അബ്ദുറബ്ബിന്റെ അറബി വാഴ്‌സിറ്റിയും തെറിക്കും: രമേശ് ചെന്നിത്തലയുടെ പോലീസ് സര്‍വകലാശാലയും ആവശ്യമില്ല

വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ സ്വപ്ന പദ്ധതിയായ അറബിക് സര്‍വകലാശാല അവതാളത്തില്‍. രമേശ് ചെന്നിത്തലയുടെ പോലീസ് സര്‍വകലാശാല ആവശ്യമില്ലെന്ന ധനവകുപ്പിന്റെ നിലപാട് അറബിക് സര്‍വകലാശാലയിലും ബാധകമാകും. പോലീസ് സര്‍വകലാശാല രൂപീകരണമെന്ന ഫയല്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിലെത്തിയിരുന്നു. എന്നാല്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ വിഷയങ്ങളും മറ്റ് സര്‍വകലാശാലകള്‍ പഠിപ്പിക്കുന്നുണ്ടെന്ന ന്യായമാണ് ധനവകുപ്പ് ചൂണ്ടി കാണിച്ചത്.
സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ നിരവധി സര്‍വകലാശാലകളുണ്ട്. പട്ടിയ്ക്കും പൂച്ചയ്ക്കും വരെ സര്‍വകലാശാലയുണ്ടെന്നതാണ് കേരളത്തിന്റെ പ്രശ്‌നം. ഇത്തരം സര്‍വകലാശാലകളില്‍ ക്രീയാത്മകമായ യാതൊരു പ്രശ്‌നങ്ങളും നടക്കുന്നില്ല. അതത് മന്ത്രിമാര്‍ക്ക് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഒരു ലാവണം എന്നതൊഴിച്ചാല്‍ സര്‍വകലാശാലകള്‍ കാരണം ആര്‍ക്കും പ്രയോജനമുണ്ടാകുന്നില്ല. ഇതിനിടയിലാണ് പോലീസ് സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രി രമേശ് ചെന്നിത്തല തീരുമാനിച്ചത്.
തൃശൂരിലെ രാമവര്‍മപുരത്ത് പോലീസ് അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ് അക്കാദമിക്ക് പറയത്തക്ക ജോലിയൊന്നുമില്ല. പോലീസുകാര്‍ക്ക് പരിശീലനം നല്‍കുകയാണ് അക്കാദമിയുടെ ഉദ്ദേശ്യം. പോലീസ് സര്‍വകലാശാല മറ്റ് സംസ്ഥാനങ്ങളിലൊന്നും തന്നെയില്ല. കൊക്കെയ്ന്‍ കേസില്‍ നിന്നും പോലീസിന്റെ കഴിവ് കേരളം മനസിലാക്കി കഴിഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചതായി അറിഞ്ഞ ശേഷം പിടികൂടിയവരുടെ രക്തത്തില്‍ പോലും മയക്കുമരുന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പറയുമ്പോള്‍ പോലീസുകാരുടെ ബുദ്ധി മനസിലാവും. നിഷാമിനെ സഹായിച്ചതിന്റെ പേരില്‍ ഒരു എസ്.പി സര്‍വീസില്‍ നിന്നും പുറത്തു പോയി. സത്യസന്ധത പഠിപ്പിക്കാന്‍ സര്‍വകലാശാല എന്തിനാണെന്നാണ് പൊതു ജനം ചോദിക്കുന്നത്.
പോലീസ് സര്‍വകലാശാലക്ക് പിന്നാലെയാണ് അറബിക് സര്‍വകലാശാലയുടെ ഫയല്‍ മന്ത്രിസഭായോഗത്തിന് വരുന്നത്. അറബി ഒരു ജനവിഭാഗത്തിന്റെ മാത്രം ഭാഷയല്ലെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ കണ്ടെത്തല്‍. അറബി എന്ന ഭാഷ പഠിപ്പിക്കാന്‍ ഒരു സര്‍വകലാശാല വേണോ എന്നാണ് ചോദ്യം. അറബിക് സര്‍വകലാശാല നടപ്പിലാവുകയാണെങ്കില്‍ നരേന്ദ്രമോഡി കേരളത്തില്‍ സംസ്‌കൃതത്തിന് മാത്രം ആരു സര്‍വകലാശാല സ്ഥാപിച്ചെന്നിരിക്കും. ഇപ്പോള്‍ കാലടിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കൃത സര്‍വകലാശാലയില്‍ സാധാരണ സര്‍വകലാശാലകളുടെ മാതൃകയില്‍ പല വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha