നേതാക്കള്‍ക്ക് സഖാക്കളെ വിശ്വാസമില്ല; മദ്യരാജന്‍മാരില്‍ നിന്നും നേരിട്ട് പിരിക്കും ബാര്‍ തുറക്കാമെന്ന് വാഗ്ദാനം

സിപിഎം സംസ്ഥാന സമ്മേളന നടത്തിപ്പിന് മദ്യ റിയല്‍ എസ്റ്റേറ്റ് മാഫിയകളില്‍ നിന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നേരിട്ട് പിരിക്കും. ഇത്തരം വ്യക്തികളില്‍ നിന്നും പണം പിരിക്കരുതെന്ന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാരണം പ്രവര്‍ത്തകര്‍ നേരിട്ട് പിരിച്ചാല്‍ തുക കുറഞ്ഞു പോകുമെന്നും അഴിമതിക്ക് സാധ്യതയുണ്ടെന്നും പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ കരുതുന്നു. ഫെബ്രുവരി 20 മുതല്‍ 23 വരെയാണ് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. ലോക്കല്‍ കമ്മിറ്റികള്‍ 10,000 രൂപ പിരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. ഏരിയാകമ്മിറ്റികള്‍ 25,000 രൂപയും.
സംസ്ഥാനത്തെ അബ്കാരികളെ ജില്ല-സംസ്ഥാന നേതാക്കള്‍ നേരിട്ട് കണ്ട് പിരിക്കും. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പേരു പറഞ്ഞ് പ്രവര്‍ത്തകര്‍ നേരിട്ട് പണം പിരിക്കുന്നു എന്ന വിവരം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമായത്. എന്നാല്‍ അബ്കാരികളില്‍ നിന്നും മാഫിയകളില്‍ നിന്നും പണം പിരിക്കാനില്ലെങ്കില്‍ തങ്ങള്‍ എന്തു ചെയ്യുമെന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇക്കാലമത്രയും ഇവരാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് കൈയയച്ച് സഹായിച്ചിരുന്നത്.
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറെല്ലാം തുറക്കാമെന്നാണ് സിപിഎം ബാര്‍ ഉടമകള്‍ക്ക് നല്‍കുന്ന വാഗ്ദാനം. ബാര്‍പൂട്ടുന്നത് തങ്ങളുടെ അജണ്ടയിലുള്ള കാര്യമല്ലെന്നും സിപിഎം പറയുന്നു. ഏതായാലും വാഗ്ദാനം ബാര്‍ഉടമകള്‍ അംഗീകരിച്ചതായാണ് അറിയുന്നത്. അതേസമയം തങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാത്ത ബീയര്‍,വൈന്‍ പാര്‍ലര്‍ ഉടമകളെ എതിര്‍ക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. പണം നല്‍കാത്തവര്‍ വ്യാജ മദ്യം വില്‍ക്കുന്നുണ്ടെങ്കില്‍ അക്കാര്യം പുറത്തു കൊണ്ടു വരാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കെപിസിസി അധ്യക്ഷന്‍ ജനപക്ഷയാത്രയുടെ പേരില്‍ നടത്തിയ പിരിവു പോലെ പാര്‍ട്ടിക്ക് സാമ്പത്തിക ഭദ്രതയുണ്ടാക്കുന്ന തരത്തിലുള്ള പിരിവ് നടത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്. അധികാരത്തിലില്ലാത്തതു കാരണം പാര്‍ട്ടിയുടെ സാമ്പത്തിക നില ഒട്ടും ഭദ്രമല്ല.
ജില്ലാസംസ്ഥാന നേതാക്കള്‍ പിരിക്കുന്ന പണം എ.കെ.ജി സെന്ററിലെ ലോക്കറില്‍ നേരിട്ട് എത്തുന്ന സംവിധാനമാണ് പാര്‍ട്ടി വിഭാവനം ചെയ്തിരിക്കുന്നത്. പിരിക്കുന്ന പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ട്ടി നേരിട്ട് സ്വീകരിക്കും. ആര്‍ക്കും പണം വെട്ടിക്കാന്‍ കഴിയാത്ത തരത്തിലുള്ള സംവിധാനങ്ങളാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം പാര്‍ട്ടിക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എം,പിമാരുടെ ക്വാട്ട തീരുമാനിച്ചിട്ടില്ല.
ഉച്ചഭക്ഷണത്തിലും ബാറിലുമൊക്കെ മിതത്വം പാലിക്കാനും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാര്‍, ക്വാറിമാഫിയക്കാര്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും ആയാലും പണം പിരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഎം സംസ്ഥാന നേതാക്കളുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha