മന്ത്രിക്ക് തെറ്റു പറ്റി; ശബരിമലയെ ദേശീയ തീര്‍ത്ഥാടക കേന്ദ്രമാക്കും

ശബരിമല മാസ്റ്റര്‍പ്ലാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈകാതെ അംഗീകരിക്കും. ശബരിമലയ്ക്ക് ദേശീയ തീര്‍ത്ഥാടന പദവി നല്‍കാനുള്ള ആലോചനയില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സാംസ്‌കാരിക മന്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രി അറിയിച്ചത് ഉദ്യോഗസ്ഥര്‍ എഴുതി കൊടുത്ത വിവരങ്ങളാണെന്നും അതു കൊണ്ടു തന്നെ ദേശീയ തീര്‍ത്ഥാടക കേന്ദ്ര പദവി ശബരിമലയ്ക്ക് നല്‍കണമെന്നുമുള്ള ആവശ്യം സംസ്ഥാന ബിജെപിനേതൃത്വമാണ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ശബരിമലയുടെ കാര്യം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന സന്ദേശമാണ് ബിജെപി നല്‍കുന്നത്.
പുരാതന ക്ഷേത്രങ്ങളെ ദേശീയ തീര്‍ത്ഥാടക കേന്ദ്രങ്ങളാക്കി പ്രഖ്യാപിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടി കാണിച്ചാണ് ശബരിമലയുടെ കാര്യത്തില്‍ കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. ശബരിമല കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സ്മാരകമല്ലെന്നും മന്ത്രി വിശദീകരിച്ചു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിലും മന്ത്രാലയത്തിലുമുള്ള ആരോ എഴുതി കൊടുത്ത മറുപടിയാണ് മന്ത്രി പറഞ്ഞതെന്നും ഇതു സംബന്ധിച്ച് അദ്ദേഹം ഹോംവര്‍ക്ക് ചെയ്തില്ലെന്നുമാണ് ബിജെപി പറയുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റേത് രാഷ്ട്രീയം മാത്രമാണെന്നും അവര്‍ ആരോപിക്കുന്നു.
ശബരിമല കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമല്ല എന്നാല്‍ കൊടിക്കുന്നില്‍ സുരേഷ് ചോദ്യം ചോദിച്ചത് കേന്ദ്ര സാംസ്‌കാരിക മന്ത്രിയോടാണ്. ഇതെങ്ങനെ സംഭവിച്ചു എന്നതാണ് കാതലായ ചോദ്യം.
ശബരിമലയെ ദേശീയ തീര്‍ത്ഥാടക കേന്ദ്രമാക്കിയില്ലെങ്കില്‍ മാസ്റ്റര്‍ പ്ലാനിന്റെ ഗുണം ശബരിമലയ്ക്ക് ലഭിക്കില്ല. ശബരിമലയുടെ കാര്യത്തില്‍ കൊടിക്കുന്നിലിന് എന്താണ് കാര്യമെന്നും ബിജെപി ചോദിക്കുന്നു. അദ്ദേഹം പത്തനംതിട്ട ജില്ലയുടെ എം പിയല്ല.
സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തന്നെ രംഗത്തു വരും. അദ്ദേഹം പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തും. വിഴിഞ്ഞം തുറമുഖത്തിന് പിന്നാലെ ശബരിമലയും അവഗണിക്കപ്പെട്ടാല്‍ അത് ദോഷം ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നത്.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് രൂപം കൊടുത്ത പദ്ധതിയാണ്. പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരായിരുന്നു മുഖ്യ സൂത്രധാരകന്‍. പദ്ധതി നടപ്പിലായാല്‍ ശബരിമലയില്‍ അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ളവ ഉറപ്പാക്കാമായിരുന്നു. ശബരിമലയുടെ വികസനത്തിന് സഹായിക്കാന്‍ നിരവധി സ്വകാര്യ വ്യക്തികളും തയ്യാറായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha