Widgets Magazine
04
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി


വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....


ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ലോട്ടറിക്ക് വമ്പന്‍ വില്പന...


ഗുരുദേവ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

സീരിയൽ നടൻ രാഹുൽ രവിയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി ചെന്നൈ പോലീസ്....

13 DECEMBER 2023 04:40 PM IST
മലയാളി വാര്‍ത്ത

നന്ദിനി' എന്ന ജനപ്രിയ സീരിയലിലൂടെ പ്രശസ്തനായ നടൻ രാഹുൽ രവിയ്‌ക്കെതിരെ ചെന്നൈ പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. ഭാര്യ ലക്ഷ്മി എസ് നായർ നൽകിയിരിക്കുന്ന പരാതിയെ തുടർന്നാണിത്. രാഹുൽ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ചെന്നൈ പോലീസിന്റെ എഫ്‌ഐആറിൽ നിന്നാണ് ലക്ഷ്മി-രഹുൽ ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചാണ് ലക്ഷ്മി പോലീസിൽ പരാതി നൽകിയത്. കൂടാതെ മറ്റൊരു സ്ത്രീയുമായി രാഹുലിനെ സ്വന്തം അപ്പാർട്ട്‌മെന്റിൽ നിന്ന് ലക്ഷ്മി പിടികൂടിയതായും പോലീസ് പറയുന്നു. സ്ഥിരമായി ലക്ഷ്മിയെ രാഹുൽ മർദ്ദിക്കാറുണ്ടെന്ന് എഫ്‌ഐആറിൽ പറയുന്നു.

2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ, ലക്ഷ്മിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പോലീസിനും അപ്പാർട്ട്‌മെന്റ് അസോസിയേഷൻ അംഗങ്ങൾക്കുമൊപ്പം രാഹുലിന്റെ അപ്പാർട്ട്‌മെന്റിലേക്ക് പോയതായും , രാഹുലിനൊപ്പം ഒരു പെൺകുട്ടിയെ കണ്ടെത്തിയതായും പറയുന്നുണ്ട്. 2020ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിനു ശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നാണ് ലക്ഷ്മിയുടെ ആരോപണം.

മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബർ മൂന്നിന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തമിഴ് മാധ്യമങ്ങളിൽ വന്ന വാർത്തകളിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് രാഹുലിന്റെ ആരോപണം. ഇത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടി. ഇത് അപലപനീയമായി കണക്കാക്കുന്നുവെന്നും കോടതി അറിയിച്ചു.

സീരിയലിൽ നായകനായി എത്തിയ രാഹുൽ രവി യഥാർത്ഥത്തിൽ വില്ലന്റെ പണി ചെയ്തോ എന്നാണ് പലരുടെയും ചോദ്യം. നന്ദിനി സീരിയലിൽ അഭിനയിച്ചാണ് രാഹുൽ രവി തമിഴ്,മലയാളം ആരാധകരെ സ്വന്തമാക്കിയത്. ഇപ്പോൾ തെലുങ്ക് സിനിമകളിൽ സപ്പോർട്ടിംഗ് ലീഡായി അഭിനയിക്കുകയാണ്. അടുത്തിടെ, തെലുങ്ക് നടൻ ബാലയ്യ അഭിനയിച്ച ഭഗവദ്കേസരി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ രാഹുൽ അവതരിപ്പിച്ചിരുന്നു. രാഹുൽ രവിക്ക് ജാമ്യം നൽകിയിരുന്നെങ്കിലും, പിന്നീട് ജാമ്യാപേക്ഷ റദ്ദാക്കിയതിനെ തുടർന്ന് രാഹുൽ രവി ഒളിവിൽ പോയത്. ലക്ഷ്മി നാരായണൻ എന്ന ഫാഷൻ ഡിസൈനറെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

പെരുമ്പാവൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലുമായിരുന്നു. ദമ്പതികൾ തങ്ങളുടെ സന്തോഷ നിമിഷങ്ങളുടെ റീലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ടായിരുന്നു. നിരവധി ആരാധകരും ഇവർക്കുണ്ടായിരുന്നു.

ഇരുവരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഒരുമിച്ചുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. വിവാഹത്തിന്റെ ഒരു ചിത്രം പോലുമില്ല. ഇതോടെ ഇരുവരും പിരിഞ്ഞോ എന്ന സംശയവും ആരാധകർ പങ്കിട്ടിരുന്നു. അധികം വൈകാതെ നാടകീയ രംഗങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു.

രാഹുൽ രവിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് ലക്ഷ്മി നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. രാഹുൽ രവി ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം തള്ളുകയായിരുന്നു.

ഇതേതുടർന്നാണ് രാഹുൽ രവി ഒളിവിൽ പോയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനാൽ നടനെ കണ്ടെത്താൻ പോലീസ് ഊർജിതമായി തിരച്ചിൽ നടത്തുകയാണ്. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുലിന്റെ പൊന്നമ്പിളിയിലെ ഹരിപത്മനാഭന്‍ ആണ് കരിയര്‍ ബ്രെക്ക് ആയി മാറിയത്. .ഇന്ത്യന്‍ പ്രണയകഥയിലും കാട്ടുമാക്കാന്‍ എന്ന സിനിമയിലും രാഹുല്‍ അഭിനയിച്ചിട്ടുണ്ട്. സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കണ്ണാനെകണ്ണെ ആയിരുന്നു രാഹുല്‍ അവസാനം അഭിനയിച്ച പരമ്പര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന്റെ വിലയില്‍ 80 രൂപയുടെ കുറവ്  (1 hour ago)

മാതമംഗലത്തിതിനടുത്ത് കടക്കരയില്‍ രണ്ടു മരണം... ഒരാള്‍ക്ക് പരുക്ക്  (1 hour ago)

സാമ്രാജ്യം ദൃശ്യവിസ്മയത്തോടെ  (1 hour ago)

ന്യൂസീലന്‍ഡിന്റെ മൈക്കല്‍ വീനസ് സഖ്യം സെമി ഫൈനലില്‍ കടന്നു...  (1 hour ago)

കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല....  (1 hour ago)

പത്തു വയസ്സുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍....  (2 hours ago)

ചുരത്തില്‍ മണ്ണിടിഞ്ഞ സാഹചര്യത്തില്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തിരുവോണത്തോണി ഇന്ന് സന്ധ്യയോടെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് യാത്ര തിരിക്കും...  (2 hours ago)

സ്വകാര്യ കെട്ടിടത്തിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ചൈനീസ് സൈനിക പരേഡ് ഷോ കാണിക്കുന്നു  (3 hours ago)

.ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത  (3 hours ago)

'ഗുവാം കില്ലർ' യുഎസ് നാവികസേനയുടെ പേടിസ്വപ്നം  (3 hours ago)

മേല്‍ശാന്തിയുടെ വകയാണ് ഉത്രാട സദ്യ...  (3 hours ago)

അംഗീകാരം ഫ്രാൻസ് പിൻവലിക്കൂ  (3 hours ago)

..സെന്‍സെക്സ് 600ലധികം പോയിന്റ് മുന്നേറി 81,000ന് മുകളില്‍...  (4 hours ago)

Malayali Vartha Recommends