വനിതാ ജീവനക്കാര്‍ പ്രസവിക്കേണ്ടെന്ന് സര്‍ക്കാര്‍ സ്ഥാപനം പറഞ്ഞാല്‍?

തങ്ങളുടെ ജീവനക്കാര്‍ പ്രസവിക്കേണ്ടതില്ലെന്ന് ഒരു പൊതുമേഖലാസ്ഥാപനം പറഞ്ഞാല്‍ എന്തു ചെയ്യും? കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ വഴി ജോലിക്ക് കയറിയ ഉദ്യോഗസ്ഥര്‍ക്കാണ് ഈ ദുര്‍വധിയെന്ന് ഓര്‍ക്കണം. കേരള ആഗ്രോ മെഷീനറി കോര്‍പ്പറേഷനിലെ (കാംകോ) വനിതാ ജീവക്കാരാണ് പ്രതിസന്ധിയിലായത്.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങളാണുള്ളത്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കേരള സര്‍വീസ് ചട്ടങ്ങളാണ് പിന്തുടരേണ്ടത്. പ്രത്യേകിച്ച് പിഎസ് സി വഴി ഉദ്യോഗത്തില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ കെഎസ് ആറിനു വിധേയരാണ്. കെഎസ് ആര്‍ അനുസരിച്ച് പ്രസവാവധി 6 മാസമാണ്. കുഞ്ഞിന്റെ പിതാവിന് 10 ദിവസത്തെ വെറ്റേണിറ്റി അവധി വേണമെന്ന് പറഞ്ഞപ്പോള്‍ പോയി പണി നോക്കാനായിരുന്നു കമ്പനിയുടെ ഉത്തരവ്.
ജീവനക്കാര്‍ സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ കമ്പനിയില്‍ കെഎസ്ആര്‍ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കമ്പനി മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും ചേര്‍ന്നുണ്ടാക്കുന്ന കരാറാണത്രേ ബാധകം. കരാര്‍ അനുസരിച്ചാണ് 86 ദിവസം പ്രസവാവധി അനുവദിക്കുന്നത്. എന്നാല്‍ യൂണിയനുകളിലോ കമ്പനി മാനേജ്‌മെന്റിലോ പെണ്ണുങ്ങള്‍ ഇല്ലെന്നതാണ് വസ്തുത. പ്രതിഷേധിച്ചു നോക്കിയിട്ടും ഫലമില്ലെന്നാ
ണ് ജീവനക്കാര്‍ പറയുന്നത്.
കൃഷിവകുപ്പിന്റെ കീഴിലാണ് കാംകോ പ്രവര്‍ത്തിക്കുന്നത്. ഉത്തരവാദപ്പെട്ടവര്‍ക്കെല്ലാം ജീവനക്കാര്‍ പരാതി നല്‍കി. ഒപ്പം കൃഷി വകുപ്പിലും കൊടുത്തു. എന്നാല്‍ നിങ്ങള്‍ പ്രസവിക്കേണ്ടതില്ലെന്നാണ് കൃഷിവകുപ്പ് നല്‍കിയ അന്ത്യശാസനം. ഒരു സ്ത്രീ പ്രസവിച്ചാല്‍ 6 മാസമെങ്കിലും വേണം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം വീണ്ടെടുക്കാന്‍. കാലാവധി കുറയുന്നതു വഴിയുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ആരാണ് പരിഹരിക്കേണ്ടതെന്ന് ആര്‍ക്കും ഒരു രൂപവുമില്ല.
ജീവനക്കാര്‍ പ്രസവിക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്ക് തടയാനാകുമെന്നാണ് ചോദ്യം. പ്രസവിച്ചാലും ഇല്ലെങ്കിലും 84 ദിവസം കഴിയുമ്പോള്‍ ഓഫീസിലെത്തണമെന്നാണ് കാംകോയുടെ നിലപാട്. സര്‍ക്കാരും ഇതിനോട് യോജിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha