ലീഗും ജനതാദളും ഉടക്കുന്നു; പാലക്കാട്ടെ പരാജയത്തിന് കാരണം ചാക്കിന്റെ പാരയെന്ന് നിഗമനം

മുസ്ലീംലീഗും ജനതാദളും തമ്മില്‍ സംഘര്‍ഷം. പാലക്കാട്ടെ പരാജയമാണ് പുതിയ കലാപത്തിന് തുടക്കമിട്ടിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംപി വീരേന്ദ്രകുമാറിനെതിരെ പ്രവര്‍ത്തിച്ച യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുന്നണിയില്‍ തുടരുന്ന കാര്യം ബുദ്ധിമുട്ടാണെന്ന് എം പി വീരേന്ദ്രകുമാര്‍ വിഎം സുധീരനെ അറിയിക്കും. മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ജനതാദളിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യം അംഗീകരിക്കാന്‍ സാധ്യതയില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വിവാദമുണ്ടാക്കി യുഡിഎഫ് വിടുന്ന കാര്യം ജനതാദള്‍ ആലോചിക്കുന്നുണ്ട്. ദേശീയ തലത്തില്‍ ജനതാദള്‍ ഇടതു പാളയത്തില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് യുഡിഎഫ് വിടണമെന്ന ചിന്ത ജനതാദളില്‍ ശക്തമായത്.
ആര്‍ ബാലകൃഷ്ണപിള്ളയും പിപി തങ്കച്ചനും നേതൃത്വം നല്‍കുന്ന യുഡിഎഫ് ഉപസമിതി നടത്തിയ അന്വേഷണത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാമര്‍ശമുള്ളത്. കെപിസിസിയിലാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത്. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് വിഎം സുധീരന്‍ ഉറപ്പു നല്‍കിയതായി പറയപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാകുമെന്ന് ജനതാദള്‍ കരുതുന്നില്ല. അതുകൊണ്ടു കൂടിയാണ് വീരേന്ദ്രകുമാര്‍ നേരിട്ട് സുധീരനെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്.
ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഉറ്റ സുഹൃത്തും വ്യവസായിയുമായ ചാക്ക് രാധാകൃഷ്ണന്‍ വീരനെ തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങിയെന്നാണ് യുഡിഎഫ് റിപ്പോര്‍ട്ട്. മലബാര്‍ സിമന്റസിലെ അഴിമതിക്കെതിരെ വീരനും മാതൃഭൂമിയും നടത്തി നീക്കങ്ങളാണ് ചാക്കിനെ പ്രകോപിപ്പിച്ചത്. ചാക്കും കൂഞ്ഞാലിക്കുട്ടിയും തമ്മില്‍ രഹസ്യബന്ധങ്ങളുണ്ടെന്നും പറയുന്നു.
വീരനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ചാക്ക് രാധാകൃഷ്ണന്‍ പണം നല്‍കിയതാവും ജനതാദള്‍ സംശയിക്കുന്നു. വീരനെ തോല്‍പ്പിച്ചശേഷം സര്‍ക്കാരില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന കുഞ്ഞാലിക്കുട്ടിയെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കേണ്ടെന്നാണ് ജനതാദളിന്റെ തീരുമാനം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha