പി. ചന്ദ്രശേഖരന്റെ നിയമനം മുഖ്യമന്ത്രിയുടെ താല്‍പര്യം പരിഗണിക്കാതെയെന്ന് സൂചന : ജിജിതോംസണിന്റെ വാദഗതികള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

ഡിജിപി പി. ചന്ദ്രശേഖരന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അധ്യക്ഷ പദവി നല്‍കിയത് മുഖ്യമന്ത്രിയുടെയും എന്‍എസ്എസിന്റേയും താല്‍പര്യം പരിഗണിക്കാതെയാണെന്ന് സൂചന. ചീഫ് സെക്രട്ടറി ജിജിതോംസണ്‍ ഇതു സംബന്ധിച്ച് ഉയര്‍ത്തിയ വാദഗതികള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നാണ് കേള്‍ക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റി നിര്‍ദ്ദേശിക്കുന്ന ഒരാള്‍ക്ക് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അധ്യക്ഷ പദവി നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആലോചന. ജി. സുകുമാരന്‍ നായരുമായി അടുപ്പം പുലര്‍ത്തുന്ന വിഎസ് ശിവകുമാറും ഇത്തരത്തിലാണ് ചിന്തിച്ചത്.
റിട്ടയേര്‍ഡ് ചീഫ് സെക്രട്ടറി സി.പി. നായരെ അധ്യക്ഷ പദവിയില്‍ കൊണ്ടു വരാനും ആലോചിക്കുന്നു.
എന്നാല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തീരുമാനമാണ് സംഭവങ്ങളുടെ ഗതി തിരിച്ചു വിട്ടത്. രമേശ് ചെന്നിത്തലയുടെ നോമിനിയാണ് പി. ചന്ദ്രശേഖര്‍. പി.ചന്ദ്രശേഖരന്‍ സത്യസന്ധനും സമര്‍ത്ഥനുമായ ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഐപിഎസ് പദവി രാജി വച്ച് വേണമായിരുന്നു അദ്ദേഹം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ എത്തേണ്ടിയിരുന്നത്. നേരത്തെ സിബി മാത്യൂസ് മുഖ്യ വിവരാവകാശ കമ്മീഷണറായപ്പോള്‍ ഡിജിപി പദവി രാജി വച്ചിരുന്നു. എന്നാല്‍ ചന്ദ്രശേഖരനെ നിയമിക്കണമെന്ന രമേശിന്റെ ആവശ്യം അംഗീകരിക്കുമ്പോള്‍ ആരും തന്നെ ഈ വ്യത്യാസം നോക്കിയില്ല.
ജിജി തോംസന്റെ അഭിപ്രായത്തിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നാണ് കേള്‍ക്കുന്നത്.
മറ്റ് ചിലരുടെ പേരാണ് ഉമ്മന്‍ചാണ്ടിയുടെ മനസിലുണ്ടായിരുന്നത്. മനസിലുള്ള പേരുകള്‍ ജി സുകുമാരന്‍ നായരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാനിരിക്കെയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയെ വെട്ടിയത്. റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ കാര്യം ചെന്നിത്തല പെട്ടെന്ന് പറഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് എതിര്‍ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ എതിര്‍ത്താല്‍ ക്രിസ്ത്യാനിയായ ഉമ്മന്‍ചാണ്ടിക്ക് റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ എന്താണ് കാര്യമെന്ന സംശയം ഉയരും. രമേശ് ചെന്നിത്തലയാകട്ടെ മുന്നോക്ക സമുദായാംഗമാണ്. സ്വാഭാവികമായും ഹിന്ദുമതത്തില്‍പെട്ട മുതിര്‍ന്ന മന്ത്രിയായതിനാല്‍ ചെന്നിത്തലയുടെ വാക്കുകള്‍ ഉമ്മന്‍ചാണ്ടിക്ക് തള്ളികളയാനാവില്ല.
ചന്ദ്രശേഖരന്‍ സര്‍ക്കാരിന് വഴങ്ങുന്ന ഒരാളല്ല. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡാകട്ടെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സ്ഥാപനവുമാണ്. തങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആരെയെങ്കിലും നിയമിക്കാമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മനസില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്ന ഉടന്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ചിലരെ ഉമ്മന്‍ചാണ്ടി തസ്തികയിലേക്ക് വേണ്ടി നോട്ടമിട്ടിരുന്നതാണ്. ഏതായാലും ചന്ദ്രശേഖരന്‍ രാജി വയ്ക്കാതെ അദ്ദേഹത്തിന് സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഡിജിപി പദവി രാജി വയ്ക്കാന്‍ ചന്ദ്രശേഖരന് താത്പര്യവുമില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha