തരൂര്‍ മുന്‍കൂര്‍ ജാമ്യത്തിന്; ജാമ്യം ലഭിച്ചില്ലെങ്കില്‍ ഉടന്‍ അറസ്റ്റ്

ഡോ. ശശിതരൂര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തെ രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് അറിയുന്നു.ഏതാനും ദിവസങ്ങളായി ശശിതരൂര്‍ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ തന്നെ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം മനസില്‍ പോലും പ്രതീക്ഷിച്ചില്ല. ചില ബിജെപി നേതാക്കളെ തരൂര്‍ നേരിട്ട് കണ്ടിരുന്നു. നരേന്ദ്രമോഡിയുമായി അടുപ്പമുള്ളവരെ കാണാന്‍ തരൂര്‍ ശ്രമിച്ചിരുന്നു. മോഡിയെ അനുകൂലിച്ച് പ്രസംഗിക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും ഫലവത്തായില്ലെന്ന് വേണം മനസിലാക്കാന്‍.
മുന്‍കൂര്‍ ജാമ്യമെടുക്കാനാണ് തരൂരിന് ലഭിച്ച നിയമോപദേശം. ഡല്‍ഹിഹൈക്കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാനും അദ്ദേഹത്തിന് നിര്‍ദ്ദേശം ലഭിച്ചിച്ചുണ്ട്. മറ്റേതെങ്കിലും കോടതിയെ സമീപിച്ചാല്‍ ഒരുപക്ഷേ ജാമ്യം ലഭിക്കില്ലെന്നാണ് തരൂരിന് ലഭിച്ച ഉപദേശം. ഡല്‍ഹിയിലെ പ്രമുഖരായ അഭിഭാഷകര്‍ തരൂരിന് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്. അഭിഭാഷകരെ നേരിട്ട് തെരഞ്ഞെടുത്തതും തരൂര്‍ തന്നെയാണ്. ഒരു പാളിച്ചയും ഇക്കാര്യത്തില്‍ സംഭവിക്കാന്‍ പാടില്ലെന്ന് തരൂര്‍ കരുതുന്നു. കാരണം മുന്‍കൂര്‍ ജാമ്യം ലഭിക്കാതിരുന്നാല്‍ ഡല്‍ഹി പോലീസ് തരൂരിനെ അറസ്റ്റ് ചെയ്യും.
തിങ്കളാഴ്ച രാത്രി മൂന്നരമണിക്കൂറോളം പോലീസ് തരൂരിനെ ചോദ്യം ചെയ്തിരുന്നു. നിര്‍ണായകമായ പല വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇതില്‍ സുനന്ദയുടെ കൊലപാതകത്തെ കുറിച്ചുള്ള സൂചനകളാണ് അധികം. സുനന്ദ ആത്മഹത്യ ചെയ്തതല്ലെന്ന് തരൂര്‍ സമ്മതിച്ചതായും അറിയുന്നു.
കുറ്റാന്വേഷണ വിദഗ്ദ്ധരുടെ ഒരു നിര തന്നെ തരൂരിനെ ചോദ്യം ചെയ്യുമ്പോള്‍ ഉണ്ടായിരുന്നു. തരൂരിന്റെ ചോദ്യം ചെയ്യല്‍ വീഡിയോയിലും റെക്കോര്‍ഡ് ചെയ്തിരുന്നു. ആദ്യം ചോദിച്ച പല ചോദ്യങ്ങളും അവസാനം ആവര്‍ത്തിച്ചു. അതില്‍ ചിലതിന് പരസ്പര വിരുദ്ധമായ മറുപടിയാണ് തരൂര്‍ നല്‍കിയതെന്നറിയുന്നു. ചോദ്യം ചെയ്യല്‍ റെക്കോര്‍ഡ് ചെയ്തതിനാല്‍ തരൂരിന് ഇത് നിഷേധിക്കാനാവില്ല.
അതിനിടെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടങ്ങി കഴിഞ്ഞു. തരൂര്‍ വൈകാതെ രാജി വയ്ക്കുമെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇതെന്നറിയുന്നു. തിരുവനന്തപുരത്ത് എ.കെ. ആന്റണിയെ കാണാന്‍ നേതാക്കള്‍ വഴുതയ്ക്കാടുള്ള അദ്ദേഹത്തിന്റെ വസതിയായ അഞ്ജനത്തിനു മുമ്പില്‍ ക്യൂ നില്‍ക്കുകയാണ്. എന്നാല്‍ എല്ലാവരോടും ചിരിച്ച് കുശലം പറഞ്ഞ് ആന്റണി ഒഴിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha