ദിലീപിന്റെ പേഴ്‌സണല്‍ മേക്കപ്പ്മാന് അവാര്‍ഡ് കൊടുത്തത് ചോദ്യം ചെയ്ത മേക്കപ്പ്മാനെ ഭീഷണിപ്പെടുത്തി

2012ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ദിലീപിന്റെ പഴ്‌സണല്‍ മേക്കപ്പ്മാന് അവാര്‍ഡ് കൊടുത്തത് ചോദ്യം ചെയ്ത മേക്കപ്പ്മാന്‍ സജി കാട്ടാക്കടയെ ഭീഷണിപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവം അടുത്തിടെ ചേര്‍ന്ന ഫെഫ്ക യോഗത്തിലാണ് വിവാദമായത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിയമാവലി പ്രകാരം ചിത്രത്തിന്റെ കമ്പനി നിയമിക്കുന്ന മേക്കപ്പ്മാനാണ് അവാര്‍ഡ് നല്‍കേണ്ടത്. പേഴ്‌സണല്‍ മേക്കപ്പ്മാന് അവാര്‍ഡ് നല്‍കില്ല. മായാമോഹിനിയുടെ മേക്കപ്പ്മാന്‍ സജിയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ദിലീപിന് മേക്കപ്പിട്ടത് റോഷന്‍ ആയിരുന്നു. മേക്കപ്പ് ഇട്ടത് ശരിയാകാത്തതിനാല്‍ മൂക്ക് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കമ്പ്യൂട്ടറില്‍ ഗ്രാഫിക്‌സ് ചെയ്യുകയായിരുന്നു.
അവാര്‍ഡ് വിവരം പ്രഖ്യാപിച്ചതോടെ സജി അന്നത്തെ സിനിമ മന്ത്രി ഗണേഷ് കുമാറിന് പരാതി നല്‍കി. ഇതോടെ ചിലര്‍ സജിയെ ഭീഷണിപ്പെടുത്തി. മലയാള സിനിമയില്‍ ഇനി നീ കാണില്ലെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ ദിലീപ് പ്രശ്‌നത്തില്‍ ഇടപെട്ടു. തന്റെ അടുത്ത ചിത്രത്തില്‍ സജിക്ക് അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രശ്‌നം ഒത്തു തീര്‍പ്പാക്കി. ദിലീപ് കാണിച്ച മാന്യത പോലും പലരും കാണിച്ചില്ലെന്ന് സജീ യോഗത്തില്‍ ചൂണ്ടിക്കാട്ടി. മേക്കപ്പ് മാത്രമല്ല പല അവാര്‍ഡുകളും ജൂറിയിലുള്ള, ഫെഫ്ക മെമ്പര്‍മാരായ ചിലര്‍ അട്ടിമറിച്ചതായി വ്യാപക പരാതിയുണ്ട്. പലരും പേടിച്ച് ഇക്കാര്യങ്ങള്‍ പറയാത്തതാണ്.
സ്പിരിറ്റ് എന്ന സിനിമയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയതാണ്. മദ്യത്തിനെതിരെയുള്ള ചിത്രമെന്ന നിലയില്‍. എന്നാല്‍ ജൂറിയിലെ ഒരു സംവിധായകന്‍ ഇടപെട്ട് തന്റെ ചിത്രത്തെ ഒതുക്കിയെന്ന് സംവിധായകന്‍ രഞ്ജിത്ത് ആരോപിച്ചിരുന്നു. അക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് സജിയുടെ ആരോപണവും. ഫെഫ്ക ഉണ്ടാക്കിയപ്പോള്‍ എതിര് നിന്നവരെ എല്ലാത്തരത്തിലും ദ്രോഹിക്കാന്‍ സംഘടിതമായ നീക്കം നടക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha