മാണിക്കെതിരെ തെളിവില്ല; റിപ്പോര്‍ട്ട് ഉടന്‍ കൈമാറും

ധനമന്ത്രി കെഎം മാണി ബാര്‍ക്കോഴ കൈപ്പറ്റിയതിനു തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. എജി കെപി ദണ്ഡപാണിയുടെ നിയമോപദേശം ലഭിച്ച ശേഷം റിപ്പോര്‍ട്ട് വിജിലന്‍സിന് കൈമാറും. ബാര്‍കോഴ മാണിക്ക് നല്‍കിയതായി ബാര്‍ഉടമകള്‍ പറഞ്ഞിട്ടില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
ബാര്‍ക്കോഴ ആരോപണം മാണിക്കെതിരെ ഉന്നയിച്ചിട്ടുള്ളത് ബിജുരമേശ് മാത്രമാണ്, എന്നാല്‍ ബിജുരമേശിന്റെ മൊഴിയില്‍ പറയുന്ന പല ബാര്‍ ഉടമകളും സംഭവം നിഷേധിച്ചിട്ടുണ്ട്. തന്റെ കാറില്‍ തന്റെ ഡ്രൈവറാണ് പണം നല്‍കാന്‍ കൊണ്ടു പോയതെന്ന ബിജുവിന്റെ ആരോപണത്തിനും ശക്തിയില്ല. ഒരു ക്രിമിനല്‍ കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം ചൂണ്ടികാണിച്ച് ആര്‍ക്കെതിരെയും കേസെടുക്കാനാവില്ല.
ബിജു രമേശ് പണം കെഎം മാണിക്ക് കൈമാറിയോ എന്നാണ് ചോദ്യം. ബിജു രമേശ് പണം കൈമാറിയിട്ടില്ല. അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും കെ എം മാണിക്ക് നല്‍കാനായി ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണി കൈപ്പറ്റി എന്നാണ് ആരോപണം. എന്നാല്‍ പണം രാജ് കുമാര്‍ ഉണ്ണി മറിച്ചോ എന്ന് ആര്‍ക്കും അറിയില്ല. താന്‍ കെ എം മാണിക്ക് കോഴ നല്‍കിയിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമാണ് രാജ്കുമാര്‍ ഉണ്ണി വിജിലന്‍സിന് നല്‍കിയ മൊഴി.
കെഎം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശിന് തന്നെയാണ് അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം. മാണിയുടെ കേസില്‍ താന്‍ ദുര്‍ബലനാവുമെന്നു കണ്ടപ്പോഴാണ് ബിജുരമേശ് കെ ബാബുവിന്റെ പേരില്‍ ആരോപണം ഉന്നയിച്ചത്.
അതേസമയം കെ എം മാണി യുഡിഎഫ് മന്ത്രിസഭ മറിക്കുമെന്ന് ഭയപ്പെട്ട് ചില കോണ്‍ഗ്രസ് നേതാക്കളാണ് ആരോപണം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. അവര്‍ ആരൊക്കെയാണെന്ന് മലയാളികള്‍ക്കെല്ലാം അറിയാം.
ഇതാണ് സാഹചര്യമെന്നിരിക്കെ കെഎംമാണിയുടെ കേസില്‍ എന്തു നടപടിയെടുക്കണമെന്നാണ് വിജിലന്‍സിന് ഇനി അറിയേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha