സുപ്രീംകോടതിയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെടാന്‍ സുധീരന്‍: കാരണം ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന്

സര്‍ക്കാരിന്റെ മദ്യനയത്തില്‍ വിവേചനമുണ്ടെന്ന് കാണിച്ച് ബാര്‍ ഉടമകള്‍ നല്‍കിയ കേസില്‍ വിവേചനമുണ്ടെന്ന് സുപ്രീംകോടതി കണ്ടെത്തുകയാണെങ്കില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീര ആലോചിക്കുന്നു.
സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ചിലപ്പോള്‍ സര്‍ക്കാര്‍ വെട്ടിലായേക്കും. കാരണം മദ്യ നയത്തില്‍ പ്രത്യക്ഷമായി തന്നെ വിവേചനമുണ്ട്. പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ മാത്രം മദ്യകച്ചവടം നടത്തിയാല്‍ മതിയെന്ന നയം വിവേചനം തന്നെയാണ്. ഇത് പ്രതിരോധിക്കണമെങ്കില്‍ പഞ്ച നക്ഷത്ര ഹോട്ടലുകളും പൂട്ടേണ്ടി വരും.
കെപിസിസി അധ്യക്ഷനെ സംബന്ധിച്ചടത്തോളം സമ്പൂര്‍ണ്ണ മദ്യ നിരോധനം ആണ് ലക്ഷ്യം. മദ്യ നിരോധനത്തോട് മുഖ്യമന്ത്രിക്ക് യോജിപ്പില്ലെങ്കിലും കോടതി പിടികൂടിയാല്‍ സര്‍ക്കാരിന് അനുസരിക്കേണ്ടി വരും. ബാര്‍ കോഴയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം സമ്പൂര്‍ണ്ണ മദ്യ നിരോധനം ആണ് അഭികാമ്യമാണ് കെപിസിസി അധ്യക്ഷന്‍ അഭിപ്രായപ്പെടുന്നു.
വിഎം സുധീരന്റെ നിലപാട് ഉമ്മന്‍ചാണ്ടി അംഗീകരിക്കാനിടയില്ല. എങ്കില്‍ വിവേചനത്തിന്റെ പേരില്‍ സംസ്ഥാനത്തെ മദ്യഷാപ്പുകളെല്ലാം തുറക്കാന്‍ സുപ്രീംകോടതി ഉത്തരവിടും. സമ്പന്നര്‍ക്ക് മാത്രം കുടിച്ചാല്‍ മതിയോ എന്ന് ഒരുഘട്ടത്തില്‍ കോടതി ചോദിക്കാനിടയായി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ തെറ്റുണ്ടെങ്കില്‍ അത് കോടതിക്ക് റദ്ദാക്കാവുന്നതാണെന്ന് ഒരു ഘട്ടത്തില്‍ കേരള സര്‍ക്കാരിനു വേണ്ടി കോടതിയിലെത്തിയ കബില്‍ സിബലിന് പറയേണ്ടി വന്നു. മദ്യ ഉപഭോഗത്തില്‍ ഇന്ത്യയില്‍ കേരളമാണ് ഒന്നാമതെന്നും സിബല്‍ വാദിച്ചു. കേസ് ജൂലൈ 10 ന് കേള്‍ക്കും.
അന്ന് സമ്പൂര്‍ണ മദ്യ നിരോധനം എന്ന ആശയം മുന്നോട്ടു വയ്ക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് സുധീരന്റെ തീരുമാനം. മദ്യത്തില്‍ മുങ്ങി താണ സര്‍ക്കാരിന് ഇത് ഒരു പിടിവള്ളിയാകുമെന്നും സുധീരന്‍ വാദിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha