ബേബി ഗ്രൂപ്പ് മാറി പിണറായി അങ്കലാപ്പില്‍

മുന്‍ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി ഗ്രൂപ്പ് മാറി. ഇക്കാലമത്രയും ഔദ്യോഗിക ഗ്രൂപ്പിനൊപ്പം നിന്ന ബേബി വി.എസ് അച്യുതാനന്ദന്‍ പക്ഷത്തേക്കാണ് കൂറു മാറിയത്. കൊല്ലത്തെ തോല്‍വിയാണ് അദ്ദേഹത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
പിണറായി വിജയനാണ് തന്റെ തോല്‍വിക്ക് ഉത്തരവാദിയെന്ന് ബേബി വിശ്വസിക്കുന്നു. പിണറായി പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചില്ലായിരുന്നെങ്കില്‍ താന്‍ ജയിക്കുമായിരുന്നു എന്നാണ് ബേബി പറയുന്നത്. ടി.പി വധത്തിനുശേഷം പൊതു ജന മധ്യത്തില്‍ ഒറ്റപ്പെട്ട സിപിഎം മുന്നോട്ട് പോകുന്തോറും സമൂഹ മധ്യത്തില്‍ മോശക്കാരാവുകയാണെന്നാണ് എംഎ ബേബി പറയുന്നത്.
കൊല്ലം ജില്ലാ സമ്മേളനത്തില്‍ ഉദ്ഘാടകന്‍ പിണറായി വിജയനായിരുന്നു. എന്നാല്‍ ബേബിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. പിണറായിയുടെയും വിഎസിന്റേയും സാന്നിധ്യത്തിലാണ് ബേബി ഉദ്ഘാടകനായത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ വേദിയിലിരുത്തി ബേബി ഉദ്ഘാടനം ചെയ്തത് എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചായിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വരദരാജന്‍, പി. രാജേന്ദ്രന്‍ എന്നിവരില്‍ ഒരാളെ ജില്ലാ സെക്രട്ടറിയാക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിനു താത്പര്യം. വരദരാജനെ ജില്ലാ സെക്രട്ടറിയാക്കാനാണ് പിണറായിക്ക് താത്പര്യം. എന്നാല്‍ വരദരാജനെ സെക്രട്ടറിയാക്കാന്‍ ബേബിക്ക് താത്പര്യമില്ല. വി.എസ് പക്ഷത്തിനും താത്പര്യമില്ല. വരദരാജന്‍ തന്റെ തോല്‍വിക്ക് ചുക്കാന്‍ പിടിച്ചയാളാണെന്ന ആരോപണമാണ് ബേബി ഉന്നയിക്കുന്നത്.
ആര്‍.എസ് പിയ്‌ക്കെതിരെ പിണറായി നടത്തിയ പരനാറി പ്രയോഗം മോശമായെന്ന് പിണറായിയെ വേദിയിലിരുത്തി നേതാക്കള്‍ പറഞ്ഞപ്പോള്‍ ബേബി ഊറി ചിരിക്കുകയായിരുന്നു.
അമൃതാനന്ദമയിക്കെതിരെ കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്ത വിവാദ പ്രസ്താവന കൊല്ലത്തെ തോല്‍വിക്ക് കാരണമായെന്ന് ജില്ലാ സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. കൊല്ലം അമൃതാനന്ദമയിയുടെ ആസ്ഥാനമാണ്. മാത്രമല്ല അമൃതാനന്ദമയി പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ ഈറ്റില്ലവുമാണ്. ബേബിയും അതേ സമുദായാംഗമാണ്. ബേബിയുടെ വോട്ട് നഷ്ടപ്പെട്ടതില്‍ കൈരളി ചാനലിന് ഒരു പ്രധാന പങ്കുണ്ടെന്ന് ബേബി തന്നെ വിശ്വസിക്കുന്നു. കൈരളി ചാനലിന്റെ മേധാവി ജോണ്‍ബ്രിട്ടാസ് പിണറായി വിജയന്റെ പ്രതിനിധിയാണ്.
കൊല്ലം സമ്മേളനത്തില്‍ ബേബി ആദ്യാവസാനം പങ്കെടുക്കുന്നുണ്ട്. വി.എസ് പക്ഷം ആധിപത്യം പുലര്‍ത്തുന്ന കൊല്ലം ജില്ലയില്‍ ബേബിയുടെ സാന്നിധ്യം എന്തിനുവേണ്ടിയാണെന്ന് ആലോചിച്ച് തല പുണ്ണാക്കുകയാണ് പിണറായി പക്ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha