സിപിഐ വലതു മുന്നണിയിലേക്ക്?

സിപിഐ യുഡിഎഫിലേക്കെന്ന് സൂചന. പിണറായി വിജയനുമായി ഉടക്കാന്‍ കാത്തു നില്‍ക്കുകയാണ് പന്ന്യന്‍ രവീന്ദ്രന്‍. പിണറായി ഉടക്കിയാല്‍ അന്നേരം മറുകണ്ടം ചാടാനാണ് സിപിഐയുടെ തീരുമാനം.
സിപിഐയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ വര്‍ത്തമാനം തുടങ്ങിയിട്ട് നാളുകള്‍ കുറെയായി. കെ.എംമാണി ഇടതു പാളയത്തിലേക്ക് പോകുമെന്ന് സൂചന ലഭിച്ച വേളയില്‍ തന്നെ സിപിഐയുമായി ഉമ്മന്‍ചാണ്ടി സന്ധി സംഭാഷണങ്ങള്‍ ആരംഭിച്ചിരുന്നു. പന്ന്യന്‍ രവീന്ദ്രനെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുത്തത്. പന്ന്യന്‍ രവീന്ദ്രനാകട്ടെ ഉമ്മന്‍ചാണ്ടിയെ കൊണ്ട് തന്റെ കാര്യങ്ങളെല്ലാം ഭംഗിയായി നടത്തിയെടുക്കുന്നു.
സിപിഐ യുഡിഎഫില്‍ പോകുന്നതിനെ സര്‍വാത്മനാ പിന്തുണയ്ക്കുന്ന നേതാവാണ് വിഎസ് അച്യുതാനന്ദന്‍. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും യുഡിഎഫിലെത്തിക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്. പ്രേമചന്ദ്രനെയും വീരേന്ദ്രകുമാറിനെയും യുഡിഎഫില്‍ കൊണ്ടു കെട്ടിയത് അച്യുതാനന്ദനാണ്. ഇങ്ങനെയെല്ലാം സംഭവിക്കുന്നത് പിണറായിയുടെ പിടിപ്പു കേടുകൊണ്ടാണെന്ന് അച്യുതാനന്ദന് വരുത്തി തീര്‍ക്കണം.
പിണറായിയെക്കാളും ഭേദം ഉമ്മന്‍ചാണ്ടിയാണെന്നാണ് പന്ന്യന്‍ തന്റെ സഹപ്രവര്‍ത്തകരോട് പറയുന്നത്. പന്ന്യന്റെ കടം അവസാനിക്കുമ്പോള്‍ കാനം രാജേന്ദ്രനാണ് സെക്രട്ടറിയാവേണ്ടത്. കാനത്തിനും ഉമ്മന്‍ചാണ്ടിയുമായി സ്‌നേഹബന്ധമുണ്ട്.
കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് പോകാനുള്ള സാധ്യത മങ്ങിയ പശ്ചാത്തലത്തില്‍ സിപിഐ യുഡിഎഫില്‍ എത്തുമോ എന്ന് കണ്ടറിയണം. എന്നാല്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ ഏതു സമയവും മാറ്റം വരാം. ബാര്‍കോഴ വിഷയത്തില്‍ മാണിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും രാജി വയ്ക്കുകയാണെങ്കില്‍ സിപിഐ ഉമ്മന്‍ചാണ്ടിക്ക് കൈകൊടുക്കും. മാണി പിന്തുണ പിന്‍വലിക്കാന്‍ സാധ്യതയില്ലെങ്കിലും അവരെ വിശ്വാസത്തിലെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുമോ എന്ന് കണ്ടറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha