നിസാമിന്റെ പണം എങ്ങോട്ടാണ് ഒഴുകിയത്? പണം ഒഴുകിയത് സരിത നായരുടെ വീട്ടിലേക്കെന്ന് സൂചന

ചന്ദ്രബോസ് കൊലക്കേസില്‍ പ്രതിയായ നിസാമിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിരിച്ചതായി പി.സി. ജോര്‍ജ് പറയപ്പെടുന്ന പണം എങ്ങോട്ടാണ് ഒഴുകിയത്? നേതാക്കന്മാരുടെ വീട്ടിലേക്കല്ല, പകരം അടുത്തകാലത്ത് വിവാദനായികയായി മാറിയ സരിതാ നായരുടെ വീട്ടിലേക്കാണ് ഒഴുകിയതെന്ന് പറയപ്പെടുന്നു. നിസാമിന്റെ പണമാണത്രേ സരിതയുടെ കടം തീര്‍ക്കാന്‍ ഉപയോഗിച്ചത്. സരിതയുടെ കടം അതേതരത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇതുനുമുമ്പേ സര്‍ക്കാര്‍ താഴെ പോകുമായിരുന്നു എന്നാണ് പറയപ്പെടുന്നത്.
എറണാകുളം ജില്ലക്കാരനായ ഒരു എംഎല്‍എയാണ് പണം വാങ്ങാന്‍ ഇടനിലനിന്നതെന്നും പറയപ്പെടുന്നു. ഇപ്പോള്‍ നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും അദ്ദേഹം തന്നെയാണെന്ന് ആരോപണം ഉയരുന്നു.
മുഖ്യമന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് എറണാകുളത്തുകാരനായ എംഎല്‍എ. കോണ്‍ഗ്രസിന്റെ ഫണ്ട് പുള്ളര്‍ എന്ന് അദ്ദേഹം അറിയപ്പെടുന്നു. പി.സി. ജോര്‍ജ്ജുമായി അദ്ദേഹം പലവട്ടം ഏറ്റുമുട്ടിയിട്ടുണ്ട്. മന്ത്രിയായില്ലെങ്കിലും എല്ലാ മന്ത്രിമാരെക്കാളും സ്വാധീനം എറണാകുളത്തെ എംഎല്‍എയ്ക്കുണ്ട്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ആരോപണനിഴലിലായപ്പോഴാണ് എറണാകുളത്തെ എംഎല്‍എ വിഷയത്തില്‍ ഇടപെട്ടത്. സോളാര്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ ഏതാണ്ട് 20 കോടിയോളം രൂപ വേണമായിരുന്നു. അത് സമാഹരിക്കാന്‍ എറണാകുളത്തുകാരനായ എംഎല്‍എയാണ് ഭരണനേതൃത്വം ചട്ടം കെട്ടിയത്. അദ്ദേഹം കിട്ടിയ സ്ഥലങ്ങളില്‍ നിന്നൊക്കെ പണം വാങ്ങി പ്രശ്‌നം ഒതുക്കി. പണം സമാഹരിക്കുന്നതിനു വേണ്ടി പലരെയും ഉപയോഗിക്കുക സ്വാഭാവികം. അതിലൊരാളാണ് നിസാമെന്ന് പറയപ്പെടുന്നു.
കള്ള പണക്കാര്‍ക്ക് മാത്രമേ കോടികള്‍ എറിഞ്ഞ് കളിക്കാന്‍ സാധിക്കുകയുള്ളൂ. അവര്‍ കോടികള്‍ എറിയുമ്പോള്‍ വ്യക്തമായ ലക്ഷ്യമുണ്ടാകും. ചുമ്മാ പണം കൊടുക്കാന്‍ ആരും ഒരിക്കലും തയ്യാറാവില്ല. ഒരു കൊടും കുറ്റവാളി ഇപ്രകാരം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അദ്ദേഹത്തിന് വിവിധ തലങ്ങളില്‍ ബന്ധം ഉണ്ട് എന്നാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമായുള്ള ബന്ധം തന്നെയാണ് നിസാമിനെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. എന്തു ചെയ്താലും തനിക്ക് ഊരിപോകാനറിയാം എന്ന് നിസാം പലവട്ടം പലരോടും പറഞ്ഞിട്ടുണ്ട്. മയക്കുമരുന്നു കേസുകളില്‍ നിന്നും ഊരിപോയത് അദ്ദേഹത്തിന്റെ ഉന്നതബന്ധങ്ങള്‍ കാരണമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha