Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

കൗമാര വിദ്യാർഥികളുടെ കഥയുമായി രംഗോലി:- സെപ്തംബർ 1 മുതൽ കേരളത്തിലും!

31 AUGUST 2023 05:07 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമയിൽ വളരെ അപൂർവമായി മാത്രമേ സ്കൂൾ പാശ്ചാത്തലത്തിൽ കൗമാരക്കാരെ കുറിച്ചും, അവരുടെ പ്രണയത്തെയും , കുടുംബത്തെയും ജീവിതത്തെയും അനാവരണം ചെയ്യുന്ന ഇതിവൃത്തത്തിലുള്ള സിനിമകൾ ഉണ്ടാകാറുള്ളൂ. അങ്ങനെ അപൂർവമായി എത്തുന്ന പരീക്ഷണ സിനിമകൾ എല്ലാം തന്നെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം പിടിച്ചു പറ്റിയിട്ടുമുണ്ട്. ആ കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി എത്തുന്നു.

നവാഗതരെ അണിനിരത്തി വാലി മോഹൻദാസ് രചനയും സംവിധാനവും നിർവഹിച്ച രംഗോലി !. ' മാനഗരം ', ദൈവ തിരുമകൾ ' എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഹമരീഷ് ' രംഗോലി ' യിലൂടെ നായകനായി എത്തുന്നു. പുതുമുഖങ്ങളായ പ്രാർത്ഥനാ സന്ദീപ്, , അക്ഷയാ ഹരിഹരൻ , സായ്ശ്രീ പ്രഭാകരൻ എന്നിവരാണ് നായിക തുല്യമായ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആടുകളം മുരുകദാസ്, അമിത് ഭാർഗവ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സാധാരണ സർക്കാർ സ്കൂളിൽ നന്നായി പഠിക്കുന്ന ഒരു പയ്യൻ. അവന് അവൻ്റെ മാതാപിതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി നാട്ടിലെ സമ്പന്നതയുടെ മുഖ മുദ്രയായ സ്വകാര്യ സ്കൂളിൽ ചേർന്ന് പഠിക്കേണ്ടി വരുന്നു. പുതിയ അന്തരീക്ഷത്തിൽ അവനു നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളിലൂടെയാണ് ' രംഗോലി ' യുടെ കഥ തുടങ്ങുന്നത്. സമകാലീന വിദ്യാർത്ഥി സമൂഹം നേരിടുന്ന പ്രതിസന്ധികൾ മറയില്ലാതെ പറയുകയാണ് സംവിധായകൻ. ഒരു റൊമാൻ്റിക് ഫാമിലി എൻ്റർടൈനറാണ് ' രംഗോലി ' എന്നാണ് അണിയറക്കാർ ചിത്രത്തെ കുറിച്ച് വിശേഷിപ്പിക്കുന്നത്.

 

ഗോപുരം സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധായകൻ സുന്ദരമൂർത്തിയാണ്. പ്രഗത്ഭ സംവിധായകരായ ലോകേഷ് കനകരാജ്, വെങ്കട്ട് പ്രഭു താരങ്ങളായ അരുൺ വിജയ്, അഥർവ, വാണി ഭോജൻ,ജി. വി. പ്രകാശ് കുമാർ എന്നിവർ ചേർന്നു പുറത്തിറക്കിയ ചിത്രത്തിൻ്റെ ട്രെയിലറിന് ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് ' രംഗോലി ' യെ സെപ്റ്റംബർ - 1 ന് നാളെ കേരളത്തിൽ റിലീസ് ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (11 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (21 minutes ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (30 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (1 hour ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (4 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends