പെന്‍ഷന്‍പ്രായ വര്‍ദ്ധന; പ്രചരണം ശക്തം;ഗൂഢ നീക്കം

പെന്‍ഷ് പ്രായം കൂട്ടാന്‍ വീണ്ടും ഗൂഢ നീക്കം. മുഖ്യമന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന ഒരു പത്രത്തെ ഉപയോഗിച്ചാണ് നീക്കങ്ങള്‍ സജീവമാക്കുന്നത്. കഴിഞ്ഞ ദിവസം പത്രത്തിന്റെ ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ഫയല്‍ ധനമന്ത്രിക്ക് നല്‍കി. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിറക്കി. പുതിയ നീക്കത്തിനു പിന്നില്‍ സിപിഎം ആണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം മൂന്നു ശതമാനം മാത്രമാണ്. മൂന്നരകോടി മലയാളികളില്‍ അഞ്ചു ലക്ഷം പേര്‍ മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ഇവര്‍ക്ക് വേണ്ടിയാണ് സംസ്ഥാന വരുമാനത്തിന്റെ 90 ശതമാനവും ചെലവഴിക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ പോലുമില്ലാത്ത സ്‌കെയിലാണ് സംസ്ഥാന സര്‍ക്കാരിലുള്ളത്. ശമ്പളത്തിനൊപ്പം പെന്‍ഷനും അത്ര തന്നെ. ഇക്കാര്യം നന്നായറിയുന്നത് പുതിയ ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പോലെ ഉഴപ്പന്‍മാര്‍ മറ്റൊരിടത്തും കാണില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്തു ചെയ്താലും ജനം എതിരാകും എന്നതാണ് ഇന്നത്തെ അവസ്ഥ. കാണാതെ പഠിച്ച് പരീക്ഷ എഴുതിയാല്‍ ആര്‍ക്കും കിട്ടാവുന്നതാണ് സര്‍ക്കാര്‍ ജോലി. എന്നാല്‍ കാണാതെ പഠിക്കാന്‍ താത്പര്യമില്ലാത്തവരോ അങ്ങനെ പഠിച്ച് എഴുതിയാലും പരീക്ഷ ജയിക്കാത്തവരോ സര്‍ക്കാര്‍ ലാവണ്യത്തില്‍ നിന്നും തടയപ്പെടും. സര്‍ക്കാര്‍ ജോലി കിട്ടുന്നതു പോലൊരു ഭാഗ്യം ലോകത്തൊന്നുമില്ല. ഒരു ജോലിയും ചെയ്യാതെ ശമ്പളം വാങ്ങാം. അതേസമയം നന്നായി ജോലി ചെയ്യുന്ന ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.
അഞ്ചു ലക്ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ നാലര ലക്ഷം പേരും ഇടതു വിശ്വാസികളാണ്. അവര്‍ക്ക് വേണ്ടി താനെന്തിന് പെന്‍ഷന്‍ പ്രായം കൂട്ടുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. എണ്‍പത്തിമൂന്ന് വയസായ ധനമന്ത്രി കെഎം മാണി ഒരിക്കലും പുതിയ തലമുറയുടെ ജീവിതം തുലയ്ക്കില്ലെന്ന് തന്നെയാണ് അദ്ദേഹത്തെ അറിയുന്നവര്‍ വിശ്വസിക്കുന്നത്.
അതേസമയം പൊതു ജനങ്ങളുടെ മനസറിയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രചരിപ്പിച്ച വാര്‍ത്തയാണ് ഇതെന്നും പറയപ്പെടുന്നു. പെന്‍ഷന്‍ പ്രായം എന്നൊന്ന് വേണ്ട. മരിക്കുന്നത് വരെ ജോലി ചെയ്യാം, സഞ്ചയനത്തിന് ഓര്‍ഡിനന്‍സ് ഇറക്കി സര്‍വീസില്‍ നിന്നും ഒഴിവാക്കിയാല്‍ മതി. ഒരു ഓണ്‍ലൈന്‍ പ്രതികരണം ഇതായിരുന്നു.
നരേന്ദ്രമോഡി നല്‍കിയ 10,000 കോടിയുടെ പിന്‍ബലത്തില്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തത്കാലം അവസാനിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ തത്കാലം പെന്‍ഷന്‍ പ്രായത്തെ കുറിച്ചാലോചിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഓണ്‍ലൈനില്‍ പെന്‍ഷന്‍ പ്രായം സംബന്ധിച്ച വാര്‍ത്ത എഴുതിയ ലേഖകന്‍ നേരത്തെ കൈരളി ടിവിയുടെ ബ്യൂറോ ചീഫായിരുന്നു. നേരത്തെ ദേശാഭിമാനിയിലും ഇതേ വാര്‍ത്ത വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha