Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

മഞ്ജുവിന്റെ മാറ്റം സഹിക്കാനാകാതെ ആരാധകർ! കണ്മണിയാകാൻ പ്രതിഫലമായി വാങ്ങിയത് ലക്ഷങ്ങൾ അല്ല, കോടികൾ....

04 MARCH 2023 03:26 PM IST
മലയാളി വാര്‍ത്ത

1995 മുതൽ 1999 വരെയുള്ള കാലയളവിൽ ക്ലാസിക്ക് സിനിമകളിലും കൊമേഴ്സ്യൽ സിനിമകളിലും അഭിനയിച്ച് വിസ്മയിപ്പിച്ചശേഷം പെട്ടന്നാണ് കുടുംബജീവിതത്തിലേക്ക് മഞ്ജുവാര്യർ ഒതുങ്ങിയത്. ദിലീപിനെ വിവാഹം ചെയ്ത് മഞ്ജു വാര്യർ കുടുംബിനിയായി ഒതുങ്ങിയപ്പോൾ ആളുകൾ പഴിച്ചത് ദിലീപിനെയായിരുന്നു. നല്ലൊരു കലാകാരിയെ ദിലീപ് വീട്ടിലിരുത്തി ഇല്ലാതെയാക്കുന്നുവെന്നാണ് അന്ന് ആരാധകർ പറഞ്ഞത്. അന്നും ചെറിയ രീതിയിൽ ഡാൻസ് ചെയ്യുമായിരുന്നു മഞ്ജു.

പക്ഷെ കന്മദവും സമ്മർ ഇൻ ബദലഹേമും കണ്ണെഴുതി പൊട്ടുംതൊട്ടുമൊക്കെ കണ്ടിട്ടുള്ളവർക്ക് മഞ്ജുവിന്റെ വിടവ് വല്ലാത്ത പോരായ്മയായി തോന്നി. പിന്നീട് പതിനഞ്ച് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മഞ്ജു വാര്യർ 2014ൽ വീണ്ടും സിനിമയിലേക്ക് എത്തി. അവിടെ നിന്ന് 2023 ൽ മഞ്ജുവിന്റെ കരിയർ എത്തി നിൽക്കുമ്പോൾ‌ സിനിമാപ്രേമികൾ സങ്കൽപ്പിക്കാൻ കഴിയാത്ത കരിയർ ചേഞ്ചാണ് മഞ്ജുവിന് നായിക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും സംഭവിച്ചിരിക്കുന്നത്.

തമിഴിൽ അടക്കം തിരക്കുള്ള നായികയായി മാറിയ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ റിലീസ് അജിത്തിന്റെ തുനിവ് എന്ന സിനിമയാണ്. വെട്രിമാരൻ സംവിധാനം ചെയ്ത് ഇന്ത്യയിലൊട്ടാകെ ചർച്ച ചെയ്യപ്പെട്ട അസുരൻ എന്ന ധനുഷ് സിനിമയിലൂടെയാണ് മഞ്ജു വാര്യർ തമിഴിൽ അരങ്ങേറിയത്. അസുരനിലെ മഞ്ജുവിന്റെ പച്ചൈഅമ്മാൾ കഥാപാത്രം വളരെ അധികം പ്രശംസ നേടിയിരുന്നു.

 

തുനിവിൽ അജിത്തിന്റെ നായിക കൺമണിയായി വളരെ സ്റ്റൈലിഷ് ​ഗെറ്റപ്പിലാണ് മഞ്ജു വാര്യർ എത്തിയത്. മഞ്ജു വളരെ മനോ​ഹരമായി സ്റ്റണ്ട് ചെയ്ത ഒരു സിനിമ കൂടിയായിരുന്നു തുനിവ്. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്‍തത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. ഇപ്പോഴിത തുനിവിലെ കൺമണിയാകാൻ മഞ്ജു കോടികൾ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അസുരനിൽ വാങ്ങിയതിനേക്കാൾ കൂടുതൽ തുക തുനിവിൽ അഭിനയിക്കാൻ മഞ്ജു വാര്യർ കൈപ്പറ്റിയെന്നാണ് ഇപ്പോൾ‌ പുറത്ത് വരുന്ന റിപ്പോർ‌ട്ട്. ലക്ഷങ്ങളല്ല കോടികളാണ് താരം പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു കോടി മുതൽ ഒന്നരക്കോടി വരെയാണ് മഞ്ജു വാര്യർ ചിത്രത്തിനായി പ്രതിഫലം വാങ്ങിയതെന്നാണ് സൂചന. അസുരനുവേണ്ടി നൽകിയതിലും അധികമാണിതെന്ന് പറയപ്പെടുന്നു.

 

പുതുവർഷത്തിന്റെ തുടക്കത്തിൽ തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദർശിപ്പിച്ച തുനിവ് പിന്നീട് 200 കോടി ക്ലബില്‍ എത്തിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പൊതുവെ താരമൂല്യമുള്ള നടിയാണ് മ‍ഞ്ജു വാര്യർ. ഒറ്റയ്ക്ക് ഒരു സിനിമ ഷോൾഡറിൽ വഹിച്ച് വിജയിപ്പിക്കാനുള്ള കഴിവ് മഞ്ജു വാര്യർക്കുണ്ട്. ഏറ്റവും അവസാനം റിലീസ് ചെയ്ത ആയിഷ എന്ന സിനിമ അതിനുള്ള വലിയ ഉദാഹരണമാണ്.

തുനിവിന്റെ സമയത്ത് അജിത്ത് ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ആ ട്രിപ്പിനെ കുറിച്ചും ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും അടുത്തിടെ ലൈസന്‍സ് ലഭിച്ച വേളയില്‍ മഞ്ജു പറഞ്ഞിരുന്നു.

 

ശേഷം ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് മഞ്ജു സ്വന്തമാക്കുകയും ചെയ്തിരുന്നു. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 28 ലക്ഷം രൂപയാണ്. ലഡാക്ക് ട്രിപ്പില്‍ അജിത്ത് കുമാര്‍ ഓടിച്ചിരുന്ന അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ബൈക്കാണ് മഞ്ജു വാങ്ങിയിരിക്കുന്നത്. രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ് ഈ മോഡല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (53 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (1 hour ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (2 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (2 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (2 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (2 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (5 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends