Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ചിയാൻ 62 വരുന്നു..! സോഷ്യൽ മീഡിയയിൽ തരംഗമായി ചിയാൻ 62 അന്നൗൺസ്‌മെന്റ് വീഡിയോ; ആകാംഷയോടെ ആരാധകർ..!

30 OCTOBER 2023 07:17 PM IST
മലയാളി വാര്‍ത്ത

സിനിമപ്രേമികൾക്ക് ഒരുപോലെ പ്രിയങ്കരനായ നടനാണ് വിക്രം. കെന്നടി ജോൺ വിക്ടർ എന്ന യുവാവ് സിനിമയിൽ വന്നപ്പോൾ അത് വിക്രം ആയി. എന്നാൽ മലയാളികൾ സ്നേഹത്തോടെ വിളിക്കുന്നത് ‘ചിയാൻ’ വിക്രം എന്നാണ്. അദ്ദേഹത്തിന്റെ പേരിൽ തമിഴ് സിനിമാ രം‌ഗത്ത് ഒരുപാട് വൻ വിജയം നേടിയ ചിത്രങ്ങൾ ഉണ്ട്. ദേശീയ അവാർഡ് ജേതാവായ വിക്രം തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒരു പ്രിയപ്പെട്ട അഭിനേതാവാണ്. 1992­-ൽ പ്ര­ശ­സ്ത­ക്യാ­മ­റാ­മാൻ പി സി ശ്രീറാമിന്റെ സം­‌വിധാ­ന­ത്തിൻ കീ­ഴിൽ മീ­രാ എന്ന ചി­ത്ര­ത്തി­ലൂ­ടെ­യാ­ണ് വി­ക്ര­മി­ന്റെ പ്ര­ധാ­ന­ തുടക്കം.                                   

ആ ചി­ത്രം പ്ര­തീ­ക്ഷി­ച്ച വി­ജ­യം നേ­ടി­യി­ല്ല. തു­ടർ­ന്ന് പു­തിയ മന്നർ­കൾ എന്ന ചി­ത്ര­ത്തി­ലും നാ­യ­ക­നാ­യെങ്കിലും വി­ജ­യം തു­ണ­ച്ചി­ല്ല.                                                അതി­നെ­ത്തു­ടർ­ന്നാ­ണ് അവ­സ­ര­ങ്ങൾ തേ­ടി മല­യാ­ള­ത്തി­ലേ­ക്കു എത്തിപ്പെട്ടത്.

മലയാളത്തിൽ മമ്മൂ­ട്ടി­യോ­ടൊ­പ്പം ധ്രു­വം, സൈ­ന്യം, ഇന്ദ്ര­പ്ര­സ്ഥം എന്നീ ചി­ത്ര­ങ്ങ­ളി­ലും സു­രേ­ഷ് ഗോ­പി­യോ­ടൊ­പ്പം രജ­പു­ത്രൻ പോ­ലെ­യു­ള്ള ചി­ത്ര­ങ്ങ­ളി­ലും ഉപ­നാ­യ­ക­ന്റെ വേ­ഷ­ത്തി­ലെ­ത്തി. നടൻ ക്യാ­പ്റ്റൻ രാ­ജു സം‌വിധാനം ചെ­യ്ത ഇതാ ഒരു സ്നേ­ഹ­ഗാ­ഥ­ വി­ജ­യ­കൃ­ഷ്ണൻ സം­വി­ധാ­നം ചെ­യ്ത മയൂരനൃത്തം എന്നീ രണ്ടു മല­യാ­ള­ചിത്ര­ങ്ങ­ളിൽ വി­ക്രം നായകനുമായി. 1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചു.

തുടർന്ന് ധിൽ,ധൂൾ,സാമി തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായി മാറി. 2003ലെ പിതാമഗൻ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വൻ നിരൂപക പ്രശംസ നേടിക്കൊടുത്തു. തുടർന്ന് പ്രമുഖ സംവിധായകരായ ഷങ്കർ, മണിരത്നം തുടങ്ങിയവരുമായും പ്രവർത്തിച്ചു. അതോടെ നിരവധി ചിത്രങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

എന്നാൽ ഇപ്പോൾ ‘ചിയാൻ’ വിക്രമിനെ കുറിച്ചുള്ള പുതിയ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമിന്റെ അറുപത്തി രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിർമ്മാതാക്കളായ എച്ച് ആർ പിക്ചേഴ്സ്. ചിത്രത്തിന്റെ പ്രഖ്യാപനം ഒരു അന്നൗൺസ്‌മെന്റ് വീഡിയോയിലൂടെയാണ് നിർമാതാക്കൾ പുറത്തിറക്കിയത്. പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ്.യു.അരുൺ കുമാറാണ് ചിയാൻ 62 സംവിധാനം ചെയ്യുന്നത്. ഒരു ഗംഭീര ചിത്രത്തിന്റെ ട്രെയിലർ പോലെ തന്നെ ഫീൽ ചെയ്ത അന്നൗൺസ്‌മെന്റ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.

ഒരു ദിവസത്തിനുള്ളിൽ 18 ലക്ഷത്തോളം പേരാണ് യൂട്യൂബിൽ അനൗൺസ്മെന്റ് വീഡിയോ കണ്ടത്. യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലാണ് ചിയാൻ 62 അന്നൗൺസ്‌മെന്റ് വീഡിയോ. പ്രമുഖ നിർമ്മാണ കമ്പനിയും വിതരണ കമ്പനിയുമായ എച്ച്ആർ പിക്‌ചേഴ്‌സിന് വേണ്ടി റിയ ഷിബു നിർമ്മിക്കുന്ന ചിയാൻ 62 തീവ്രവും ആകർഷകവുമായ ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന. ദേശീയ അവാർഡ് ജേതാവ് ജിവി പ്രകാശ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കും. 2024 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിയാൻ 62-ന്റെ ചിത്രീകരണത്തിന്റെ സ്‌ഫോടനാത്മകമായ ആക്ഷന്റെ ഒരു ദൃശ്യം അനൗൺസ്‌മെന്റ് വീഡിയോ നൽകുന്നു.

 

സിനിമയുടെ ആദ്യ അധ്യായത്തിലെ രംഗങ്ങൾ അടങ്ങുന്ന 'ചിയാൻ 62' ന്റെ ഔദ്യോഗിക പ്രഖ്യാപന വീഡിയോയിൽ അതീവ ത്രില്ലിലാണ് ചിയാൻ വിക്രമിന്റെ ആരാധകർ. മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഒ: പ്രതീഷ് ശേഖർ. തങ്കലാൻ, ധ്രുവനച്ചത്തിരം എന്നിവയാണ് വിക്രത്തിൻറെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (11 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (21 minutes ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (30 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (1 hour ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (4 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends