വര്‍ദ്ധിപ്പിച്ച കെട്ടിടനികുതി അടച്ചോ? ഇല്ലെങ്കില്‍ വേണ്ട

വര്‍ദ്ധിപ്പിച്ച കെട്ടിടനികുതി അടച്ചോ? എങ്കില്‍ അടയ്ക്കാന്‍ വരട്ടെ. നികുതി പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് മനസിലാക്കിയതിനാലാണ് വര്‍ദ്ധിപ്പിച്ച നികുതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെസി ജോസഫ്, മഞ്ഞളംകുഴി അലി, ആര്യാടന്‍ മുഹമ്മദ് എന്നിവരെ നികുതി വര്‍ദ്ധനവാ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കെപിസിസി നിയോഗിച്ചു കഴിഞ്ഞു. കെട്ടിടം നികുതി പിന്‍വലിക്കണമെന്ന് കെപിസിസി രണ്ടു തവണ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നറിയുന്നു. ധനവകുപ്പിന് ഇതില്‍ എതിര്‍പ്പുണ്ടെങ്കിലും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാന്‍ കഴിയുകയില്ല.
അതേസമയം ചില തദ്ദേശ സ്ഥാപനങ്ങള്‍ വര്‍ദ്ധിപ്പിച്ച നികുതി ഈടാക്കി തുടങ്ങിക്കഴിഞ്ഞു. ഇതിനെതിരെ പ്രതിഷേധ സ്വരങ്ങളും മുഴങ്ങി. ഭൂനികുതി വര്‍ദ്ധിപ്പിച്ചത് ഭൂമി വില്പന കുറയാന്‍ കാരണമായി. 25 ശതമാനം വര്‍ദ്ധനവാണ് ഭൂനികുതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കള്‍ തമ്മില്‍ നടക്കുന്ന ഭൂമി ഇടപാടുകളില്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് വേണ്ടെന്നു വച്ചു. വസ്തു കൈമാറ്റത്തില്‍ ഏര്‍പ്പെടുത്തിയ വര്‍ദ്ധിച്ച നികുതി കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ വര്‍ദ്ധിപ്പിച്ച നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കാരണം അങ്ങനെ സംഭവിച്ചാല്‍ സാമ്പത്തിക സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലാവും.
കെട്ടിട നികുതിയിലെ വര്‍ദ്ധനവ് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് കെപിസിസിയുടെ നിലപാട്. ഇതു സംബന്ധിച്ച് വിഎം സുധീരനും ഉമ്മന്‍ചാണ്ടിയും ആശയവിനിമയം നടത്തികഴിഞ്ഞു. എന്നാല്‍ മദ്യ വില്പനയിലുണ്ടായ ഇടിവും മറ്റ് പല കാരണങ്ങളും കൊണ്ട് പ്രതിസന്ധിയിലായ സാമ്പത്തിക അവസ്ഥ പുനര്‍ജീവിക്കുമ്പോള്‍ വര്‍ദ്ധനവ് പൂര്‍ണമായും ഒഴിവാക്കാം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
അതേസമയം അടുത്ത മന്ത്രിസഭാ യോഗത്തിലെത്തുന്നത് കെട്ടിടനികുതി വര്‍ദ്ധനവ് പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള നിര്‍ദ്ദേശമാണ്. ധനവകുപ്പിന് ഇതില്‍ എതിര്‍പ്പില്ലെങ്കില്‍ നിര്‍ദ്ദേശം അതേപടി തന്നെ നടപ്പിലാക്കുമെന്ന് അറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha