Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

ഡി കാപ്രിയോ ചിത്രം' കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവർമൂൺ' എന്ന ഹോളിവുഡ് ചിത്രത്തെ പിന്നിലാക്കി ഗ്ലോബൽ ബോക്‌സ്ഓഫിസിൽ "ലിയോ". ലിയോ' 400 കോടിയും കവിഞ്ഞ് കുതിപ്പ് തുടർന്നുകൊണ്ടിരിക്കുന്നു;

24 OCTOBER 2023 06:52 PM IST
മലയാളി വാര്‍ത്ത

ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിൽ പിറന്ന ചിത്രമാണ് ലിയോ. വിക്രം എന്ന സൂപ്പർ ഹിറ്റിന് ശേഷം ലോകേഷ് ഒരുക്കിയ ചിത്രമായിരുന്നു ലിയോ. വിസ്‍മയിപ്പിക്കുന്ന വിജയമാണ് ലിയോ നേടിക്കൊണ്ടിരിക്കുന്നത്. കേരള കളക്ഷനിൽ ഒരു റെക്കോർഡ് നേട്ടത്തിൽ എത്തിയിരിക്കുകയാണ്.എന്നാൽ ഇപ്പോൾ ലിയോയുമായി ബന്ധപ്പെട്ട ഔത്തിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മാർട്ടിൻ സ്‌കോഴ്‌സസെ-ഡി കാപ്രിയോ ചിത്രം' കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവർമൂൺ' എന്ന ഹോളിവുഡ് ചിത്രത്തെ പിന്നിലാക്കി ഗ്ലോബൽ ബോക്‌സ്ഓഫിസിൽ ഒന്നാമതെത്തിയിരിക്കുകയാണ് ലിയോ.

ലോസ് ആഞ്ജലീസ് ആസ്ഥാനമായുള്ള വെറൈറ്റിയുടെ റിപ്പോർട്ടുകൾ പ്രകാരം നാല് ദിവസം കൊണ്ട് ആഗോള ബോക്‌സ്ഓഫീസിൽനിന്ന് 'ലിയോ' നേടിയത് 48.5 മില്യൻ യു.എസ് ഡോളറോളമാണ് വരുന്നത്. ഒക്ടോബർ 19-ന് റിലീസ് ചെയ്ത 'ലിയോ' 400 കോടിയും കവിഞ്ഞ് കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽനിന്ന് മാത്രം 200 കോടിയാണ് നേടിയത്. ഇന്ത്യൻ ബോക്‌സ് ഓഫീസ് ട്രാക്കർ സാക്നികിന്റെ കണക്കുകൾ പ്രകാരം ആദ്യദിനം 68 കോടിയാണ് ഇന്ത്യയിൽനിന്ന് ചിത്രം നേടിയത്. അതിൽ തമിഴ്നാട്ടിൽനിന്ന് 32 കോടിയോളവും കേരളത്തിൽനിന്ന് 12 കോടിയോളവും വരും. കർണാടകയിലും തെലുങ്കാനയിലും ആന്ധ്രയിലും മികച്ച വരുമാനം നേടി. വിദേശ രാജ്യങ്ങളിൽനിന്ന് 70 കോടിയിലേറെ വരുമാനം നേടിയത്.

 

റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുൻപെ 'ലിയോ'യുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചിരുന്നു. നിമിഷ നേരങ്ങൾ കൊണ്ടാണ് ചിത്രം ഓൺലൈനിലൂടെ വിറ്റുപോയത്. ബുക്കിങ് സൈറ്റുകൾ ഹാങ് ആവുന്ന അവസ്ഥയുമുണ്ടായി. ഞായറാഴ്ച മാത്രം ഓൺലൈനിലൂടെ വിറ്റത് ഏകദേശം മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ്. എൺപതിനായിരം ടിക്കയറ്റുകളാണ് ആദ്യ 1 മണിക്കൂറിൽ വിറ്റുപോയത്.

ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ് എന്നിവരാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (1 hour ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (1 hour ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (1 hour ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (1 hour ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (2 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (2 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (2 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (4 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (4 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (4 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (4 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (4 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (4 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (4 hours ago)

Malayali Vartha Recommends