വിജയ് മുസ്ലീം വിരുദ്ധൻ;, റംസാൻ മാസത്തിന്റെ പവിത്രത വിജയ് നശിപ്പിച്ചു; VടVZLFJZ ഫത്‌വ പുറപ്പെടുവിച്ചു

ഇക്കഴിഞ്ഞ പെരുന്നാാളിന് വിജയ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഏറെ ശ്രദ്ധ നേടിയരുന്നു. പിന്നാലെ വിവാദങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ വിജയുടെ ഇഫ്താർ വിരുന്ന് കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുകയാണ്. വിജയ്‌ക്കെതിരെ യുപി ബറേലിയിലെ സുന്നി മുസ്ലീം സംഘടന ഫത്‌വ പുറപ്പെടുവിച്ചിരിക്കുകയാണ്.
ഓൾ ഇന്ത്യാ ജമാഅത്ത് ദേശീയ അധ്യക്ഷനും ചഷ്മേ ദാറുൽ ഇഫ്താ നേതാവുമായ മൗലാന ഷഹാബുദ്ദീൻ റസ്‌വിയാണ് വിജയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. മദ്യപാനികളെയും ചൂതാട്ടക്കാരെയും ഇഫ്താറിന് ക്ഷണിക്കുന്നത് നിയമവിരുദ്ധവും പാപവുമാണെന്നും അവർ ആരോപിക്കുന്നുണ്ട്.
വിജയ്‌യുടെ ചരിത്രം മുസ്ലിം വിരുദ്ധ വികാരങ്ങളാൽ നിറഞ്ഞതാണ്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് കടക്കാൻ അദ്ദേഹം മുസ്ലിം വികാരങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. ബീസ്റ്റ് എന്ന ചിത്രത്തിൽ, മുഴുവൻ മുസ്ലിം സമൂഹത്തെയും തീ വ്രവാദവും ഭീക രവാദവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.
റംസാൻ മാസത്തിന്റെ പവിത്രത വിജയ് നശിപ്പിച്ചു. വിജയ് ക്ഷണിച്ച മദ്യപാനികളും ചൂതാട്ടക്കാരും നോമ്പെടുക്കുകയോ ഇസ്ലാമിക ആചാരങ്ങൾ പാലിക്കുകയോ ചെയ്തിട്ടില്ല. വിജയ്‌യിൽ നിന്ന് അകലം പാലിക്കണം. വിജയ്‌യുടെ പരിപാടികളിൽ പങ്കെടുക്കാതിരിക്കണം. മതപരമായ പരിപാടികളിലേക്ക് ക്ഷണിക്കരുതെന്നും മൗലാന ഷഹാബുദ്ദീൻ റസ്‌വി പറഞ്ഞു.
https://www.facebook.com/Malayalivartha