മുതിര്‍ന്ന മന്ത്രിയുടെ ചാനല്‍ പ്രതിസന്ധിയില്‍; സര്‍ക്കാരും ഷെയര്‍ഹോള്‍ഡര്‍!

സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മന്ത്രിക്ക് ഉടമസ്ഥാവകാശമുള്ള വാര്‍ത്താ ചാനല്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ ഔദ്യോഗിക ചാനല്‍ എന്ന് പറഞ്ഞ് സംപ്രേഷണം ആരംഭിച്ച ചാനലില്‍ കഴിഞ്ഞ നാലു മാസമായി ശമ്പളമില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാത്ത വിഷയത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെട്ടിരിക്കുകയാണ്. ഇന്ത്യാവിഷനില്‍ എം.ഡി നികേഷ് കുമാറിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെയാണ് പുതിയ ചാനലിന്റെ സി.ഇ.ഒ യാക്കിയത്. എന്നാല്‍ ചാനല്‍ പ്രതിസന്ധിയിലായതോടെ അദ്ദേഹം ജീവനും കൊണ്ട് രക്ഷപ്പെട്ടു. പ്രമുഖ ചാനലുകളിലുണ്ടായിരുന്ന പ്രതിഭാ സമ്പന്നരായ ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരെ ചാനലിലേക്കെടുത്തിരുന്നു. ഇവരെല്ലാം പ്രതിസന്ധിയിലായി. ഇവരില്‍ ചിലരാകട്ടെ ബിജെപി നേതൃത്വം നല്‍കുന്ന ജനത്തിലേക്ക് ചേക്കേറാന്‍ തയ്യാറായി നില്‍ക്കുകയാണ്.
പ്രമുഖനായ മുതിര്‍ന്ന മന്ത്രിയുടെ ഉറ്റ ബന്ധുവിന്റെ പേരിലാണ് ഷെയര്‍ എടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തെ കൊണ്ട് രണ്ടു കോടിയുടെ ഇക്വിറ്റ് ഷെയറുകളും മന്ത്രി എടുപ്പിച്ചു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം ഷെയര്‍ എടുക്കുന്നത് അപൂര്‍വ്വ സംഭവമാണെങ്കിലും മന്ത്രി കൈ വിട്ട് കളിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായി അടുപ്പം പുലര്‍ത്തുന്ന മലബാറിലെ ഒരു വ്യവസായി ചാനല്‍ വിലയ്ക്കു വാങ്ങാന്‍ തയ്യാറായിട്ടുണ്ടെങ്കിലും ചാനലിന്റെ തലപ്പത്തുള്ള മറ്റ് ചില വ്യവസായികള്‍ ഇടങ്കോലിടുകയാണ്. മലബാറില്‍ നിന്നുള്ള പ്രവാസി വ്യവസായിക്ക് പണത്തിന് ഒരു തട്ടുമില്ല. എം.കെ മുനീറിന്റെ ചാനലിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തിന്റെ എതിര്‍ പക്ഷത്തുള്ള മന്ത്രി ചാനല്‍ തുടങ്ങാന്‍ തയ്യാറായത്.
മന്ത്രിയുടെ പേര് പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തു വിടുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളം സ്വന്തം പോക്കറ്റില്‍ നിന്നും നല്‍കാനും മന്ത്രി തയ്യാറാണ്. തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മന്ത്രി പത്ര പ്രവര്‍ത്തക യൂണിയന്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ നിന്നും വിവാദങ്ങളെ തുടര്‍ന്ന് മന്ത്രി രാജി വച്ചിരുന്നു.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കുട കമ്പനിയുടെ ഉടമയാണ് ചാനലിന്റെ ഉടമയായി ഇപ്പോള്‍ രംഗത്തുളളത്. അദ്ദേഹം സാമ്പത്തികമായി ഒട്ടും സുരക്ഷിതനല്ല. അദ്ദേഹം വിചാരിച്ചാല്‍ ചാനല്‍ നടത്തി കൊണ്ടു പോകാന്‍ കഴിയുകയില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു വേണ്ടി ഇനി നേരിടേണ്ടത് ചാനല്‍ വിവാദമാണ്. മറ്റ് വിവാദങ്ങളെല്ലാം മുഖ്യന്‍ അതിജീവിച്ചിരുന്നു. ചാനല്‍ വിവാദം കൊഴുത്താല്‍ മന്ത്രിയെ രക്തസാക്ഷിയാക്കാന്‍ ഉമ്മന്‍ചാണ്ടി മടിക്കുമെന്നു തോന്നുന്നില്ല. ഏതായാലും രണ്ടു കോടിയുടെ സര്‍ക്കാര്‍ പണം വെള്ളത്തിലാകും. ആറന്മുള വിമാനത്താവള പദ്ധതിയിലും ഇതേ മട്ടിലാണ് സര്‍ക്കാര്‍ ഷെയര്‍ എടുക്കുന്നത്. ആറന്മുളയും സ്വകാര്യ പദ്ധതിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha