PM IST
മലയാളി വാര്‍ത്ത

നടൻ വിജയ് സേതുപതിയും സംവിധായകൻ സീനു രാമസമിയും ഒന്നിച്ച ചിത്രമായിരുന്നു ' മാമനിതൻ ' ( The Great Man ) . ബോക്സ് ഓഫീസിൽ വലിയ കോളിളക്കമൊന്നും സൃഷിട്ടിച്ചില്ലെങ്കിലും നല്ല സിനിമയെന്ന് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ചിത്രം നേടിയിരുന്നു. കുട്ടനാടിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വെച്ചാണ് ഷൂട്ടിംഗ് നടത്തിയത് എന്നത് പ്രത്യേകതയായിരുന്നു. കെ. പി എ. സി ലളിത അഭിനയിച്ച അവസാന ചിത്രം കൂടിയായിരുന്നു ഇത്.

പ്രശസ്ത സംഗീത സംവിധായകൻ യുവൻ ഷങ്കർ രാജയാണ് ' മാമനിതൻ ' നിർമ്മിച്ചത്. ചിത്രം തിയറ്ററുകളിൽ നിന്നും പിൻവലിച്ച ശേഷം സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് പുരസ്ക്കാരങ്ങൾ നേടിക്കഴിഞ്ഞു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഫെബ്രുവരി 26- ന് അമേരിക്കയിൽ നടന്ന 29- മത് സെഡോണ ( Sedona) ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലും നോമിനേറ്റ് ചെയ്ത് ' മാമനിതൻ ' പ്രദർശിപ്പിക്കയുണ്ടായി.

പ്രദർശിപ്പിച്ച സിനിമകളിൽ മികച്ച ഇൻസ്പിരേഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡും ' മാമനിതൻ ' കരസ്ഥമാക്കി. സംവിധായകൻ സീനു രാമസാമി അവാർഡ് ഏറ്റ് വാങ്ങി. ഇനിയും ഏതാനും ഫിലിം ഫെസ്റ്റിവലുകളിലേക്കും ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടത്രെ. യുവനും പിതാവ് ഇളയരാജയുമാണ് സംഗീത സംവിധാനം നിർവഹിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (44 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (52 minutes ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (1 hour ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (4 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends