വിഎസ് സിപിഐയിലേയ്ക്ക്?

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഐയിലേയ്ക്ക്? കമ്മ്യൂണിസ്റ്റുകാരനായി മരിക്കാന്‍ ആഗ്രഹിക്കുന്ന വിഎസിന് സിപിഎമ്മിനേക്കാള്‍ നല്ലത് സിപിഐയാണെന്ന് തോന്നി തുടങ്ങിയിരിക്കുന്നു.
ഒടുവില്‍ പാര്‍ട്ടി പത്രം തന്നെ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. തന്‍ പ്രമാണിത്തം ഉപേക്ഷിച്ച് തെറ്റു തിരുത്തി വരാനാണ് ദേശാഭിമാനി വിഎസിനെ ഉപദേശിച്ചത്. അതിനിടെ പാര്‍ട്ടി വേദികളില്‍ നിന്നകന്ന് നില്‍ക്കുന്ന വിഎസ് അമ്പലകമ്മിറ്റികളിലെ യോഗങ്ങളില്‍ പങ്കെടുത്ത് സമയം കളയുന്നു.
കണ്ണൂരിലെ യോഗത്തില്‍ ദേശാഭിമാനിയുടെ വാക്കുകള്‍ പിണറായി ആവര്‍ത്തിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് കീഴ്‌പെടുന്നത് മോശമല്ലെന്നാണ് പിണറായി പറഞ്ഞത്. വിഎസാകട്ടെ പാര്‍ട്ടിക്ക് കീഴ്‌പെടണോ അതോ സിപിഐക്ക് കീഴ്‌പെടണണോ എന്ന് സഗൗരവം ആലോചിക്കുന്നു.
സിപിഎമ്മിന് കീഴ്‌പെടുക എന്നാല്‍ പിണറായിക്കും കോടിയേരിക്കും കീഴ്‌പെടുക എന്നാണ് അര്‍ത്ഥം. ജന്‍മം മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച താന്‍ എന്തിന് പിണറായിയുടെ കാലില്‍ പിടിക്കണം എന്നാണ് വിഎസ് സ്വയം ചോദിക്കുന്നത്.
അച്യുതാനന്ദന്റെ ഒപ്പം ആരുമില്ലെന്ന വാസ്തവം സിപിഎമ്മിനെക്കാളേറെ അച്യുതാനന്ദന്‍ മനസിലാക്കി കഴിഞ്ഞു. പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉണ്ടായ ആരവം പാര്‍ട്ടിക്കുള്ള പിന്തുണയായി ദേശാഭിമാനിയും സിപിഎമ്മിന്റെ ഔദ്യോഗിക പക്ഷവും കരുതുന്നു. ആലപ്പുഴ സമ്മേളനത്തില്‍ പൂച്ചക്കുട്ടി പോലും വരില്ലെന്നാണ് അച്യുതാനന്ദന്‍ അടുപ്പക്കാരോട് പറഞ്ഞത്.
സിപിഐ.യുടെ നിലപാടുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ പിന്തുണ നല്‍കുന്നത് വിഎസ് അച്യുതാനന്ദനാണ്. യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളെ ഏറ്റവുമധികം വിമര്‍ശിക്കുന്നതും സിപിഐ തന്നെയാണ്. അതിന് പിണറായി പിന്തുണ നല്‍കാറില്ല.
പാര്‍ട്ടിക്ക് കീഴ്‌പെടാന്‍ അച്യുതാനന്ദന്‍ ഒരുക്കമല്ല. പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വയ്ക്കുകയുമില്ല. പകരം പാര്‍ട്ടിയെ തുടര്‍ന്നും പ്രതിസന്ധിയിലാക്കും. നിയമസഭ തുടങ്ങുന്നതോടെ അച്യുതാനന്ദന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടും. പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് എതിരായിരിക്കും അച്യുതാനന്ദന്റെ നിയമസഭാ ചര്‍ച്ചകള്‍.
സിപിഐ സംസ്ഥന സമ്മേളനത്തിലെ വിഎസിന്റെ പ്രസംഗമാണ് കേരളം ഉറ്റു നോക്കുന്നത്. ആലപ്പുഴയിലെ പിണറായി പ്രസംഗത്തിനുള്ള മറുപടി കോട്ടയത്ത് പറയുമെന്നാണ് എല്ലാവരും കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha