Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

സിഗരറ്റ് ഇല്ലെങ്കിൽ, മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു: അത്ര മാത്രം അഡിക്ഷനായി:- ഈ അവസ്ഥയിൽ അച്ഛനെ ചിന്തിച്ചിരുന്നില്ലെന്ന് പറയാൻ പറ്റില്ല- ധ്യാൻ ശ്രീനിവാസൻ

16 MAY 2023 03:08 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച നായകനായിരുന്നു ശ്രീനിവാസൻ. ഹാസ്യ നടനയായും നായകനായും മിനിസ്‌ക്രീനിൽ ഒരുപോലെ തിളങ്ങി. ശ്രീനിവാസന്റെ പ്രതിഭാധനരായ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ചലച്ചിത്രത്തിന്റെ വിവിധ തലങ്ങളിൽ ഇരുവരും വ്യക്തിമുദ്ര പതിപ്പിച്ചു.

കഴിഞ്ഞ കുറേ നാളുകളായി ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു ശ്രീനിവാസൻ. നടൻ ശാരീരികമായി ഏറെ ക്ഷീണിക്കുകയും ചെയ്തു. ശ്രീനിവാസന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ധ്യാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു യൂട്യൂബ് ചാനലിനോട് നടത്തിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

'ഞാനതിനെ വേറെ രീതിയിലാണ് കാണുന്നത്. പ്രായമാവുമ്പോൾ അസുഖങ്ങൾ വരും. ശീലങ്ങളാണ് പുള്ളിയെ ബാധിച്ചത്. എഴുതുന്ന സമയത്ത് ഭയങ്കരമായി വലിക്കുമായിരുന്നു. എന്തുകൊണ്ട് വലിക്കുന്നു എന്ന് ചോദിച്ചപ്പോൾ ഭയങ്കര തോട്ട് പ്രൊവോക്കിംഗ് ആണ്, എന്റെ കൂടെയുള്ളവരൊക്കെ പുകവലിച്ചിരുന്നു.

ഞാനൊരു പാസീവ് സ്മോക്കറായിരിക്കുന്നതിനേക്കാൾ നല്ലത് ആക്ടീവ് സ്മോക്കറായിരിക്കുന്നതെന്നാണെന്നാണ് അന്ന് പറഞ്ഞ കാരണങ്ങൾ. ഇന്ന് ഞാനും വലിക്കുന്നു. നമുക്ക് അതിന്റെ ദൂഷ്യവശങ്ങൾ അറിയാഞ്ഞാട്ടാണോ. ഒരു പ്രായം കഴിയുമ്പോൾ കുറച്ച് കുറച്ച് നിർത്തണം. ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാവുകയാണ്, സിഗരറ്റ് വലിയില്ലെങ്കിൽ അതിനേക്കാൾ മരിക്കുന്നതാണെന്നാണ് അച്ഛൻ ആശുപത്രിയിൽ നിന്ന് വന്നപ്പോൾ പറഞ്ഞത്.

അത്ര മാത്രം അഡിക്ഷനായി. പക്ഷെ ഇപ്പോൾ വലിക്കുന്നില്ല. പല വർഷങ്ങളായി അച്ഛന് ഇത് പോലുള്ള പ്രശ്നങ്ങൾ വന്ന് തുടങ്ങി. ഇപ്പോൾ ആ ഒരു അവസ്ഥയിൽ എത്തുമ്പോൾ എന്തുകൊണ്ട് അസുഖം വന്നു എന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് ഒരിക്കലും ഈ അവസ്ഥയിൽ അച്ഛനെ ചിന്തിച്ചിരുന്നില്ലെന്ന് പറയാൻ പറ്റില്ല.

തന്റെ ഭാര്യ അർപ്പിതയെയെക്കുറിച്ചും ധ്യാൻ സംസാരിച്ചു. 2008 മുതൽ പരസ്പരം അറിയാം, സുഹൃത്തുക്കളായാണ് പരിചയപ്പെടുന്നത്. കല്യാണം കഴിക്കുക എന്ന തീരുമാനമൊന്നും അന്നെടുത്തിട്ടില്ല. അന്ന് എനിക്ക് വേറെ ഇഷ്ടങ്ങളുണ്ട്. എന്റെ ഇഷ്ടങ്ങളൊക്കെ അർപ്പിതയ്ക്ക് അറിയാമായിരുന്നു. എന്തെങ്കിലും ഉണ്ടാവുമ്പോൾ എന്നോട് ചോദിക്കും, ആ കുട്ടിയുമായി എന്തായിരുന്നു സംസാരമെന്ന് ചോദിക്കും. ഞാൻ പറയും അങ്ങനെയൊന്നുമില്ല സൗഹൃദം മാത്രമേയുള്ളൂവെന്ന്. ഒന്ന് രണ്ട് സ്ഥലത്തൊക്കെ എന്നെ പൊക്കിയിട്ടുണ്ട്.

ഇനി മേലാൽ അവളോട് സംസാരിച്ചാൽ എന്റെ സ്വഭാവം മാറുമെന്ന് പറയും. അന്നൊക്കെ ഫോണെടുത്ത് പരിശോധിക്കലൊക്കെയുണ്ട്. കുറേ പൊക്കി കഴിഞ്ഞാൽ അവർക്ക് മടുക്കും. ഇവൻ നന്നാവൂല എന്ന് വിചാരിച്ച്. വിട്ട് പോവേണ്ട അവസ്ഥ വന്നപ്പോഴും എന്നെ വിട്ട് പോയില്ല. ചില വൃത്തികെട്ടവൻ‌മാരെ പെൺകുട്ടികൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഞാൻ വേറെ പ്രണയിച്ചിട്ടൊന്നുമില്ല. അവൾ പിടിച്ചത് അല്ലറ ചില്ലറ മേസേജുകളും മറ്റുമാണ്. എക്സ് പ്രണയങ്ങൾ ഇടയ്ക്ക് വലിഞ്ഞ് കയറി വരും. അവർ തേപ്പൊക്കെ കിട്ടി വരുമ്പോൾ നമ്മൾ സമാധാനിപ്പിക്കാൻ നോക്കുമല്ലോ. അതൊക്കെയാണ് പൊക്കിയത്. 2015 ന് ശേഷമാെക്കെയാണ് കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നത്.

അമ്മയാണ് ആദ്യം പറയുന്നത്. അവൾ അമ്മയോട് എപ്പോഴും സംസാരിക്കുമായിരുന്നു. അച്ഛനും അമ്മയും കൂടിയാണ് അർപ്പിതയുടെ വീട്ടിൽ പോയി സംസാരിച്ചതെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. അവളുടെ ജാതിയോ മതമോ അച്ഛനും അമ്മയും നോക്കിയില്ല. അമ്മ വിവാഹാലോചനക്കാര്യം പറഞ്ഞപ്പോൾ ആ കുട്ടിക്ക് ഇഷ്ടമാണോ എന്നാണ് അച്ഛൻ ചോദിച്ചതെന്നും ധ്യാൻ ഓർത്തു. ധ്യാൻ ശ്രീനിവാസന്റെ മിക്ക അഭിമുഖങ്ങളിലും കുടുംബത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. പിതാവ് ശ്രീനിവാസനെക്കുറിച്ചുള്ള രസകരമായ പല കഥകളും ധ്യാൻ ഇതിന് മുമ്പും പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി മാറിയിട്ടും ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ പഠിപ്പുമുടക്ക്  (9 minutes ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (30 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (35 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (39 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (48 minutes ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (2 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (3 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (3 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends