മുമ്പിലിരുത്തി പൊളിക്കാനുള്ള ശ്രമം മുഖ്യന്‍ തടഞ്ഞു

ശനിയാഴ്ച നടക്കുന്ന കെ.പി.സി.സി വിശാല എക്‌സിക്യൂട്ടീവില്‍ മുഴുവന്‍ സമയം പങ്കെടുക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം ഹൈക്കമാന്റിനെ വെല്ലുവിളിച്ച്, തന്നെ ഭരിക്കാന്‍ അനുവദിക്കാത്ത വി.എം. സുധീരനെ കൈയയച്ച് സഹായിക്കുന്ന എ.കെ. ആന്റണി കൂടി പങ്കെടുക്കുന്ന യോഗമാണ് ഉമ്മന്‍ചാണ്ടി ഫലത്തില്‍ ബഹിഷ്‌ക്കരിച്ചത്. ഇത് മുഖ്യമന്ത്രി ഉയര്‍ത്തുന്ന അതിശക്തമായ പ്രതിഷേധമാണ്. ആന്റണിയെ എന്നല്ല സോണിയെയും രാഹുലിനെയും പോലും താന്‍ ഒരു പരിധിയില്‍ അപ്പുറം മൈന്റ് ചെയ്യില്ലെന്ന വ്യക്തമായ സന്ദേശമാണ് ഉമ്മന്‍ചാണ്ടി ആന്റണിക്ക് നല്‍കിയത്.
ആന്റണിയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ ഏതാനും നാളുകളായി നല്ല ബന്ധത്തിലല്ല. മദ്യനയമാണ് ഇരുവരെയും തമ്മില്‍ തെറ്റിച്ചത്. മദ്യനയത്തിന്റെ കാര്യത്തില്‍ മദ്യ നിരോധനം എന്ന ആശയത്തിലാണ് ആന്റണി ഉറച്ചു നില്‍ക്കുന്നത്. ഉമ്മന്‍ചാണ്ടിയാകട്ടെ അങ്ങനെയല്ല . മദ്യനിരോധനം പ്രായോഗികമല്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. മദ്യനിരോധനത്തിന്റെ പേര് പറഞ്ഞ് വിവാദത്തിനില്ലെന്ന നിലപാടും അദ്ദേഹം പിന്തുടരുന്നു.
സുധീരന് മദ്യ നയത്തിന്റെ പ്രായോഗിക നടപ്പിലാക്കലില്‍ വിശ്വാസം പോരാ. എ.കെ. ആന്റണിയെ പങ്കെടുപ്പിച്ച് വിശാല കെപിസിസി വിളിച്ചു കൂട്ടാന്‍ അദ്ദേഹം തീരുമാനിച്ചതു തന്നെ ഉമ്മന്‍ചാണ്ടിയെ വെള്ളത്തിലാക്കാനാണ്. എന്നാല്‍ അതിബുദ്ധിമാനായ ഉമ്മന്‍ചാണ്ടി അതില്‍ പങ്കെടുക്കാതെ കഴിച്ചു. ഇത്തരം യോഗങ്ങളില്‍ മുഴുവന്‍ സമയവും പങ്കെടുത്താല്‍ മനസ്സമാധാനം നഷ്ടപ്പെടുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
എ.കെ. ആന്റണിയുടെ സാന്നിധ്യത്തില്‍ ഉമ്മന്‍ചാണ്ടിയെ പൊരിക്കാനുള്ള സുധീരന്റെ തീരുമാനമാണ് ഉമ്മന്‍ചാണ്ടി പൊളിച്ചത്. ആന്റണിയുടെ വരവ് തന്നെ വിമര്‍ശിക്കാനാണെന്ന് ഉമ്മന്‍ചാണ്ടി അറിഞ്ഞിരുന്നു. അതിനെയാണ് അദ്ദേഹം തടഞ്ഞത്.
കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. പാര്‍ട്ടി പറയുന്നതുപോലെ ഭരിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് ഉമ്മന്‍ചാണ്ടി മുന്നോട്ടു പോകുന്നത്. താന്‍ പറയുന്നതു പോലെ ഭരിക്കണമെന്നാണ് സുധീരന്റെ നിലപാട്. ഇതിനിടയിലും തന്നെ യാതൊന്നും അലട്ടുന്നില്ലെന്ന മട്ടില്‍ ഉമ്മന്‍ചാണ്ടി ഭരിക്കുന്നു. കേരളത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് വരെ അതൃപ്തി പ്രകടിപ്പിച്ചിട്ടും ഉമ്മന്‍ചാണ്ടി കുലുങ്ങുന്നില്ല. തന്നെ ജനങ്ങള്‍ തെരഞ്ഞെടുത്ത് ജയിപ്പിച്ചത് ഭരിക്കാനാണെന്ന് ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു.
ആദ്യം കെപിസിസി യോഗത്തില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ഇത് വിവാദമായപ്പോഴാണ് പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ താന്‍ നേരത്തെ ചില പരിപാടികള്‍ നിശ്ചയിച്ചിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്തു പരിപാടിയുണ്ടെങ്കിലും പാര്‍ട്ടി യോഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാതിരിക്കുന്നത് തെറ്റു തന്നെയാണെന്ന് സുധീരനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നു.
മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ യോഗത്തില്‍ സമവായവും സമാധാനവും ഉണ്ടാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് നേതാക്കളുടെ വിശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha