Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

സിനിമാ ചിത്രീകരണത്തിനിടെ വാരിയെല്ലൊടിഞ്ഞ് ഗുരുതരാവസ്ഥയിൽ നടൻ ചിയാൻ വിക്രം: ആശുപത്രിയിൽ നിന്ന് പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ...

03 MAY 2023 02:17 PM IST
മലയാളി വാര്‍ത്ത

സിനിമാ ചിത്രീകരണത്തിനിടെ നടൻ ചിയാൻ വിക്രമിന് ഗുരുതര പരിക്ക്. പാ രഞ്ജിത്തിന്റെ 'തങ്കലാന്‍' ചിത്രീകരണത്തിനിടെയാണ് അപകടം. അപകടത്തില്‍ വിക്രമിന്റെ വാരിയെല്ലൊടിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ സര്‍ജറി നിര്‍ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിക്രം 'തങ്കലാന്‍' ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുക്കും. ഒരു മാസത്തോളം താരത്തിന് സിനിമാ രംഗത്ത് നിന്ന് ഇടവേള എടുക്കേണ്ടി വന്നേക്കും. ഇതോടെ തങ്കലാന്‍ ചിത്രീകരണവും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടിനകത്തും പുറത്തും സൂപ്പര്‍ താരമായ വിക്രമിന്റെ അപകട വാര്‍ത്തയറിഞ്ഞ് ആരാധകര്‍ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ വിക്രമിന്റെ ഓഫീസില്‍ നിന്നും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

'പൊന്നിയന്‍ സെല്‍വന്‍ 2ലെ പ്രകടനത്തിന് ലോകമെമ്പാട് നിന്നും ആദിത്യകരികാലന് അഥവാ ചിയാന്‍ വിക്രമിന് ലഭിച്ച് കൊണ്ടിരിക്കുന്ന നിറഞ്ഞ സ്‌നേഹത്തിനും അഭിനന്ദനങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി പറയുന്നു. ഷൂട്ടിംഗ് റിഹേഴ്‌സലിനിടെ ചിയാന് പരിക്ക് പറ്റുകയും അദ്ദേഹത്തിന്റെ വാരിയെല്ല് പൊട്ടുകയും ചെയ്ത സാഹചര്യത്തില്‍ തങ്കലാന്‍ ടീമിനൊപ്പം കുറച്ച് നാളത്തേക്ക് അദ്ദേഹത്തിന് ചേരാന്‍ സാധിക്കില്ല.

അദ്ദേഹം എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി അറിയിക്കുന്നു. എത്രയും വേഗത്തില്‍ തന്നെ കൂടുതല്‍ ഊര്‍ജ്ജത്തോടെ തിരിച്ച് വരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുന്നു, എന്നാണ് വിക്രമിന്റെ മാനേജര്‍ ആയ യുവരാജ് ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നത്. 'പൊന്നിയന്‍ സെല്‍വന്‍ 2' പ്രമോഷന്‍സ് പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് വിക്രം 'തങ്കലാന്‍' സംഘത്തിനൊപ്പം ചേര്‍ന്നത്. ഷൂട്ടിന് മുന്‍പുളള റിഹേഴ്‌സലിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

 

കേരളത്തില്‍ വരെ നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ നടനാണ് വിക്രം. സേതു, ദിൽ, കാശി, ധൂൾ, സാമി, ജെമിനി, അന്യൻ, ഭീമ ,ഐ , മഹാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറുകയായിരുന്നു ചിയാന്‍ വിക്രം. ഇപ്പോഴിതാ മണിരത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍ 2'- ലൂടെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഏപ്രില്‍ 28 ന് റിലീസായ ചിത്രം വിജയക്കൊടി പാറിച്ച് മുന്നോട്ട് പോവുകയാണ്.

വിക്രത്തിന് പുറമേ തൃഷ, ഐശ്വര്യ റായ് ബച്ചൻ, പ്രകാശ് രാജ്, കിഷോർ, ശരത്കുമാർ, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ ലക്ഷ്‍മി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യ മുഴുവനും പ്രീ റിലീസ് പ്രൊമോഷനുകള്‍ അണിയറക്കാര്‍ നടത്തിയിരുന്നു. അതില്‍ തിളങ്ങി നിന്നതും വിക്രം തന്നെയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (54 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (1 hour ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (2 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (2 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (2 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (2 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (5 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends