ജോര്‍ജിനെ ചൊല്ലി ബിജെപിയിലും തല്ല്; അവാര്‍ഡ് വേദിയില്‍ നിന്നും പ്രസിഡന്റ് വിട്ടു നിന്നു

പി.സി. ജോര്‍ജിന് അവാര്‍ഡ് കൊടുക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പങ്കെടുക്കുന്നതിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വിലക്കി. ആര്‍ക്കെങ്കിലുമൊക്കെ കയറി നിരങ്ങാവുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നാണ് മുരളി പറഞത്. തുടര്‍ന്ന് ശുഷ്‌കമായ സദസില്‍ പി.സി. ജോര്‍ജ് അവാര്‍ഡ് ഏറ്റു വാങ്ങി.
തിരുവനന്തപുരത്തെ നേമത്താണ് പി.സി. ജോര്‍ജിന് ബിജെപിയുടെ നേതൃത്വത്തിലുള്ള ദീന്‍ദയാല്‍ സാംസ്‌കാരിക സമിതി നീതിശബ്ദം പുരസ്‌കാരം നല്‍കിയത്. ബുധനാഴ്ച വൈകിട്ട് ശാന്തിവിള സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് . സുരേഷാണ് ചടങ്ങില്‍ അധ്യക്ഷനാകേണ്ടിയിരുന്നത്. സുരേഷിന്റെ പടം വച്ച് പോസ്റ്ററുകളും ബാനറുകളും അച്ചടിച്ച് പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍ സുരേഷ് ചടങ്ങിനെത്തിയില്ല.
അതേസമയം ചടങ്ങ് നടക്കുന്ന സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള വീട്ടില്‍ സുരേഷ് ഉണ്ടായിരുന്നതായാണ് വിവരം. ഏതായാലും സുരേഷിന്റെ വീട്ടില്‍ സുരേഷ് ഉണ്ടായിരുന്നതായാണ് വിവരം. ഏതായാലും സുരേഷിന്റെ അസാന്നിധ്യം ചടങ്ങിന്റെ ബിജെപി ബന്ധത്തിന് വിള്ളല്‍ വീഴ്ത്തി. എന്നാല്‍ ചില പ്രാദേശിക ബിജെപി നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പി.സി. ജോര്‍ജിന് ബിജെപി പുരസ്‌കാരം എന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മലയാളി വാര്‍ത്തയാണ്. വലിയ ചര്‍ച്ചയ്ക്കും ഇത് ഇടയാക്കിയിരുന്നു. വാര്‍ത്തയെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്.
കെ.എം. മാണിക്കും പിസി ജോര്‍ജിനുമെതിരെ നില കൊള്ളുന്നയാളാണ് മുരളീധരന്‍. കേരള കോണ്‍ഗ്രസ്എം ബിജെപിയുടെ വോട്ടു സ്വാധീനം ഉപയോഗിച്ച് തങ്ങളുടെ നില ഭദ്രമാക്കുന്നവരാണെന്ന ആക്ഷേപം ബിജെപി നേതൃത്വത്തിന് നേരത്തെ തന്നെയുണ്ട്. എന്നാല്‍ ബിജെപിയിലെ ശ്രീധരന്‍പിള്ള വിഭാഗം കേരള കോണ്‍ഗ്രസുമായി അടക്കം പുലര്‍ത്തുന്നവരാണ്.
അതേസമയം നീതി ശബ്ദം പുരസ്‌കാരത്തിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. ദീനദയാല്‍ സാംസ്‌കാരിക വേദിക്കും ബിജെപിയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ചില പ്രവര്‍ത്തകര്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെങ്കില്‍ അതിനെ ബിജെപി പുരസ്‌കാരം എന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല. വിഷ്ണുപുരം ചന്ദ്രശേഖരനാണ് പി.സി. ജോര്‍ജിന് അവാര്‍ഡ് നല്‍കിയതെന്നാണ് അവരുടെ വാദം.
എന്നാല്‍ വിഷ്ണുപുരം ചന്ദ്രശേഖരനെ പോലുള്ളവര്‍ക്ക് സ്വന്തം ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ബിജെപി നിന്നു കൊടുക്കുമോ എന്ന ചോദ്യത്തിന് ബിജെപി നേതാക്കള്‍ പ്രതികരിച്ചില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം. പി.സി. ജോര്‍ജിനെ പോലുള്ളവര്‍ പാര്‍ട്ടിയെ വിറ്റ് കാശാക്കുന്നു എന്ന ആരോപണം ബിജെപി സംസ്ഥാന നേതൃത്വം ഉന്നയിക്കുന്നുണ്ട്. ചുരുക്കത്തില്‍ ചിലരുടെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് ബിജെപി ഇനി നിന്നുകൊടുത്തെന്ന് വരില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha