മാണിയുടെ കാസറ്റുകള്‍ റെക്കോഡ് ചെയ്യാന്‍ ബിജു രമേശിന് സ്വന്തം സ്റ്റുഡിയോ; സഹായികള്‍ കോണ്‍ഗ്രസുകാര്‍

ബാര്‍ക്കോഴ വിവാദ നായകന്‍ ബിജു രമേശിന് തിരുവനന്തപുരത്ത് എഡിറ്റിംഗ് സ്റ്റുഡിയോ. ഒരു കോണ്‍ഗ്രസ് നേതാവുമായി അടുപ്പം പുലര്‍ത്തുന്ന ചിലരാണ് തിരുവനന്തപുരത്തെ പ്രമുഖമായ ഒരു ടെലിവിഷന്‍ സ്റ്റുഡിയോ ബിജുവിന് കരാര്‍ അടിസ്ഥാനത്തില്‍ കൊടുത്തത്. ബിജുവിന്റെ വിശ്വസ്തരാണ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിക്കുന്നത്. ബിജു ഉപയോഗിക്കുന്ന ദിവസങ്ങളില്‍ സ്റ്റുഡിയോ മറ്റാര്‍ക്കും നല്‍കുകയില്ല. കോണ്‍ഗ്രസിനോട് അനുഭാവം പുലര്‍ത്തുന്ന ഒരു ചാനലിലെ ചില സാങ്കേതിക വിദഗ്ദ്ധരാണ് ഇക്കാര്യത്തില്‍ ബിജുവിനെ സഹായിക്കുന്നത്. കെ. എം മാണിക്കെതിരെ ബിജു തയ്യാറാക്കുന്ന രേഖകള്‍ ഒരു കോണ്‍ഗ്രസ് മന്ത്രി കണ്ടിട്ടുമുണ്ട്.
ഇതിനിടെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും മാണിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കുന്ന ഗ്രൂപ്പ് പ്രവര്‍ത്തകരും പ്രവര്‍ത്തനസജ്ജരാണ്. ഇവര്‍ക്ക് മറ്റ് ചില ലക്ഷ്യങ്ങളാണ് ഉള്ളത്. അതിലൊന്ന് സാമ്പത്തികമാണ്. ഇതേ നേതാക്കള്‍ പ്രമുഖ മാണി ഗ്രൂപ്പ് നേതാവ് പി.സി. ജോര്‍ജുമായും അടുപ്പം പുലര്‍ത്തുന്നു. ജോര്‍ജ് നല്‍കുന്ന വിവരങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
അതിനിടെ പി.സി. ജോര്‍ജ് അങ്കലാപ്പിലുമായി. തന്റെ ലക്ഷ്യങ്ങള്‍ മാണി ഗ്രൂപ്പ് മനസിലാക്കിയതാണ് പി.സി. ജോര്‍ജിനെ അങ്കലാപ്പിലാക്കിയത്. ബിന്ദ്യാസിനെ രംഗത്തിറക്കിയത് പി.സി. ജോര്‍ജാണെന്ന് ബിജുരമേശ് ആരോപിച്ചിരുന്നു.
ബിജുരമേശിന്റെ പ്രധാന ജോലി തന്റെ കൈയിലുള്ള ശബ്ദ രേഖകള്‍ ചേരുംപടി ചേര്‍ക്കലാണ്. സംസ്ഥാനത്തെ പല പ്രമുഖ നേതാക്കളും ബിജു രമേശിന്റെ ഫോണ്‍ വന്നാല്‍ എടുക്കാത്ത അവസ്ഥായിലാണ്. ബാര്‍ ഉടമകളും ബിജു രമേശിനെ ഒഴിവാക്കുന്നു. ബിജു രമേശ് നടത്തുന്ന മദ്യ സത്കാരങ്ങളില്‍ ബാര്‍ ഉടമകള്‍ പങ്കെടുക്കുന്നില്ല. ബിജു രമേശിനെ കാണുന്നവര്‍ ഒഴിയുന്നു.
ബിജു രമേശിന്റെ നീക്കങ്ങള്‍ ഒന്നൊന്നായി പുറത്തു വരുന്നതോടെ അദ്ദേഹത്തിന്റെ വിശ്വസ്തരായ കോണ്‍ഗ്രസ് നേതാക്കളും അകലുകയാണ്. തങ്ങളുടെ പണി മാണി അറിയുമോ എന്നാണ് ഭയം. ഇതിനിടെ ഗോസിപ്പുകളും സജീവമാണ്. ആരോപണങ്ങള്‍ ബിജുവിന്റെ ബിസിനസിനെയും സാരമായി ബാധിക്കുന്നുണ്ട
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha