മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തിയ്ക്ക് ലഭിച്ച സര്‍വകലാശാല പണി പോകും, എസ്.പി. ജേക്കബ് ജോബും കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്ന സാഹചര്യത്തിലാണിത്

നിര്‍ദ്ദിഷ്ട പോലീസ് സര്‍വകലാശാലയുടെ സ്‌പെഷ്യല്‍ ഓഫീസര്‍ പദവി വിരമിച്ച ഡിജിപി, എംഎന്‍ കൃഷ്ണമൂര്‍ത്തിക്ക് നഷ്ടമായേക്കും. ചന്ദ്രബോസ് വധക്കേസില്‍ പുറത്താക്കപ്പെട്ട എസ്.പി. ജേക്കബ് ജോബും കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്ന സാഹചര്യത്തിലാണ് കൃഷ്ണമൂര്‍ത്തിയുടെ പണി തെറിക്കാന്‍ സാഹചര്യം ഉരുത്തിരിഞ്ഞത്.
ഡിജിപിയെ പ്രതിസന്ധിയിലാക്കാന്‍ കൃഷ്ണമൂര്‍ത്തി ശ്രമിച്ചെന്നാണ് ആരോപണം. സര്‍വീസിലിരുന്ന കാലത്ത് കൃഷ്ണമൂര്‍ത്തിയും ബാലസുബ്രഹ്മണ്യവും തമ്മിലുണ്ടായിരുന്നത് കാര്യമാത്ര പ്രസക്തമായ ബന്ധമായിരുന്നു. ഇരുവരും തമ്മില്‍ കണ്ടാല്‍ മിണ്ടാറ് പോലുമുണ്ടായിരുന്നില്ല. അത്തരമൊരു പശ്ചാത്തലത്തില്‍ ബാലസുബ്രഹ്മണ്യം എങ്ങനെ കൃഷ്ണമൂര്‍ത്തിയോട് സഹായം ചോദിക്കും എന്നാണ് എല്ലാവരും സംശയിക്കുന്നത്.
ബാലസുബ്രഹ്മണ്യം എഴുതിയാല്‍ കൃഷ്ണമൂര്‍ത്തിയും കൃഷ്ണമൂര്‍ത്തി എഴുതിയാല്‍ ബാലസുബ്രഹ്മണ്യവും ക്വറിയിടുന്ന ഒരു കാലമുണ്ടായിരുന്നു. തന്റെ പേര് കൃഷ്ണമൂര്‍ത്തി പരാമര്‍ശിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് എത്ര ആലോചിച്ചിട്ടും ബാലസുബ്രഹ്മണ്യത്തിന് മനസ്സിലാവുന്നില്ലെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഫോണ്‍ സംഭാഷണത്തിനിടയില്‍ ഒരിക്കലും ഡിജിപി എന്ന കൃഷ്ണമൂര്‍ത്തി പറയുന്നുമില്ല. ഏതു സ്വാമിയാണെന്ന് അറിയില്ലെന്ന് ചുരുക്കും. അതിനിടെ തൃശൂരിലെ പ്രമുഖ സ്വര്‍ണവ്യാപാരിയെയാണ് കൃഷ്ണമൂര്‍ത്തി സ്വാമി എന്ന് വിശേഷിപ്പിച്ചതെന്നും പറയപ്പെടുന്നു.
അതിനിടെ തന്റെ പേര് സംഭാഷണത്തില്‍ വലിച്ചിഴച്ചത് അന്വേഷിക്കാന്‍ ഡിജിപി ബാലസുബ്രഹ്മണ്യം ഇന്റലിജന്‍സിനെ ചുമതലപ്പെടുത്തി. തനിക്കെതിരെ ഗവണ്‍മെന്റ് ചീഫ് വിപ്പ് നിരന്തരം ആരോപണം ഉന്നയിക്കുന്നതിനെതിരെ അദ്ദേഹം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരില്‍ കണ്ട് പരാതി പറയും. താന്‍ തെറ്റു കാരനാണെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുമെന്നറിയുന്നു. സമൂഹ മധ്യത്തില്‍ തന്നെ താറടിക്കാനുള്ള ശ്രമത്തിനു പിന്നിലുള്ളത് എസ് പി ജേക്കബ് ജോബിനെതിരെയുണ്ടായ നടപടിയാണെന്നും ഡിജിപി കരുതുന്നു. ജേക്കബ് ജോബ് പിസി ജോര്‍ജ്ജുമായി അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണത്രേ.
നിര്‍ദ്ദിഷ്ട പോലീസ് സര്‍വകലാശാലയില്‍ കൃഷ്ണമൂര്‍ത്തിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അനേകമാണ്. നിഷ്ഠൂരനായ ഒരു കൊലപാതകിക്ക് വേണ്ടി പരസ്യമായി കാലുപിടിച്ച ഒരാളെ ഉത്തമ ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ പ്രധാനിയാക്കരുതെന്നാണ് രമേശുമായി അടുപ്പം പുലര്‍ത്തുന്നവര്‍ ഉപദേശിക്കുന്നത്. ഇതിനിടെ നിസാമുമായി കൃഷ്ണമൂര്‍ത്തിക്ക് ബന്ധമുണ്ടെന്നും ആരോപണം ഉയരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha