പിളളയെ മാത്രമല്ല മരുമക്കളെയും മകളെയും ഒഴിവാക്കും

ജനുവരി 28 ന് ആര്‍.ബാലകൃഷ്ണ പിളളയെ യുഡിഎഫില്‍ നിന്നും പുറത്താക്കുന്നതോടെ അദ്ദേഹത്തിന്റെ മക്കളും മരുമക്കളും വഹിക്കുന്ന എല്ലാ സ്ഥാനങ്ങളും ഒഴിയാന്‍ കോണ്‍ഗ്രസ് നേതൃത്വം പിളളയോട് ആവശ്യപ്പെട്ടു. മരുമക്കള്‍ക്കുളള സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് പിളളയുടെ തീരുമാനം. സ്ഥാനങ്ങളൊന്നും വിട്ടുകൊടുക്കേണ്ടിവരില്ല, അവരെയൊക്കെ സര്‍ക്കാര്‍ ഒഴിവാക്കിക്കൊളളും. യുഡിഎഫില്‍ നിന്നും പുറത്താക്കിയാലുടന്‍ പിളളയെ മുന്നാക്ക കോര്‍പ്പറേഷനില്‍ നിന്നും നീക്കം ചെയ്യും. കാര്‍ വിട്ടുകൊടുത്താലും കസേരവിട്ടുകൊടുക്കില്ലെന്നാണ് പിളളയുടെ നിലപാട്. എന്നാല്‍ തസ്തിക വിട്ടുകൊടുത്തില്ലെങ്കില്‍ പിളളയുടെ കസേര സര്‍ക്കാര്‍ വലിച്ചെറിയും.
കേരളഷിപ്പിംഗ് ആന്റ് ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പിള്ളയുടെ മരുമകന്‍ മോഹന്‍ദാസിനാണ് നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ മരുമകന്‍ ടി.ബാലകൃഷ്ണന് ഇന്‍കലിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും നിയമനം നല്‍കിയത് ആര്‍.ബാലകൃഷ്ണപിളളയുടെ അക്കൗണ്ടിലാണ്. എന്നാല്‍ തന്റെ മരുമക്കള്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ആയിരുന്നുവെന്നും അതിനാലാണ് അവര്‍ക്ക് നിയമനം നല്‍കിയതെന്നും പിളള വാദിക്കുന്നുണ്ട്. അതേസമയം തങ്ങള്‍ മറ്റ് പ്രഗല്‍ഭരെ കണ്ടെത്തിക്കൊളളാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. രണ്ടു മരുമക്കളെ കൂടാതെ പിളളയുടെ മകള്‍ ബിന്ദു സെന്‍സര്‍ ബോര്‍ഡ് അംഗമാണ്. പിളള പുറത്താകുമ്പോള്‍ സെന്‍സറിംഗ് വീട്ടില്‍ നടത്തേണ്ടി വരും. ഫോമാറ്റിംഗ്‌സ് ഇന്ത്യ, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ്, കണ്ണൂര്‍ സ്പിന്നിംഗ് മില്‍ എന്നിവിടങ്ങളിലും പിളളയുടെ ചെയര്‍മാര്‍മാരാണ് ഭരണം. ഇതും ഉപേക്ഷിക്കേണ്ടിവരും. എന്നാല്‍ സ്വന്തം കാര്‍ മാത്രം കൊടുക്കാം എന്ന നിലപാടിലാണ് പിളള.
പണ്ട് വിശ്വസ്തനായ മനോജ്കുമാറിന്റെ മുന്നാക്കകോര്‍പ്പറേഷന്‍ സെക്രട്ടറി എന്ന നിലയിലുളള ശമ്പളം പകുതിയായി കുറയ്ക്കാന്‍ പിളള നിര്‍ദേശിച്ചിരുന്നു. ഇത് വിവാദമായിരുന്നു. അതേസമയം മരുമക്കളുടെ ശമ്പളം പകുതിയായി കുറയ്ക്കാന്‍ പിളള ആവശ്യപ്പെട്ടില്ല. പിളളയെ താരാട്ടുപാടി ഉറക്കുമ്പോള്‍ എല്ലാവര്‍ക്കും ഉറങ്ങേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യം പിളള അിറഞ്ഞമട്ടില്ല. ബലം പ്രയോഗിച്ച് തന്നെ ഒഴിവാക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. പിളളയെ കളയാനുളള തീരുമാനം ഉമ്മന്‍ചാണ്ടി നേരത്തെ എടുത്തിരുന്നു. അത് മാണിയുടെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചെന്നു മാത്രം. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പിളളയെ കൈവിട്ടമട്ടാണ്. യുഡിഎഫിലെ ആഭ്യന്തര കാര്യങ്ങളില്‍ താന്‍ ഇടപെടില്ലെന്നാണ് ജി.സുകുമാരന്‍ നായര്‍ പറയുന്നത്. അതായത് പിളളയെ കളഞ്ഞാല്‍ പിളള അനുഭവിക്കട്ടെ എന്നാണ് എന്‍എസ്എസിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha